"ഹിന്ദുമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63:
 
പ്രധാന [[സംസ്കൃതം|സംസ്കൃത]] [[ഇതിഹാസം|ഇതിഹാസങ്ങളായ]] [[രാമായണം|രാമായണവും]] [[മഹാഭാരതം|മഹാഭാരതവും]] ക്രോഡീകരിച്ചത് ക്രി. മു. വിന്റെ അവസാന ശതകങ്ങളും ക്രിസ്തുവർഷത്തിന്റെ ആദ്യ ശതകങ്ങളും ഉൾപ്പെടുന്ന ഒരു ദീർഘമായ കാലഘട്ടത്തിലാണ്. ഇതിൽ പ്രധാനമായും പ്രാചീന ഭാരതത്തിലെ ഭരണാധികാരികളെയും യുദ്ധങ്ങളെയും പറ്റിയുള്ള ഐതിഹ്യകഥകളാണ് വിസ്തരിക്കുന്നത്. പിന്നീടുള്ള പുരാണങ്ങളിൽ ദേവീ-ദേവന്മാരുടെ മാനുഷിക ബന്ധത്തിന്റെയും ദുഷ്ടനിഗ്രഹത്തിന്റേയും കഥകളാണ് പതിപാദിക്കുന്നത്.
==ആരാധനയും ഈശ്വരനും==
ആരാധനയുടെയും ഈശ്വര സങ്കല്പങ്ങളുടെയും അറിവിന്റെയും കാര്യത്തിൽ ഹിന്ദുമതം ഒരു സാഗരതുല്യം വിശാലമാണ് . വിവിധതരം ചിന്താപദ്ധതികളും , സൈദ്ധാന്തികമായ വിപുലതയും ഉൾക്കൊണ്ടിട്ടുണ്ട് .ലോകത്തിലെ എല്ലാ മതങ്ങളിലും കാണുന്ന ആരാധനാസമ്പ്രദായങ്ങളുടെയും കാതലായ അംശങ്ങൾ ഹിന്ദുമതത്തിൽ കാണാവുന്നതാണ് . ഇതിൽ ഏകദൈവ വിശ്വാസം , ബഹുദൈവ വിശ്വാസം , അദ്വൈതം , ദ്വൈതം , വിശിഷ്ടാദ്വൈതം , യോഗപദ്ധതി , സാംഖ്യം , താന്ത്രികാനുഷ്ഠാനം , ദേവതാ സമ്പ്രദായം , ബൗദ്ധം , ചാർവ്വാകം തുടങ്ങിയ നിരീശ്വര തത്വം വരെയുണ്ട് . ഇത്രയും വിപുലമായതു കൊണ്ടാണ് സർവ്വ വൈദേശിക ആക്രമണങ്ങളേയും വിദേശമതങ്ങളുടെ കടന്നുകയറ്റത്തേയും അതിക്രമിച്ചു ഹിന്ദുമതം നിലനിന്നു പോരുന്നത് . ആയൂർവേദം , ജ്യോതിഷം , വാസ്തുവിദ്യ , വേദഗണിതം , ഗണിത സമ്പ്രദായം തുടങ്ങിയവ ലോകത്തിനു ഹിന്ദുമതം നൽകിയ വിലപ്പെട്ട സംഭാവനകളാണ് .
 
ആർക്കും അവരവരുടെ ഇഷ്ടമുള്ള ആരാധനാരീതി തിരഞ്ഞെടുക്കാം . അത് ഹിന്ദുമതം നൽകുന്ന ആരാധനാ സ്വാതന്ത്ര്യമാണ് .ഈശ്വരനെ ബ്രഹ്മം എന്ന ഒരു സാങ്കേതിക പദത്തിൽ ഹിന്ദുമതം നിർവ്വചിച്ചിരിക്കുന്നു . ബ്രഹ്മം ഒരേസമയം നിർഗ്ഗുണവും സഗുണവുമാണ് . ''സൃഷ്ടി'' സഗുണബ്രഹ്മവും സൃഷ്ടിക്കു മുൻപുള്ള അവസ്ഥയിൽ ബ്രഹ്മം നിർഗ്ഗുണവുമായിരുന്നു . അതിനാൽ ''പരബ്രഹ്മോപാസന , അപരബ്രഹ്മോപാസന'' എന്നിങ്ങനെ രണ്ടു തരത്തിൽ ഈശ്വരനെ ആരാധിക്കാം . പരബ്രഹ്മത്തെ നിർഗ്ഗുണമായി ഉപാസിക്കുന്നവർ '''അദ്വൈതം''' സ്വീകരിക്കുകയും ജീവാത്മാവും പരമാത്മാവായ ഈശ്വരനും ഒന്നാണെന്ന സത്യകല്പനയിൽ എത്തിച്ചേരുകയും ചെയ്യുന്നു . ''ഈശ്വരനെ അറിയുക എന്ന ഒന്നില്ല . ഈശ്വരനായിത്തീരലെയുള്ളൂ'' -എന്ന വിവേകാനന്ദസ്വാമികളുടെ
വചനം ഇവിടെ ചിന്തനീയമാകുന്നു .
 
സഗുണബ്രഹ്മോപാസകർക്കു ഏതെങ്കിലും ഒരു ഈശ്വരസ്വരൂപത്തെ ആരാധിക്കാം . ഇതനുസരിച്ച് കൃഷ്ണൻ , ശിവൻ , ദേവി , കാളി , സുബ്രഹ്മണ്യൻ തുടങ്ങി ഇഷ്ടമുള്ള ഏതെങ്കിലും ഒരു ദേവനെ തന്റെ ഇഷ്ടദേവനായി കൽപ്പിച്ചു ആരാധിക്കാവുന്നതാണ് . ഈ ആരാധന താന്ത്രികരീതിയിലോ , ഭക്തിപരമോ ആയിരിക്കും . രണ്ടു രീതിയിലുമുള്ള ആരാധനയിൽക്കൂടി ഭക്തൻ അഥവാ സാധകൻ തന്റെ ഇഷ്ടദേവതയെ സാക്ഷാൽക്കരിക്കുന്നതായി ഹിന്ദുമതം പറയുന്നു . ഭക്തമീര , ശ്രീരാമകൃഷ്ണപരമഹംസർ തുടങ്ങിയർ ഈശ്വരനെ സഗുണമായി ആരാധിച്ചവരാകുന്നു . സഗുണോപാസന കാലക്രമേണ സാധകനിൽ ശക്തിയാർജ്ജിക്കുകയും അത് അവസാനം നിർഗ്ഗുണമായി തീരുകയും ചെയ്യുന്നു . ഇത്തരത്തിൽ രൂപത്തിൽ ആരാധിച്ചു അരൂപത്തിൽ എത്തുന്നതാണ് ''സഗുണോപാസന'' . ശ്രീരാമകൃഷ്ണപരമഹംസർ ഇതിനൊരു ഉദാഹരണമാണ് .
 
''ഹരേരന്യ ദൈവം ന മന്യേ ന മന്യേ''- എന്ന ശങ്കരവാക്യം ഏകദൈവ വിശ്വാസത്തിന്റെ അടിത്തറയാണ്
വിഷ്ണു അല്ലാതെ മറ്റൊരു ദൈവം ഇല്ല, ശിവനല്ലാതെ മറ്റൊരു ദൈവമില്ല -തുടങ്ങി "ഒരു ദൈവത്തെ"- മാത്രം മുറുകെപ്പിച്ചു ആരാധിക്കുന്ന രീതിയുമുണ്ട് .
 
ഈശ്വരാധനാ സമ്പ്രദായം ഇഷ്ടമല്ലാത്തവർക്കു ''യോഗമാർഗ്ഗം'' സ്വീകരിക്കാം . ''അഷ്ടംഗയോഗമാർഗ്ഗം'' സ്വീകരിച്ചു ''യമം , നിയമം , ആസനം , പ്രാണായാമം , പ്രത്യാഹാരം , ധാരണ , ധ്യാനം , സമാധി'' -ഇവ പടിപടിയായി എത്തിച്ചേരാവുന്ന അവസ്ഥകളാണെന്നു യോഗസൂത്രം പറയുന്നുണ്ട് .ഇതാണ് യോഗത്തിലെ ''അഷ്ടാംഗമാർഗ്ഗങ്ങൾ''. '''സമാധി''' അവസ്ഥയിലെത്തിയ സാധകൻ ബ്രഹ്മജ്ഞാനം നേടുകയും ഈശ്വരനുമായി ഒന്നാവുകയും ചെയ്യുന്നു . ഇതാണ് ഒരു യോഗിയുടെ പരമമായ അവസ്ഥയെന്ന് ഹിന്ദുമതം പറയുന്നു .
 
യോഗമാർഗ്ഗം ഇഷ്ടമല്ലാത്തവർക്കു ജ്ഞാനത്തിന്റെ പാത തിരഞ്ഞെടുക്കാം . സമഞ്ജസ ചിന്തകൾ , ശാരീരിക നിയന്ത്രണം , തന്റെ യഥാർത്ഥമായ അവസ്ഥയെക്കുറിച്ചുള്ള നിരന്തര അന്വേഷണം - എന്നിവയിലൂടെ മനസ്സ് വികസിക്കുകയും ഒടുവിൽ താൻ ശരീരമോ മനസ്സോ അല്ല പരമതത്വമായ പരമാത്മാവാണെന്നു അന്വേഷകന് ബോധ്യമാവുകയും ചെയ്യുന്നു . ഈ ഭാവത്തെ '''തത്വമസി''' ബോധം എന്ന് പറയുന്നു .
ഇവയും കൂടാതെ ''തന്ത്രയോഗം , വാശിയോഗം , വീരയോഗം, ശിവയോഗം'' തുടങ്ങിയ അനേകമനേകം യോഗപദ്ധതികൾ ഹിന്ദുമതത്തിലുണ്ട് .
ഇതിനെല്ലാത്തിനും അപ്പുറത്തായി , നിരീശ്വരവാദത്തെയും ഹിന്ദുമതം ഉൾക്കൊള്ളുന്നു എന്നത് അതിന്റെ അതിവിശാലതയെ കാണിക്കുന്നു . ''ചാർവ്വാകം , ബൗദ്ധം'' തുടങ്ങിയവ ഇതിനു ഉദാഹരണങ്ങളാണ് . ബുദ്ധമതം ഹിന്ദുമതത്തിന്റെ ഒരു ഭാഗമായി പണ്ഡിതർ കരുതുന്നു .ഏതെല്ലാം ആരാധനാരീതി തിരഞ്ഞെടുത്താലും '''ധർമ്മം''' എന്ന സാമൂഹിക മര്യാദ കൈവിടരുതെന്നു ഹിന്ദുമതം നിഷ്കർഷിക്കുന്നു . അതിനാൽ '''സനാതനധർമ്മം''' എന്നും അറിയപ്പെടുന്നു .
=== സാമൂഹികം ===
[[പ്രമാണം:Golden Aum.png|thumb|right|160px|പ്രണവം]]
"https://ml.wikipedia.org/wiki/ഹിന്ദുമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്