"ശ്രീലങ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കുട്ടിച്ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 80:
}}
 
'''ശ്രീലങ്ക''' [[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മഹാസമുദ്രത്തിലെ]] ഒരു രാജ്യമാണ്‌. [[ഇന്ത്യ|ഇന്ത്യയ്ക്കു]] തൊട്ടുതാഴെ കണ്ണീർക്കണങ്ങളുടെ ആകൃതിയിൽ കിടക്കുന്നതിനാൽ 'ഇന്ത്യയുടെ കണ്ണുനീർ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. 1972-വരെ 'സിലോൺ' എന്നായിരുന്നു ഔദ്യോഗികനാമം. [[ശ്രീലങ്കയിലെ വംശീയ കലാപം|സിംഹള ഭൂരിപക്ഷവും തമിഴ്‌ ന്യൂനപക്ഷവും തമ്മിലുള്ള സംഘർഷം]] ഈ കൊച്ചു രാജ്യത്തെ കലാപഭൂമിയാക്കിയിട്ടുണ്ട്‌. പുരാതനകാലം മുതലേ വാണിജ്യകപ്പൽ പാതകളുടെ ഒരു കേന്ദ്രമായിരുന്നു ശ്രീലങ്ക. ഇന്നും ലോകവ്യാപാരരംഗത്തെ പ്രധാനപ്പെട്ട ഒരു തുറമുഖമാണ്‌ [[കൊളംബോ]]. ഇവിടെ നിന്നും [[സൂയസ് കനാൽ]] വഴി ചരക്കുകൾ യുറോപ്പിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. == ചരിത്രം== പ്രാചീന ചരിത്രം.ശ്രീലങ്കയെക്കുറിച്ചുള്ള ഏറ്റവും പ്രാചീനമായ ലിഖിത പരാമർശമുള്ളത് രാമായണത്തിലാണ്. ബുദ്ധമത ഗ്രന്ഥങ്ങളായ മഹാവംശം, ദീപവംശം, എന്നിവയിൽ ശ്രീലങ്കയുടെ ചരിത്രം വെളിപ്പെടുത്തിയിട്ടുണ്ട്. രാമായണകാലത്തിന്നും മുമ്പു തന്നെ ശ്രീലങ്കയിൽ ജനവാസമുണ്ടായിരുന്നു. ഒന്നേകാൽ ലക്ഷം വർഷം മുമ്പേ ശ്രീലങ്കയിൽ മനുഷ്യൻ ഉണ്ടായിരുന്നതായി പുരാവസ്തു ഗവേഷഷകരുടെ പക്കലുള്ള തെളിവുകൾ വ്യക്തമാക്കുന്നു. ഈ ആദിമവാസികളുടെ ശവകുടീരങ്ങളും തെക്കേ ഇൻഡ്യയിലെ ദ്രാവിഡരുടെതുമായി വളരെ സാദ്യശ്യമുണ്ട്. ബി.സി.ആറാം നൂറ്റാണ്ടു മുതൽ ഇൻഡ്യയിൽ നിന്നുള്ള ഇൻഡോ- ആര്യൻ ജനസമൂഹം കുടിയേറാൻ തുടങ്ങിയതോടെയാണ് ശ്രീലങ്കയുടെ ലിഖിത ചരിത്രം തുടങ്ങുന്നത്. കറുവപ്പട്ട (Cinnamon)യുടെ ജൻമദേശം ശ്രീലങ്കയാണന്ന് കരുതപ്പെടുന്നു.ബി.സി. 1500-ൽ ശ്രീലങ്കയിൽ നിന്നും കറുവപ്പട്ട ഈജിപ്തിലേക്ക് എത്തിയിരുന്നു. രാജ്യത്തിന്റെ വടക്കുകിഴക്കൻ പ്രദേശ ങ്ങളിലുള്ള വെഡ്ഡ ഗോത്ര വിഭാഗം ആദിമനിവാസികളുടെ പിൻതലമുറക്കാരാണന്നാണ് കരുതുന്നു. ഉത്തരേന്ത്യയിൽ നിന്നും കുടിയേറിയവരുടെ പിൻതലമുറക്കാരായ ശ്രീലങ്കയിൽ ഭൂരിപക്ഷ സമുദായമായ [[സിംഹളർ]]. എ.ഡി.ആറാം നൂറ്റാണ്ടിലെ മഹാനാമയെന്ന ബുദ്ധഭിക്ഷു എഴുതിയ ബുദ്ധമത ഗ്രന്ധമായ മഹാവംശയിലാണ് സിംഹളരുടെ പൂർവ്വകാല ചരിത്രങ്ങളെക്കുറിച്ചുള്ള കഥകളുള്ളത്.എ.ഡി.ഒന്നാം നൂറ്റാണ്ടിൽ എഴുതിയ
 
=== ആധുനികചരിത്രം ===
"https://ml.wikipedia.org/wiki/ശ്രീലങ്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്