"ദുശ്ശാസനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
[[യുധിഷ്ഠിരൻ]] [[ദ്രൗപദി|പാഞ്ചാലിയെ]] പണയപ്പെടുത്തി ചൂതുകളിക്കുകയും തോല്ക്കുകയും ചെയ്തപ്പോൾ, ദുശ്ശാസനൻ സഭയിൽവച്ച് പാഞ്ചാലിയുടെ മുടിക്കു പിടിച്ചു വലിക്കുകയും വസ്ത്രാക്ഷേപം ചെയ്യുകയും ചെയ്തു. ഇതിനു പ്രതികാരമായി [[ഭീമൻ]] കുരുക്ഷേത്രത്തിൽവച്ച് ദുശ്ശാസനനെ മാരകമായി മുറിവേൽപ്പിക്കുകയും, തുടർന്ന് അദ്ദേഹത്തിൻറെ നെഞ്ചിൽ ചവുട്ടിക്കൊണ്ട് " ഏതു കൈകൊണ്ടാണ് നീ ദ്രൌപദിയുടെ തലമുടിക്ക് ചുറ്റിപ്പിടിച്ചത് ? " എന്ന് ചോദിക്കുകയും ചെയ്തു . അപ്പോൾ തന്റെ വലതു കൈ ഉയര്ത്തിക്കാട്ടി , " നീ അന്വേഷിക്കുന്ന കൈ ഇതാണ് " എന്ന് ദുശ്ശാസനൻ അതിധീരമായി മറുപടി പറഞ്ഞു . തുടർന്ന് ,ഭീമൻ ദുശ്ശാസനന്റെ വലതുകൈ പിഴുതെടുക്കുകയും അതുകൊണ്ടുതന്നെ ദുശ്ശാസനനെ അടിക്കുകയും ചെയ്തു. അതിനുശേഷം ഇദ്ദേഹത്തിന്റെ മാറുപിളർന്ന് ഭീമൻ രക്തം പാനം ചെയ്തു. ദുശ്ശാസനന്റെ രക്തം മുടിയിൽ പുരട്ടിയതിനുശേഷം മാത്രമാണ്, കൗരവസഭയിൽവച്ച് ദുശ്ശാസനൻ വലിച്ചഴിച്ച തലമുടി പാഞ്ചാലി വീണ്ടും കെട്ടിവച്ചത്.
 
ദുശ്ശാസ്സനൻ ഒരിക്കലും ഭീമനെയോ പാണ്ഡവരെയോ ഭയപ്പെട്ടിരുന്നില്ല . ജ്യേഷ്ഠനായ ദുര്യോധനനെപ്പോലെ ഇദ്ദേഹവും ധീരനായിരുന്നു . തന്നെയും സഹോദരങ്ങളെയും കുട്ടിക്കാലം മുതൽക്കു തന്നെ ഉപദ്രവിച്ചിരുന്ന ഭീമനോട് അടങ്ങാത്ത പകയാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത് . ധാരാളം ദാനധർമ്മങ്ങൾ ചെയ്ത ഇദ്ദേഹത്തിനു മരണശേഷം സ്വര്ഗ്ഗം ലഭിച്ചു .
==കഥാപാത്ര നിരൂപണം==
 
ജ്യേഷ്ഠനായ ദുര്യോധനനെക്കാളും അധർമ്മിയും അപകടകാരിയുമായിരുന്നു ദുശ്ശാസ്സനൻ . പാപം ചെയ്യുന്നതിൽ യാതൊരു അറപ്പോ സങ്കോചമോ ഇദ്ദേഹത്തിനുണ്ടായിരുന്നില്ല . കുരുവംശം നശിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ദുശ്ശാസ്സനനായിരുന്നു .
 
ദുശ്ശാസ്സനനെപ്പറ്റി ചിന്തിക്കുമ്പോൾ കൗരവജ്യേഷ്ഠനായ ദുര്യോധനരാജാവിന്റെ ഏറ്റവുമടുത്ത അനുയായി , സഹായി , പ്രിയങ്കരനായ അനുജൻ -എന്നീ നിലകളിലാണ് ഓർക്കുവാൻ സാധിക്കുക . കൗരവരിലെ നൂറ്റൊന്നു പേരുടെയും നേതാവ് ദുര്യോധനൻ ആയിരുന്നെങ്കിലും , അദ്ദേഹത്തിൻറെ അണിയറപ്രവർത്തനങ്ങളുടെ സൂത്രധാരൻ ദുശ്ശാസ്സനനായിരുന്നു . ദുര്യോധനന് കർണ്ണൻ കഴിഞ്ഞാൽ അടുത്ത സഹായി ദുശ്ശാസ്സനൻ തന്നെയാണ് . ഇവർക്കൊക്കെ ബുദ്ധികേന്ദ്രമായി ശകുനിയമ്മാവൻ പ്രവർത്തിച്ചു . 13 വർഷത്തെ ദുര്യോധനന്റെ ഭരണവേളയിൽ , രാജ്യകാര്യങ്ങൾ ദുര്യോധനൻ നോക്കുമ്പോൾ , ആഭ്യന്തരകാര്യങ്ങളുടെ ചുമതല ദുശ്ശാസ്സനനായിരുന്നു . സൈനികകാര്യങ്ങൾ കർണ്ണനും , നയതന്ത്രകാര്യങ്ങൾ ശകുനിയും നോക്കിയിരുന്നു . യുധിഷ്ഠിരന്റെ രാജസൂയത്തിൽ കലവറക്കാരനും വിളമ്പുകാരനുമായി നിന്നിരുന്നത് ദുശ്ശാസ്സനനായിരുന്നു. ധന -സാമ്പത്തിക കാര്യങ്ങളും , കൊട്ടാരത്തിനുള്ളിലെ കാര്യങ്ങളും , രാജ്യത്തെ ആഭ്യന്തര വിഷയങ്ങളും ദുശ്ശാസ്സനൻ മുറപോലെ നടത്തി .
 
ദുശ്ശാസ്സനൻ ജീവിതത്തിൽ ആരെയും ഭയന്നിരുന്നില്ല . അതുകൊണ്ടാണ് പാണ്ഡവരുടെ പ്രിയപത്നിയെ വലിച്ചിഴയ്ക്കാൻ യാതൊരു സങ്കോചവുമില്ലാത്ത വിധം ദുശ്ശാസ്സനനു സാധിച്ചത് . ''പ്രാതികാമി'' എന്ന ദുര്യോധനന്റെ അനുയായി ഭയപ്പെട്ടു മാറിനിന്നപ്പോൾ ദ്രൗപദിയെ സഭയിൽ കൊണ്ടുവരുവാൻ ദുര്യോധനൻ ദുശ്ശാസ്സനനു ആജ്ഞ കൊടുക്കുന്നു . ആജ്ഞ കിട്ടേണ്ട താമസം ചാടിയെണീറ്റ് ദുശ്ശാസ്സനൻ പ്രസ്തുത കൃത്യം നിറവേറ്റി . പതിമൂന്നു കൊല്ലത്തെ അജ്ഞാതവാസം കഴിഞ്ഞു പാണ്ഡവർ തിരിച്ചെത്തിയിട്ടും പാതി രാജ്യം അവർക്കു മടക്കി കൊടുക്കുവാൻ ദുര്യോധനനു മനസ്സ് വരാത്തത് ദുശ്ശാസ്സനനും മറ്റും നൽകിയ ധൈര്യമാണ് .
 
 
യുദ്ധത്തിൽ ഇദ്ദേഹം ഭീമനോട് എതിർത്ത് ശക്തിയായി യുദ്ധം ചെയ്തു . യുദ്ധത്തിൽ; അമിതപരാക്രമിയായ ഭീമസേനൻ ദുശ്ശാസ്സനനെ വീഴ്ത്തിയിട്ട് ദ്രൗപദിയുടെ തലമുടിക്ക് പിടിച്ചു വലിച്ച കൈ ഏതാണെന്നു തിരക്കിയപ്പോൾ , വലതു കരം ഉയർത്തിപ്പിടിച്ചുകൊണ്ടു -" ''ഈ അന്വേഷിക്കുന്ന കരം ഇതാണ് . ഇത് കൊണ്ടാണ് ഞാൻ ദ്രൗപദിയുടെ മുടിക്ക് പിടിച്ചു വലിച്ചത്'' "- എന്ന് അതിധീരമായ മറുപടിയാണ് ദുശ്ശാസ്സനനിൽ നിന്നുമുണ്ടായത് . ദുശ്ശാസ്സനൻറെ പ്രസ്തുത കരത്തെ അറുത്തെടുത്ത ഭീമൻ അതുകൊണ്ടു തന്നെ ദുശ്ശാസ്സനനെ അടിക്കുകയും അദ്ദേഹത്തിൻറെ മാറ് കീറിപ്പിളർന്നു രുധിരപാനം നടത്തുകയും ചെയ്തു .
 
ഭയമില്ലായ്മയും കുറ്റവാസനയും പാപതല്പരതയും ഒത്തുചേരുമ്പോൾ ഈ കഥാപാത്രം അത്യന്തം അപകടകാരിയാകുന്നു .
 
{{Mahabharata}}
"https://ml.wikipedia.org/wiki/ദുശ്ശാസനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്