"ശ്രീലങ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) update
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 81:
 
'''ശ്രീലങ്ക''' [[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മഹാസമുദ്രത്തിലെ]] ഒരു രാജ്യമാണ്‌. [[ഇന്ത്യ|ഇന്ത്യയ്ക്കു]] തൊട്ടുതാഴെ കണ്ണീർക്കണങ്ങളുടെ ആകൃതിയിൽ കിടക്കുന്നതിനാൽ 'ഇന്ത്യയുടെ കണ്ണുനീർ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. 1972-വരെ 'സിലോൺ' എന്നായിരുന്നു ഔദ്യോഗികനാമം. [[ശ്രീലങ്കയിലെ വംശീയ കലാപം|സിംഹള ഭൂരിപക്ഷവും തമിഴ്‌ ന്യൂനപക്ഷവും തമ്മിലുള്ള സംഘർഷം]] ഈ കൊച്ചു രാജ്യത്തെ കലാപഭൂമിയാക്കിയിട്ടുണ്ട്‌. പുരാതനകാലം മുതലേ വാണിജ്യകപ്പൽ പാതകളുടെ ഒരു കേന്ദ്രമായിരുന്നു ശ്രീലങ്ക. ഇന്നും ലോകവ്യാപാരരംഗത്തെ പ്രധാനപ്പെട്ട ഒരു തുറമുഖമാണ്‌ [[കൊളംബോ]]. ഇവിടെ നിന്നും [[സൂയസ് കനാൽ]] വഴി ചരക്കുകൾ യുറോപ്പിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.
== ചരിത്രം == === പ്രാചീന ചരിത്രം===
=== ആധുനികചരിത്രം ===
ശ്രീലങ്കയുടെ വാണിജ്യപ്രാധാന്യം പുരാതനകാലത്തുതന്നെ കച്ചവടക്കാർ മനസ്സിലാക്കിയിരുന്നു. [[അറബി|അറബികളും]], മൂറുകളും ശ്രീലങ്കയിലും ദക്ഷിണേന്ത്യയിലും എത്തി, [[ചൈന]], [[മലയ]] എന്നിവിടങ്ങളിൽ നിന്നുള്ള കച്ചവടക്കാരിൽ നിന്നും സാധനങ്ങൾ വാങ്ങി [[ആഫ്രിക്ക|ആഫ്രിക്കയിലും]] മെഡിറ്ററേനിയൻ തീരങ്ങളിലെത്തിച്ച് [[യുറോപ്പ്|യുറോപ്യന്മാർക്ക്]] വിറ്റിരുന്നു. അങ്ങനെ കിഴക്കും പടിഞ്ഞാറും നിന്നുള്ള കച്ചവടക്കാർക്ക് ചരക്കുകൾ പരസ്പരം കൈമാറുന്നതിനുള്ള കേന്ദ്രമായിരുന്നു ശ്രീലങ്ക. പതിനാറാം നൂറ്റാണ്ടു വരെ അറബികൾ, യുറോപ്യന്മാരിൽ നിന്നുള്ള മൽസരത്തെ അതിജീവിച്ച് ഈ രംഗത്തെ കുത്തക കൈയടക്കി വച്ചു.
"https://ml.wikipedia.org/wiki/ശ്രീലങ്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്