"ശൈഖ് അഹമ്മദ് സർ‌ഹിന്ദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Sageer.nila (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
വരി 15:
| birth_date = 30 Nov 1564
| death_date = <small>1624 (ജീവിതകാലം 60 വർഷം)</small>
| school_tradition = [[സുന്നി]] [[ഇസ്‌ലാം]],
| religion = [[ഇസ്ലാം]]
| school_tradition = [[ഹനഫി]] , [[നക്ഷബന്ദിയ്യ]]
| main_interests = [[ശരീഅത്ത് |ഇസ്‌ലാമിക നിയമത്തിന്റെ]] പ്രയോഗം, ഇസ്‌ലാമിക ഭരണം
| influences = [[അൽ ഗസ്സാലി]]
Line 22 ⟶ 21:
| notable_ideas = Evolution of [[Islamic philosophy]], Application of [[Sharia]]
}}
'''ശൈഖ് അഹമ്മദ് സർ‌ഹിന്ദി''' (1564-1624) എന്നറിയപ്പെടുന്ന '''ഇമാം ഇ റബ്ബാനി ശൈഖ് അഹമ്മദ് അൽ ഫറൂഖി അൽ സർ‌ഹിന്ദി''' ഒരു ഇന്ത്യൻ ഇസ്ലാമിക പണ്ഡിതനും സൂഫി [[നക്ഷബന്ധി]] [[സൂഫി]]നക്ഷാബന്ധി തരീഖത്തിലെ പ്രമുഖ അംഗവുമാണ്. അദ്ദേഹത്തെ മുജദ്ദിദ് അൽഫ് താനി (രണ്ടാം സഹസ്രാബ്ദത്തിലെ നവോത്ഥാനകൻ) എന്ന് വിളിക്കപ്പെടുന്നു.<ref>Qasim ibn Muhammad ibn Abu Bakr, d.107AH buried Medina, Saudi Arabia.</ref> മുഗൾ ഭരണാധികാരി ഔറഗസേബ് അടക്കം ലോകമൊട്ടുക്കും ആയിരകണക്കിന് ആത്മീയ ശിഷ്യ സമ്പത്തുള്ള ആധ്യാത്മികാചാര്യനാണ്‌ അഹ്മദ് സർഹിന്ദി 
 
== ജനനം, വളർച്ച ==
1563 ([[ഹിജ്‌റ]] വർഷം 971) ഇൽ [[മുഗൾ]] ഇന്ത്യയിലെ പഞ്ചാബിലെ സർഹിന്ദ് എന്ന പ്രദേശത്താണ് ശൈഖ്  അഹ്മദ് ഫാറൂഖിയുടെ ജനനം. ഇസ്‌ലാമിലെ രണ്ടാം [[ഖലീഫ ഉമറുൽ ഫാറൂഖിന്റെ]] പരമ്പരയിൽ ജനിച്ചത് കാരണമാണ് ഫാറൂഖിയെന്ന പേരിനു പിറകിൽ. പ്രസിദ്ധ സൂഫി വര്യനും പണ്ഡിതനായിരുന്ന [[ശൈഖ് അബ്ദുൽ അഹദ്]] ആണ് പിതാവ്. കുട്ടിക്കാലത്തുതന്നെ വിശുദ്ധ [[ഖുർആൻ]] മന:പാഠമാക്കി. പിന്നീട് പിതാവിന്റെ ശിക്ഷണത്തിൽ പഠനമാരംഭിച്ചു.  പിതാവിൽനിന്നു പഠനം പൂർത്തിയാക്കിയ ശേഷം സിയാൽകോട്ടിൽ പോവുകയും  മൗലാനാ കശ്മീരിയുടെ ശിഷ്യത്വം സ്വീകരിക്കുകുയം ചെയ്തു.  ശൈഖ് യഅ്ഖൂബ് കശ്മീരിയിൽനിന്നു ഹദീസിൽ അവഗാഹം നേടി.വിദ്യാർത്ഥി ജീവിതത്തിനു ശേഷം ആഗ്രയിലേക്കു യാത്രയായി.  സവാഥിഉൽ ഇൽഹാം എന്ന  തഫ്‌സീർ ഗ്രന്ഥ രചയിതാവ്  ഫൈദിയുമായി സഹവസിച്ചു. പിന്നീട് സ്വന്തം നാട്ടിലേക്ക് തന്നെ മടങ്ങി പിതാവ് മരണപ്പെടുന്നത് വരെ ഫാറൂഖിയുടെ ആത്മീയ ഗുരു അദ്ദേഹമായിരുന്നു. പിതാവിന്റെ വിയോഗാനന്തരം നക്ഷബന്ദി സിൽസിലയുടെ അന്നത്തെ പ്രമുഖ ശൈഖായിരുന്ന അഫ്ഗാൻ വംശജൻ [[ഖാജാ ബാഖി ബില്ലാഹ് ദഹ്‌ലവി]] യുടെ ശിഷ്വത്വം സ്വീകരിക്കുകയും ബൈഅത്ത് ചെയ്യുകയുമുണ്ടായി. രണ്ടര മാസത്തോളം ഒന്നിച്ചു സഹവസിചത്തിന് ശേഷം അദ്ദേഹം സർഹിന്ദിലേക്കു തന്നെ മടങ്ങി. അവിടെ വെച്ച്  [[ഖൽവത്ത്]] അനുഷ്ഠിക്കുകയും സ്വന്തത്തെ സംസ്‌കരിച്ചു [[റിയാള]] പൂർത്തിയാക്കുകയുമുണ്ടായി . അതിനു ശേഷം '''ബാഖി ബില്ല'''യുടെ നിർദേശ പ്രകാരം ലാഹോറിലേക്ക് യാത്രയാവുകയും അൽപകാലം അവിടം താമസിക്കുകയും ചെയ്തു .ഗുരുവിന്റെ വിയോഗത്തെ തുടർന്ന് വീണ്ടും തിരിച്ചു ജന്മനാട്ടിലേക്ക് വരികയും പിന്നീട് [[നക്ഷബന്ദിയ്യ]]  സിൽസിലയുടെ ഖലീഫയായി [[അമരക്കാരനായി]] മാറുകയും ചെയ്തു. 
 
ലോകവ്യാപകമായി  ശിഷ്യ ഗണങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. ഓരോ നാട്ടിലും ഥരീഖയുടെ പ്രതിനിധികളെ നിയമിക്കുകയും അത് വഴി ലോകമൊട്ടുക്കുമുള്ള പ്രബോധന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു    തുർക്കിസ്ഥാൻ , അറേബ്യ, [[യമൻ]], [[സിറിയ]], [[റോം]] ,[[ചൈന]] [[ഖുറാസാൻ]], [[ബാഗ്ദാദ്]], ഈജിപ്ത്, [[എത്യോപ്യ]] തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം സൂഫി സംഘങ്ങളെ അയച്ചു  മത പ്രബോധനപ്രവർത്തനങ്ങൾ  നടത്തുകയും അവിടങ്ങളിൽ സൂഫി ആശ്രമങ്ങളും പള്ളികളും പണിയുകയുമുണ്ടായി.    മുഗൾ സുൽത്താനായ [[അക്ബർ]] സ്ഥാപിച്ച ദീൻ ഇലാഹിയെന്ന കൂട്ടായ്മക്കെതിരെ  പ്രതികരിച്ചതിന് പേരിൽ  ഒരു വർഷത്തിലേറെ ആഗ്രയിലെ ഗ്വോളിയോർ തടവറയിൽ കഴിച്ചുകൂട്ടേണ്ടി അവസ്ഥയും ഇക്കാലത്തു സര്ഹിന്ദിക്കുണ്ടായിഅക്ബറിന്റെ മകൻ ജഹാൻഗീറിന്റെ കാലത്തു ഗവർ ണ്ണർമാർക്കയച്ച കത്തുകളിൽ അക്ബറിന്റെ നയങ്ങളെ വിമർശിച്ചും ഉപദേശിച്ചുമുള്ള വസ്തുക്കളെ ഉണ്ടായിരുന്നതിനാലാണ് ഈ കാരാഗൃഹ വാസമുണ്ടായതെന്നും അതല്ല ജഹാംഗീറിനെ  സാഷ്ടാംഗം  ചെയ്തു നമിക്കാൻ വിസമ്മതിച്ചത്  കൊണ്ടാണെന്ന അഭിപ്രായമുണ്ട്ജയിലിലെ വാസം അനുഗ്രഹമായിട്ടാണ് സർഹിന്ദി പിൽക്കാലത്ത് സ്മരിച്ചത്. ജയിലിയിലെ കാലയളവിൽ ദൈവിക  സന്ദേശത്തിലൂടെ തനിക്കു കൂടുതൽ അറിവുകൾ ലഭിച്ചുവെന്ന് അദ്ദേഹം പലയിടത്തും അനുസ്മരിക്കുന്നുണ്ട് . കാരാഗൃഹ വാസത്തിനിടയിൽ നൂറോളം കുറ്റവാളികൾ ഇസ്ളാം മതം സ്വീകരിച്ചു <ref>ഡോ. തോമസ് ആർനോൾഡ് തന്റെ പ്രീച്ചിംഗ് ഓഫ് ഇസ്‌ലാം</ref>  ഇദ്ദേഹത്തിന്റെ ശിഷ്യന്മാരായി മാറിയിരുന്നു.  ഒരു വർഷത്തിന് ശേഷം ജഹാംഗീർ ചക്രവർത്തി ആഹ്മെദ് ഫാറൂഖിയെ തടവറയിൽ നിന്നും മോചിപ്പിച്ചു പ്രായശ്ചിതമെന്നോണം  കൊട്ടാരത്തിൽ തന്നോടൊപ്പം താമസിപ്പിക്കുകയും ചെയ്തു .  ഈയൊരു സന്ദർഭം ഉപയോഗപ്പെടുത്തി ജഹാംഗീറിലും, കുടുംബാംഗങ്ങളിലും,  ഗവർണ്ണർമാരടക്കമുള്ള    ഉദ്യോഗസ്ഥൻമാരിലും  മത ബോധം ഊട്ടിയുറപ്പിക്കാൻ സർഹിന്ദി ശ്രമിച്ചു. അത്തരം ശ്രമങ്ങളുടെ ഫലമായാണ് ജഹാംഗീറിൻറെ  പേരമകൻ [[ഔറംഗസേബ്]] ഇദ്ദേഹത്തിന്റെ ശിഷ്വത്വം  സ്വീകരിച്ചു കൊണ്ട് [[നക്ഷബന്ധി]] സൂഫിയായി മാറുന്നത്. [[വഹ്ദത്തുൽ വുജൂദ്]] (ഉണ്മയുടെ ഏകത്വം) എന്ന തിയോളജിയ്ക്കു ബദലായി [[വഹ്ദത്തുൽ ശ്ശുഹൂദ്]] (ഏക യാഥാർഥ്യസിദ്ധാന്തം) മുന്നോട്ടു വെച്ചതും സർ ഹിന്ദിയായിരുന്നു.<ref>Muhammad Zahid Wakhshi, d 936AH buried Wakhsh, Malk Hasaar buried in Tajikistan.</ref>
 
1624 ഡിസംബർ 10 (ഹി. 1034 സ്വഫർ 28) നാണ് '''സിർഹിന്ദി''' മരണപ്പെടുന്നത്. തലേ രാത്രി അദ്ദേഹം ‘'''രാത്രീ, നീയൊന്ന് പ്രഭാതമാവുക.’ ദൈവത്തെ  സ്‌നേഹിക്കുന്നവർക്ക് മരണം ഇഷ്ട ഭാജനത്തിലേക്കുള്ള യാത്രയാണ്'''' എന്ന് പറഞ്ഞു കൊണ്ടിരിന്നിരുന്നു .  [[നക്ഷബന്ദിയ്യ]] [[സൂഫി]] സരണിയിലെ ഉപ വിഭാഗമായ [[മുജദ്ദിദിയ്യാ]] അടക്കം ആറോളം സാധക വഴികൾ ഇദ്ദേഹത്തിൽ നിന്നും ഉൽ തിരിഞ്ഞു വന്നത്ആണ് . മുജദ്ദിദിയ്യായിലെ  പ്രസിദ്ധ സൂഫി സന്യാസിയും മക്തൂബാതെ മഅ്‌സൂമിയ്യയെന്ന  പ്രസിദ്ധ ഗ്രന്ഥ രചയിതാവുമായ  [[ഖാജാ മുഹമ്മദ് മഅ്‌സൂം]] ഇദ്ദേഹത്തിന്റെ മകനാണ് . രചനകൾഅറബിയിലും പാർസിയിലുമായി ഏതാനും ഗ്രന്ഥങ്ങൾ സർഹിന്ദി  രചിച്ചിട്ടുണ്ട്. ഇസ്ബാതുന്നുബുവ്വ, റദ്ദേ റവാഫിള്, രിസാലത്തുൻ തഹ്‌ലീലിയ്യ, മആരിഫെ ലദുന്നിയ്യ, മബ്ദ ഓ മആദ്, മുകാശഫതെ ഐനിയ്യ, മക്തൂബാതെ ഇമാമെ റബ്ബാനി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധ കൃതികൾ. ഇവയിൽ മൂന്നു വോള്യങ്ങളിലായി പാർസി ഭാഷയിൽ വിരചിതമായ മക്തൂബാത്താണ് ഏറ്റം പ്രധാനപ്പെട്ട രചന  { പ്രബോധന സമയത്ത് വിവിധ രാജാക്കന്മാർക്കും ഗവർണർമാർക്കും അനുയായികൾക്കും എഴുതിയ കത്തുകളുടെ സമാഹാരമാണ്.
 
== ഇതും കാണുക ==
*[[മുജദ്ദിദി കുടുംബം]]
== അവലംബം ==
{{reflist}}
{{sufism}}
{{Islamic philosophy}}
{{Islamic Theology}}
[[വർഗ്ഗം:ഇന്ത്യയിലെ ഇസ്ലാമികപണ്ഡിതർ]] , [[വർഗ്ഗം : സൂഫികൾ]]
"https://ml.wikipedia.org/wiki/ശൈഖ്_അഹമ്മദ്_സർ‌ഹിന്ദി" എന്ന താളിൽനിന്ന് ശേഖരിച്ചത്