"ഹിന്ദുമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71:
സഗുണബ്രഹ്മോപാസകർക്കു ഏതെങ്കിലും ഒരു ഈശ്വരസ്വരൂപത്തെ ആരാധിക്കാം . ഇതനുസരിച്ച് കൃഷ്ണൻ , ശിവൻ , ദേവി , കാളി , സുബ്രഹ്മണ്യൻ തുടങ്ങി ഇഷ്ടമുള്ള ഏതെങ്കിലും ഒരു ദേവനെ തന്റെ ഇഷ്ടദേവനായി കൽപ്പിച്ചു ആരാധിക്കാവുന്നതാണ് . ഈ ആരാധന താന്ത്രികരീതിയിലോ , ഭക്തിപരമോ ആയിരിക്കും . രണ്ടു രീതിയിലുമുള്ള ആരാധനയിൽക്കൂടി ഭക്തൻ അഥവാ സാധകൻ തന്റെ ഇഷ്ടദേവതയെ സാക്ഷാൽക്കരിക്കുന്നതായി ഹിന്ദുമതം പറയുന്നു . ഭക്തമീര , ശ്രീരാമകൃഷ്ണപരമഹംസർ തുടങ്ങിയർ ഈശ്വരനെ സഗുണമായി ആരാധിച്ചവരാകുന്നു . സഗുണോപാസന കാലക്രമേണ സാധകനിൽ ശക്തിയാർജ്ജിക്കുകയും അത് അവസാനം നിർഗ്ഗുണമായി തീരുകയും ചെയ്യുന്നു . ഇത്തരത്തിൽ രൂപത്തിൽ ആരാധിച്ചു അരൂപത്തിൽ എത്തുന്നതാണ് ''സഗുണോപാസന'' . ശ്രീരാമകൃഷ്ണപരമഹംസർ ഇതിനൊരു ഉദാഹരണമാണ് .
 
''ഹരേരന്യ ദൈവം ന മന്യേ ന മന്യേ''- എന്ന ശങ്കരവാക്യം ഏകദൈവ വിശ്വാസത്തിന്റെ അടിത്തറയാണ്.
വിഷ്ണു അല്ലാതെ മറ്റൊരു ദൈവം ഇല്ല, ശിവനല്ലാതെ മറ്റൊരു ദൈവമില്ല -തുടങ്ങി "ഒരു ദൈവത്തെ"- മാത്രം മുറുകെപ്പിച്ചു ആരാധിക്കുന്ന രീതിയുമുണ്ട് .
 
"https://ml.wikipedia.org/wiki/ഹിന്ദുമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്