"ജോൺ പോൾ രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 125:
1980 നവംബർ 26-ന് മാർപ്പാപ്പയെ വധിയ്ക്കുമെന്ന് ആഗ ഭീഷണിപ്പെടുത്തിയിരുന്നു. മുമ്പ് ഒരാളെ കൊന്നശേഷം ജയിലിൽ കഴിയുകയായിരുന്ന ആഗ ജയിൽ ചാടിയ ശേഷം [[ബൾഗേറിയ]]യിലേയ്ക്ക് നാടുകടക്കുകയും തുടർന്ന് 1981 മേയ് 10-ന് റോമിലെത്തി പദ്ധതി ആസൂത്രണം ചെയ്യുകയുമായിരുന്നു. അതിൻപ്രകാരം മേയ് 13-ന് വൈകീട്ട് മാർപ്പാപ്പയെ വധിയ്ക്കാൻ ആഗ പുറപ്പെട്ടു. 5:13-ന് പാപ്പ തുറന്ന വാഹനത്തിൽ ആൾക്കൂട്ടത്തെ അഭിവാദനം ചെയ്തുകൊണ്ട് കടന്നുപോകുകയായിരുന്നു. ഒരു കുട്ടിയെ വാരിയെടുത്ത് ഉമ്മ വച്ച് അതിന്റെ മാതാപിതാക്കൾക്ക് സമ്മാനിച്ചശേഷം കടന്നുപോകുന്നതിനിടയിലാണ് ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആഗ കടന്നുവന്ന് തന്റെ കയ്യിലുണ്ടായിരുന്ന ബ്രൗണിങ്ങ് 9 എം.എം. സെമി-ഓട്ടോമാറ്റിക് പിസ്റ്റൾ കൊണ്ട് പാപ്പയെ വെടിവച്ചുവീഴ്ത്തിയത്. വെടിയുണ്ടകൾ പാപ്പയുടെ അടിവയറ്റിലും ചെറുകുടലിലും തറച്ചു. ഉടനെ ഒരു ആംബുലൻസ് വിളിച്ചുവരുത്തി പാപ്പയെ റോമിലെ പ്രസിദ്ധമായ ജെമെല്ലി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ ശരീരത്തിലെ രക്തത്തിന്റെ മുക്കാൽ ഭാഗവും നഷ്ടപ്പെട്ടിരുന്നു. പിന്നീട് വെടിയുണ്ടകൾ പുറത്തെടുക്കാൻ വിശദമായ ഒരു ശസ്ത്രക്രിയ നടത്തി. ഇടയിൽ അല്പനേരം ബോധം വന്നപ്പോൾ തന്റെ ദേഹത്തെ മാതാവിന്റെ രൂപം എടുക്കരുതെന്ന് അദ്ദേഹം ഡോക്ടർമാരോട് നിർദ്ദേശിച്ചു. ഏറെ ദിവസത്തെ ആശുപത്രിവാസത്തിനൊടുവിൽ ജൂൺ പകുതിയോടെ മാർപ്പാപ്പ ആശുപത്രി വിട്ടു. ജൂലൈ അവസാനത്തോടെ അദ്ദേഹം പ്രവർത്തനങ്ങളിൽ മുഴുകി.
 
ഇറ്റലിയിലെ സുപ്രീം കോടതി ആഗയെ ജീവപര്യന്തം കഠിനതടവിന് വിധിച്ചു. എന്നാൽ ആരോഗ്യം വീണ്ടെടുത്ത മാർപ്പാപ്പ അയാളോട് പൊറുക്കുകയും വിശ്വാസികളോട് അയാൾക്കുവേണ്ടി പ്രാർത്ഥിയ്ക്കാൻ നിർദ്ദേശിയ്ക്കുകയും ചെയ്തു. തുടർന്ന് അക്രമം ഉപേക്ഷിച്ച ആഗയെ 1983 ഡിസംബർ 27-ന് മാർപ്പാപ്പ ജയിലിൽ വന്ന് കണ്ടു. 2000-ൽ അന്നത്തെ ഇറ്റാലിയൻ പ്രസിഡന്റായിരുന്ന കാർലോ സിയാംപിയെ സന്ദർശിച്ച മാർപ്പാപ്പ ആഗയെ കുറ്റവിമുക്തനാക്കാൻ നിർദ്ദേശിച്ചു. 2005 ഫെബ്രുവരിയിൽ മാർപ്പാപ്പ രോഗബാധിതനായപ്പോൾ അദ്ദേഹത്തിന്റെ സൗഖ്യത്തിനായി താൻ പ്രാർത്ഥിയ്ക്കുന്നുവെന്ന് ആഗ പറഞ്ഞു. 2006 ജനുവരിയിൽ 25 വർഷത്തെ ജയിൽ വാസത്തിനൊടുവിൽ അയാൾ ജയിൽ മോചിതനായി. 2014-ൽ അയാൾ പാപ്പയുടെ ശവകുടീരം കാണുകയും ചെയ്തു.
 
ഫാത്തിമമാതാവിന്റെ തിരുനാൾ ദിനത്തിൽ നടന്ന വധശ്രമത്തിൽ നിന്ന് താൻ രക്ഷപ്പെട്ടത് മാതാവിന്റെ കാരുണ്യം കൊണ്ട് മാത്രമാണെന്ന് മാർപ്പാപ്പ അഭിപ്രായപ്പെട്ടു. പിന്നീട് പല തവണ അദ്ദേഹം ഫാത്തിമ സന്ദർശിച്ചു. മാതാവിനെ ദർശിച്ച മൂന്ന് കുട്ടികളിൽ അവശേഷിച്ച ഏക കുട്ടിയായിരുന്ന സിസ്റ്റർ ലൂസിയയെ അദ്ദേഹം കാണുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. വധശ്രമത്തിന്റെ 19-ആം വാർഷികമായിരുന്ന 2000 മേയ് 13-ന് തന്റെ ശരീരത്തിൽ നിന്ന് ലഭിച്ച വെടിയുണ്ടകൾ അദ്ദേഹം ഫാത്തിമമാതാവിന് സമർപ്പിച്ചു.
 
ആദ്യത്തെ വധശ്രമത്തിന്റെ ഒന്നാം വാർഷികത്തിന്റെ തലേദിവസമായിരുന്ന 1982 മേയ് 12-നാണ് രണ്ടാം വധശ്രമം നടന്നത്. ഫാത്തിമയിൽ വച്ചാണ് ഈ വധശ്രമമുണ്ടായത്. ജുവാൻ മരിയ ഫെർണാണ്ടസ് എന്ന കള്ളവൈദികൻ ഫാത്തിമമാതാവിന് നന്ദിപറയാനെത്തിയ മാർപ്പാപ്പയ്ക്കുനേരെ കത്തിയുമായി പാഞ്ഞടുക്കുകയും അദ്ദേഹത്തെ കത്തികൊണ്ട് കുത്തുകയുമാണ് ഉണ്ടായത്. എന്നാൽ, കുത്ത് വയറ്റത്ത് കൊള്ളും മുമ്പ് അദ്ദേഹം കൈകൊണ്ട് തടഞ്ഞതിനാൽ കുത്ത് കയ്യിലായി. തുടർന്ന് കൈ പ്ലാസ്റ്റർ കൊണ്ട് തുന്നിപ്പിടിപ്പിച്ച് അദ്ദേഹം ചടങ്ങുകളിൽ പങ്കെടുത്തു. ഫെർണാണ്ടസിനെ പിന്നീട് സഭയിൽ നിന്ന് പുറത്താക്കി.
 
1995 ജനുവരി 15-ന് ലോകയുവജനദിനാഘോഷത്തിന്റെ ഭാഗമായി [[ഫിലിപ്പൈൻസ്|ഫിലിപ്പൈൻസിന്റെ]] തലസ്ഥാനമായ [[മനില]] സന്ദർശിയ്ക്കാനെത്തിയ പാപ്പയെ കൊല്ലാൻ ഒരുകൂട്ടം ഭീകരവാദികൾ പദ്ധതിയിട്ടു. 1993-ൽ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിൽ ബോംബാക്രമണം നടത്തിയ ഭീകരവാദികളാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചത്. പാപ്പയെ കൊല്ലുന്നതിനൊപ്പം അമേരിക്കയിലേയ്ക്കുള്ള വിമാനങ്ങൾ തകർക്കാനും അതുവഴി നാലായിരത്തോളം ജനങ്ങളെ കൊല്ലാനും അമേരിക്കൻ രഹസ്യാന്വേഷണസംഘടനയായ [[സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി|സി.ഐ.എ.]]യുടെ ആസ്ഥാനം തകർക്കാനും ഇവർ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഫിലിപ്പൈൻസ് പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം ഈ പദ്ധതി പരാജയപ്പെട്ടു. പിൽക്കാലത്ത് [[അൽ ഖ്വയ്ദ]] എന്ന കുപ്രസിദ്ധ ഭീകരവാദ സംഘടന സ്ഥാപിച്ച് അതിന്റെ തലവനായി മാറിയ [[ഒസാമാ ബിൻ ലാദൻ|ഒസാമാ ബിൻ ലാദനാണ്]] ഈ പദ്ധതിയ്ക്ക് ധനസഹായം നൽകിയത്.
 
=== മരണം ===
"https://ml.wikipedia.org/wiki/ജോൺ_പോൾ_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്