"ജോൺ പോൾ രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 119:
 
=== വധശ്രമങ്ങൾ ===
രണ്ടുതവണയാണ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയ്ക്കുനേരെ വധശ്രമം ഉണ്ടായത്. കൂടാതെ ഏതാനും തവണ അദ്ദേഹത്തെ വധിയ്ക്കാൻ ചില ഗൂഢാലോചനകൾ നടക്കുകയും ചെയ്തിരുന്നു. ഇവയിൽ ആദ്യത്തെ വധശ്രമം അദ്ദേഹത്തിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിയ്ക്കുകയും ചെയ്തു. രണ്ടാമത്തെ വധശ്രമത്തിൽ നിസ്സാരപരുക്കുകളേ ഉണ്ടായുള്ളൂ.
 
1981 മേയ് 13-നാണ് മാർപ്പാപ്പയ്ക്കുനേരെ ആദ്യം വധശ്രമം നടന്നത്. 1917-ൽ [[പോർച്ചുഗൽ|പോർച്ചുഗലിലെ]] [[ഫാത്തിമ]]യിൽ വച്ച് മൂന്ന് കുട്ടികൾക്ക് മറിയം ദർശനം നൽകി എന്ന് പറയപ്പെടുന്ന ദിവസത്തിന്റെ വാർഷികമായിരുന്നു അന്ന്. മാർപ്പാപ്പ ഭക്തിപൂർവ്വം കൊണ്ടാടിയിരുന്ന ദിവസമായിരുന്നു ഫാത്തിമമാതാവിന്റെ ദർശനവാർഷികം. അന്ന് വൈകീട്ട് അഞ്ചേകാലോടെ മെഹമത് അലി ആഗ എന്ന [[തുർക്കി]]ഷ് തീവ്രവാദി അദ്ദേഹത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു. വൻ ജനക്കൂട്ടമാണ് അന്ന് അദ്ദേഹത്തെ കാണാൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയത്. ഇതിനിടയിൽ എല്ലാ സുരക്ഷാവലയങ്ങളും ഭേദിച്ചുവന്ന ആഗ മാർപ്പാപ്പയ്ക്കുനേരെ വെടിയുതിർത്തു. നാല് വെടിയുണ്ടകളാണ് അദ്ദേഹത്തിന്റെ ദേഹത്ത് കൊണ്ടത്. തുടർന്ന് മാർപ്പാപ്പയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.
 
1980 നവംബർ 26-ന് മാർപ്പാപ്പയെ വധിയ്ക്കുമെന്ന് ആഗ ഭീഷണിപ്പെടുത്തിയിരുന്നു. മുമ്പ് ഒരാളെ കൊന്നശേഷം ജയിലിൽ കഴിയുകയായിരുന്ന ആഗ ജയിൽ ചാടിയ ശേഷം [[ബൾഗേറിയ]]യിലേയ്ക്ക് നാടുകടക്കുകയും തുടർന്ന് 1981 മേയ് 10-ന് റോമിലെത്തി പദ്ധതി ആസൂത്രണം ചെയ്യുകയുമായിരുന്നു. അതിൻപ്രകാരം മേയ് 13-ന് വൈകീട്ട് മാർപ്പാപ്പയെ വധിയ്ക്കാൻ ആഗ പുറപ്പെട്ടു. 5:13-ന് പാപ്പ തുറന്ന വാഹനത്തിൽ ആൾക്കൂട്ടത്തെ അഭിവാദനം ചെയ്തുകൊണ്ട് കടന്നുപോകുകയായിരുന്നു. ഒരു കുട്ടിയെ വാരിയെടുത്ത് ഉമ്മ വച്ച് അതിന്റെ മാതാപിതാക്കൾക്ക് സമ്മാനിച്ചശേഷം കടന്നുപോകുന്നതിനിടയിലാണ് ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആഗ കടന്നുവന്ന് തന്റെ കയ്യിലുണ്ടായിരുന്ന ബ്രൗണിങ്ങ് 9 എം.എം. സെമി-ഓട്ടോമാറ്റിക് പിസ്റ്റൾ കൊണ്ട് പാപ്പയെ വെടിവച്ചുവീഴ്ത്തിയത്. വെടിയുണ്ടകൾ പാപ്പയുടെ അടിവയറ്റിലും ചെറുകുടലിലും തറച്ചു. ഉടനെ ഒരു ആംബുലൻസ് വിളിച്ചുവരുത്തി പാപ്പയെ റോമിലെ പ്രസിദ്ധമായ ജെമെല്ലി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ ശരീരത്തിലെ രക്തത്തിന്റെ മുക്കാൽ ഭാഗവും നഷ്ടപ്പെട്ടിരുന്നു. പിന്നീട് വെടിയുണ്ടകൾ പുറത്തെടുക്കാൻ വിശദമായ ഒരു ശസ്ത്രക്രിയ നടത്തി. ഇടയിൽ അല്പനേരം ബോധം വന്നപ്പോൾ തന്റെ ദേഹത്തെ മാതാവിന്റെ രൂപം എടുക്കരുതെന്ന് അദ്ദേഹം ഡോക്ടർമാരോട് നിർദ്ദേശിച്ചു. ഏറെ ദിവസത്തെ ആശുപത്രിവാസത്തിനൊടുവിൽ ജൂൺ പകുതിയോടെ മാർപ്പാപ്പ ആശുപത്രി വിട്ടു. ജൂലൈ അവസാനത്തോടെ അദ്ദേഹം പ്രവർത്തനങ്ങളിൽ മുഴുകി.
 
ഇറ്റലിയിലെ സുപ്രീം കോടതി ആഗയെ ജീവപര്യന്തം കഠിനതടവിന് വിധിച്ചു. എന്നാൽ ആരോഗ്യം വീണ്ടെടുത്ത മാർപ്പാപ്പ അയാളോട് പൊറുക്കുകയും വിശ്വാസികളോട് അയാൾക്കുവേണ്ടി പ്രാർത്ഥിയ്ക്കാൻ നിർദ്ദേശിയ്ക്കുകയും ചെയ്തു. തുടർന്ന് അക്രമം ഉപേക്ഷിച്ച ആഗയെ 1983 ഡിസംബർ 27-ന് മാർപ്പാപ്പ ജയിലിൽ വന്ന് കണ്ടു.
 
=== മരണം ===
"https://ml.wikipedia.org/wiki/ജോൺ_പോൾ_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്