"വാസ്കോ ഡ ഗാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
 
== പശ്ചാത്തലം ==
[[പ്രമാണം:Sines06 edit1.jpg|thumb|200px|right| വാസ്കോ ഡ ഗാമയുടെ സ്വദേശമായ സിനെസിൽ അദ്ദേഹത്തിന്റെ സ്മാരകം]][[യുറോപ്പ്|യൂറോപ്പിലെ]] ഏറ്റവും അത്യാവശ്യമുള്ള ഒരു സുഗന്ധവ്യഞ്ജനമായിരുന്നു [[കുരുമുളക്]]. അത് സുലഭമായി ലഭിക്കുന്ന സ്ഥലമാകട്ടെ കേരളവും. കുരുമുളകു മാത്രമല്ല, [[ഏലം]], [[ഇഞ്ചി]], [[കറുവാപട്ട]], [[ജാതിക്ക]] തുടങ്ങി മറ്റനവധി സുഗന്ധദ്രവ്യങ്ങളും [[വൈഡൂര്യം]], [[മരതകം]] തുടങ്ങി വിലയേറിയ വസ്തുക്കളുടെയും വ്യാപാരം കേരളത്തിലെ തുറമുഖങ്ങളിൽ നടന്നിരുന്നു എന്ന് യൂറോപ്യന്മാർക്ക് അറിയാമായിരുന്നു. ഇതെല്ലാം ആദ്യം അവർക്ക് ലഭിച്ചിരുന്നത് [[പേർഷ്യ|പേർഷ്യൻ]],[[അറബി]] വ്യാപാരികളിൽ നിന്നുമായിരുന്നു. ഇവർ ഇന്ത്യയിൽ നിന്ന് ഗ്രീക്കുകാരുടെ കാലം മുതൽക്കേ വ്യാപാരം നടത്തിയിരുന്നു. ഇടനിലക്കാരായ അവർ കുത്തക കൈയാളുന്നതിന്റെ ഫലമായി ഭീമമായ ലാഭം വ്യാപാരത്തിൽ ഈടാക്കിയിരുന്നു. [[ജിബ്രാൾട്ടർ കടലിടുക്ക്|ജിബ്രാൾട്ടർ കടലിടുക്കിലൂടേയായിരുന്നു]] യവനർ വന്നിരുന്നത് എങ്കിലും ഇത് കടൽകൊള്ളക്കാരുടെ ശല്യം നിമിത്തം അത്ര സുരക്ഷിതമല്ലാത്ത ഒരു പാതയായിരുന്നു. മറ്റൊരു ജലപാത നിലവിൽ ഉണ്ടായിരുന്നു എന്ന് എല്ലാവർക്കും ഊഹവുമുണ്ടായിരുന്നു.
ഇന്ത്യയിലേയ്ക്ക് ഒരു പുതിയ വ്യാപാരമാർഗ്ഗം കണ്ടുപിടിക്കുകയും അതു വഴി വ്യാപാരബന്ധം വിപുലീകരിക്കുകയും സുഗന്ധദ്രവ്യങ്ങളുടെ കുത്തക പിടിക്കുക വഴി യൂറോപ്പിലെ വലിയ ശക്തിയായി മാറാനും വേണ്ടി [[പോർച്ചുഗൽ|പോർട്ടുഗലിലെ]] അന്നത്തെ രാജാവായ മാനുവൽ കിഴക്കൻ പ്രദേശങ്ങളിലേയ്ക്ക് ഗാമയെ പ്രത്യേകമായി നിയോഗിക്കുകയായിരുന്നു. <ref> എ. ശ്രീധരമേനോൻ, കേരളശില്പികൾ. ഏടുകൾ 90,91; നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988. </ref> ആദ്യകാലങ്ങളിൽ തികച്ചും വ്യാപാരം മാത്രമായിരുന്നു പോർട്ടുഗീസുകാരുടെ ലക്ഷ്യം എന്നാൽ പിന്നീട് ഇവിടത്തെ അഭ്യന്തരകാര്യങ്ങളിൽ ഇടപെടാനും മതപരിവർത്തനത്തിനും അവർ ശ്രമിച്ചു. പോപ്പിന് ലോകരാജ്യങ്ങളുടെ മേലെല്ലാം അധികാരമുണ്ടെന്നും പോപ്പിനെ തിരഞ്ഞെടുത്തിരുന്ന അവർക്ക് ഇത്തരം കാര്യങ്ങളിൽ അധികാരം ഉണ്ടെന്നുമായിരുന്നു അവരുടെ വിചാരം.
 
വരി 69:
 
== കേരളത്തിൽ ==
[[പ്രമാണം:A chegada de Vasco da Gama a Calicute em 1498.jpg|thumb| വാസ്കോഡഗാമ കോഴിക്കോട്. ചിത്രകാരന്റ്റെ ഭാവനയിൽ]]
 
വാസ്കോ ഡ ഗാമ [[കോഴിക്കോട്|കോഴിക്കോട്ടെത്തിയ]] തീയ്യതിയെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ്‌ ഉള്ളത്. [[1498]] മേയ് 17 നാണെന്നും അതല്ല [[1498]] ഓഗസ്റ്റ് 26 നാണെന്നും അതു രണ്ടുമല്ല [[1498]] മേയ് 18 നാണെന്ൻ ഹാമിൽട്ടണും ജൂലൈ 18നാണെന്ന് ഫെറിയ ഡിസൂസയും രേഖപ്പെടുത്തിയിട്ടുണ്ട്.
Line 100 ⟶ 99:
[[പ്രമാണം:Belem.Jeronimos07.jpg|thumb|right|200px| ജെറോണിമോസിലെ വാസ്കോയുടെ ശവക്കല്ലറ]]
[[1503]] ൽ ഡോൺ [[ഫ്രാൻസിസ്കോ ഡ അൽബുക്ക്വർക്ക്]] പോർട്ടുഗീസുകാരുടെ അടുത്ത കപ്പൽ വ്യൂഹവുമായി ഇന്ത്യയിൽ എത്തി. [[കൊച്ചി|കൊച്ചിയിലും]] [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലും]] കോട്ടകൾ കെട്ടുകയും [[പള്ളിപ്പുറം]] എന്ന സ്ഥലത്ത് [[പള്ളിപ്പുറം കോട്ട|കാവൽ നിലയം]] സ്ഥാപിക്കുകയും ചെയ്ത അവർ കടലിന്റെ അവകാശം സ്വന്തമാക്കി ഏതാണ്ട് മറ്റെല്ലാ കപ്പലുകൾക്കും പാസ് ഏർപ്പെടുത്തുകയും ചെയ്തു. ഗോവയിൽ പോർട്ടുഗീസ് ആധിപത്യം സ്ഥാപിച്ചത് അൽബുക്ക്വർക്ക് ആണ്. <ref>[ http://www.rediff.com/news/jun/09gama.htm റീഡിഫ് ഓൺ നെറ്റിൽ ഗാമയുടേ 500 വാർഷികവുമായി ബന്ധപ്പെട്ട വാർത്ത]</ref> പിന്നീട് [[1504]] ൽ [[സോറസ് ഡ മെനസിസ്]] എന്ന പുതിയ വൈസ്രോയി ആയി എത്തി. എന്നാൽ അദ്ദേഹം സാമൂതിരിയുടെ തടവുകാരായി കോഴിക്കോട്ട് താമസിപ്പിച്ചിരുന്ന പോർട്ടുഗീസുകാരെ മോചിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് വന്ന വൈസ്രേയി [[ഫ്രാൻസിസ്കോ ഡ അൽമേഡ]] കണ്ണൂരിൽ [[സെന്റ് ആഞ്ജലോ കോട്ട]] പണിയിച്ചു. എന്നാൽ ഇക്കാലത്തെ മെനസിസ് ഒരു വൈസ്രേയി എന്ന നിലയിൽ പരാജയമായിരുന്നു. തൽഫലമായി നാടുവാഴികൾ ഇടഞ്ഞു തുടങ്ങി. ഈ സമയത്താണ് മാനുവൽ രാജാവ് ഗാമയെ മൂന്നാമതും ഇന്ത്യയിലേക്കയക്കുന്നത്.
 
[[പ്രമാണം:A chegada de Vasco da Gama a Calicute em 1498.jpg|thumb| വാസ്കോഡഗാമ കോഴിക്കോട്. ചിത്രകാരന്റ്റെ ഭാവനയിൽ]]
 
തന്റെ സാമർത്ഥ്യവും നയതന്ത്രജ്ഞതയും നിമിത്തം പ്രശ്ന പരിഹാരകനായി ഇതിനകം ഗാമ അറിയപ്പെട്ടിരുന്നു. മാനുവൽ രാജാവിന്റെ അവസാന ആയുധം ഗാമയായിരുന്നു. 1524 ൽ അദ്ദേഹം വീണ്ടും [[കോഴിക്കോട്‌|കോഴിക്കോട്ടെത്തി]]. അവിടെ നിന്നും [[കണ്ണൂർ|കണ്ണൂരിലെത്തി]] [[ബാലഹസ്സൻ]] എന്ന കടൽ കൊള്ളക്കാരനെ പിടിച്ച് തടവിൽ അടച്ചു. [[ഗോവ|ഗോവയിൽ]] നിന്ന് പിന്നീട് [[കൊച്ചി|കൊച്ചിയിലെത്തുകയും]] അവിടെ വച്ച് [[മലേറിയ]] ബാധിച്ച് [[ഡിസംബർ 24]]-ന് മരണമടയുകയും ചെയ്തു. അദ്ദേഹത്തിനെ [[ഫോർട്ട് കൊച്ചി|ഫോർട്ട് കൊച്ചിയിലെ]] [[ഫോർട്ട് കൊച്ചിയിലെ വിശുദ്ധ ഫ്രാൻസിസ് പള്ളി|വി. ഫ്രാൻസിസ് പള്ളിയിൽ]] അടക്കം ചെയ്യുകയാണ് ഉണ്ടായത്. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ [[1539]]-ൽ പോർട്ടുഗലിലെ [[വിദിഗ്വര|വിദിഗ്വരയിൽ]] വലിയ സ്മാരകത്തോടേ അടക്കം ചെയ്തു. അദ്ദേഹത്തിന്റെ സ്മാരകത്തിൽ [[ബാലെം|ബാലേമിൽ]] ഒരു സന്ന്യാസകേന്ദ്രം സ്ഥാപിക്കപ്പെടുകയും ചെയ്തു.
 
== സ്മാരകങ്ങൾ ==
[[പ്രമാണം:Sines06 edit1.jpg|thumb|200px|right| വാസ്കോ ഡ ഗാമയുടെ സ്വദേശമായ സിനെസിൽ അദ്ദേഹത്തിന്റെ സ്മാരകം]]
*വാസ്കോ ഡ ഗാമ കേരളത്തിൽ കപ്പലിറങ്ങിയതിന്റെ ഓർമ്മക്കായി കോഴിക്കോട് ജില്ലയിലെ കാപ്പാട് കടപ്പുറത്ത് ഒരു സ്മാരകം സ്ഥിതി ചെയ്യുന്നു .ആ സ്തൂപത്തിൽ ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു "വാസ്കോ ഡാ ഗമ 1498-ൽ ഇവിടെ കപ്പലിറങ്ങി ".
[[പ്രമാണം:Centro Vasco Gama Lisboa.JPG|thumb|200px|right| ലിസ്ബണിലെ വാസ്കോ ഡ ഗാമ സെൻറർ]]
"https://ml.wikipedia.org/wiki/വാസ്കോ_ഡ_ഗാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്