"ശ്രീലങ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 85:
ശ്രീലങ്കയുടെ വാണിജ്യപ്രാധാന്യം പുരാതനകാലത്തുതന്നെ കച്ചവടക്കാർ മനസ്സിലാക്കിയിരുന്നു. [[അറബി|അറബികളും]], മൂറുകളും ശ്രീലങ്കയിലും ദക്ഷിണേന്ത്യയിലും എത്തി, [[ചൈന]], [[മലയ]] എന്നിവിടങ്ങളിൽ നിന്നുള്ള കച്ചവടക്കാരിൽ നിന്നും സാധനങ്ങൾ വാങ്ങി [[ആഫ്രിക്ക|ആഫ്രിക്കയിലും]] മെഡിറ്ററേനിയൻ തീരങ്ങളിലെത്തിച്ച് [[യുറോപ്പ്|യുറോപ്യന്മാർക്ക്]] വിറ്റിരുന്നു. അങ്ങനെ കിഴക്കും പടിഞ്ഞാറും നിന്നുള്ള കച്ചവടക്കാർക്ക് ചരക്കുകൾ പരസ്പരം കൈമാറുന്നതിനുള്ള കേന്ദ്രമായിരുന്നു ശ്രീലങ്ക. പതിനാറാം നൂറ്റാണ്ടു വരെ അറബികൾ, യുറോപ്യന്മാരിൽ നിന്നുള്ള മൽസരത്തെ അതിജീവിച്ച് ഈ രംഗത്തെ കുത്തക കൈയടക്കി വച്ചു.
 
1505-ൽ പോർച്ചുഗീസുകാർ ആദ്യമായി ശ്രീലങ്കയിലെത്തി. ഇക്കാലത്ത് ഇവർ [[മലേഷ്യ|മലയായിലെ]] [[മലാക്ക|മലാക്കയിൽ]] ഒരു വ്യാപാരകേന്ദ്രം തുറന്നു. മലാക്കയിൽ നിന്നും ചരക്കു കയറ്റി വരുന്ന പോർച്ചുഗീസ് കപ്പലുകൾ [[ഗുഡ് ഹോപ്പ് മുനമ്പ്]] ചുറ്റിയുള്ള നീണ്ട യാത്രക്കു മുൻപായുള്ള ഇടത്താവളമായാണ്‌ ശ്രീലങ്കയെ ഉപയോഗപ്പെടുത്തിയിരുന്നത്. അങ്ങനെമുസ്ലിം വ്യാപാരികൾക്ക് മേൽക്കോയ്മയുണ്ടായിരുന്ന തുറുമുഖ നഗരമായ കൊളംബോയിൽ താവളമടിച്ച് പോർച്ചുഗ്രീസുകാർ തങ്ങളുടെ ആധിപത്യ മു റപ്പിച്ചു. സിംഹളരെ ക്രിസ്തുമതത്തിലേക്ക് മാറ്റാൻ തുടങ്ങിയ പോർച്ചുഗ്രീസുകാരെ ബുദ്ധമതക്കാർ എതിർത്തു.കാർഡിയയിലെ രാജാവ് ഡച്ചുകാരുടെ സഹായം തേടിയത് അങ്ങനെയാണ്.[[കൊളംബോ|കൊളംബോയും]] ഗാളും ശ്രീലങ്കയുടെ പടിഞ്ഞാറുവശത്തുള്ള പ്രധാനപ്പെട്ട തുറമുഖങ്ങളായി മാറി. 1660-ൽ ഡച്ചുകാർ ചോർച്ചുഗലിനെ തുരുത്തി കാൻഡിയ ഒഴികെയുള്ള ഭാഗമെല്ലാം തങ്ങളുടെ അധീനതയിലാക്കി;1641-ൽ ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും മലാക്ക പിടിച്ചടക്കുകയും തുടർന്ന് 1656-ൽ കൊളംബോയും അവരുടെ അധീനതയിലാക്കി മാറ്റുകയും ചെയ്തു.
ഡച്ചുകാരുടെ സുദീർഘമായ സാന്നിധ്യം, ഇന്നും സങ്കരവർഗ്ഗക്കാരായ ബർഗർമാരിലൂടെ ശ്രീലങ്കയിൽ ദർശിക്കാനാകും.
 
ഡച്ചുകാരും പോർട്ടുഗീസുകാരും ശ്രീലങ്കയുടെ തീരപ്രദേശങ്ങളിൽ സ്വാധീനം ചെലുത്തിയെങ്കിലും അന്തർഭാഗങ്ങളിൽ വലിയ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ പിന്നീട് ബ്രിട്ടീഷുകാരുടെ ആധിപത്യകാലത്ത് അവരുടെ സ്വാധീനം ദ്വീപിന്റെ അന്തർഭാഗങ്ങളിലും പ്രകടമായി<ref name=rockliff/>.
"https://ml.wikipedia.org/wiki/ശ്രീലങ്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്