"മേരി കൊറെല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

104 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (infobox++)
| portaldisp =
}}
'''മെരി കൊറെല്ലി''' ([[സഹായം:IPA for English|/kɔːˈrɛli/]]; ജീവിതകാലം: 1 മെയ് 1855 – 21 ഏപ്രിൽ 1924) ഒരു ബ്രിട്ടീഷ് നോവലിസ്റ്റായിരുന്നു.1886 ൽ പ്രസിദ്ധീകരിക്കപ്പെട്ട അവരുടെ ആദ്യനോവൽ അക്കാലഘട്ടത്തിലെ ഒരു വലിയ വിജയമായിരുന്നു. സമകാലികരായ പ്രശസ്ത എഴുത്തുകാരായ [[ആർതർ കോനൻ ഡോയൽ]], [[എച്ച്.ജി. വെൽസ്|എച്ച്. ജി. വെൽസ്]], [[റുഡ്യാർഡ് കിപ്ലിംഗ്]] എന്നിവരുടെ കൃതികളുടെ സംയുക്തവിൽപ്പനേയേക്കാൾ കൂടുതൽ മേരി കൊറെല്ലിയുടെ കൃതികൾ അക്കാലത്ത് വിറ്റഴിക്കപ്പെട്ടിരുന്നു.
 
== ജീവിതരേഖ ==
മേരി മാക്കേ കൊറെല്ലി, സ്കോട്ടീഷ് കവിയും കവിതയെഴുത്തുകാരനുമായിരുന്ന [[ഡോ. ചാൾസ് മാക്കേയുടെമാക്കേ]]<nowiki/>യുടെ പരിചാരികയ്ക്ക് അദ്ദേഹത്തിൽ ജനിച്ച കുട്ടിയായി ലണ്ടനിൽ ജനിച്ചു. 1866 ൽ 11 വയസു പ്രായമുള്ളപ്പോൾ തുടർവിദ്യാഭ്യാസത്തിലനായി ഒരു പാരിസിയൻ കോൺവെൻറിലേയ്ക്ക് അയയ്ക്കപ്പെട്ടു. നാലു വർഷങ്ങൾക്കുശേഷം 1870 ൽ അവർ ലണ്ടനിലേയ്ക്കു തിരിച്ചു വന്നു.   
 
മാക്കേ തൻറെ ജീവിതം ഒരു സംഗീതജ്ഞയെന്ന നിലയിലാണ് തുടങ്ങിയത്. മേരി കൊറെല്ലി എന്ന പേരിലാണ് അക്കാലത്ത് അറിയപ്പെട്ടിരുന്നത്. ആത്യന്തികമായി അവർ എഴുത്തിലേയ്ക്കു തിരിയുകയും 1886 ൽ തൻറെ ആദ്യ നോവൽ “എ റൊമാൻസ് ഓഫ് ടു വേൾഡ്സ്” എന്ന പേരിൽ പ്രസിദ്ധീകിരിക്കുകയും ചെയ്തു. അക്കാലഘട്ടത്തിൽ ഏറ്റവും കൂടതൽ ഫിക്ഷൻ നോവലുകൾ വായിക്കപ്പെട്ട ഗ്രന്ഥകാരി മേരി മാക്കേയായിരുന്നു. അവരുടെ സാഹിത്യസൃഷ്ടികൾ വിൻസ്റ്റൺ ചർച്ചിൽ, റാൻഡോൾഫ് ചർച്ചിൽ, ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗങ്ങൾ എന്നിവർ ശേഖരിച്ചിക്കുകയും വിതരണം ചെയ്യപ്പെടുകയും ചെയ്തിരുന്നു. അവരുടെ അതിഭാവുകത്വം കലർന്ന സാഹിത്യസൃഷ്ടികൾ സാഹിത്യലോകത്തുനിന്ന് വളരെയധികം വിമർശനങ്ങൾ നേരിട്ടു.
 
കൊറെല്ലി തൻറെ അവസാന നാളുകൾ സ്ട്രാറ്റ്ഫോർഡ്-അപ്പൺ-അവോണിലാണ് ചിലവഴിച്ചത്. [[മാർക് ട്വയിൻ|മാർക്ട്വയിൻ]] തൻറെ ആത്മകഥയിൽ  നേരത്തെ താൻ ആഴത്തിൽ വെറുത്തിരുന്നതും വളരെയധികം അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നതുമായ വ്യക്തിത്വമായിരുന്നു കൊറെല്ലിയുടേതെന്ന് വ്യക്തമാക്കുകുയും എന്നാൽ ഒരിക്കൽ സ്ട്രാറ്റ്ഫോർഡിൽ അവരെ സന്ദർശിക്കവേ തൻറ അവരോടുള്ള മനോഭാവം പൂർണ്ണമായി തിരുത്തേണ്ടിവന്നുവെന്നും സമർത്ഥിക്കുന്നു. അവർ സ്ട്രാറ്റ്ഫോർഡിൽവച്ച് അന്തരിക്കുകയും അവിടെ എവെഷാം സെമിത്തേരിയിൽ മറവുചെയ്യപ്പെടുകയും ചെയ്തു. അവരുടെ വസതിയായ മാസൺ ക്രോഫ്റ്റ്, ചർച്ച് സ്ട്രീറ്റിൽ ഇപ്പോഴും നിലനിൽക്കുകയും അത് ഷേക്സ്പീയർ ഇൻസ്റ്റിറ്റ്യൂട്ട് ആയി ഉപയോഗിച്ചുവരുകയും ചെയ്യുന്നു.
 
== അവലംബം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2519252" എന്ന താളിൽനിന്ന് ശേഖരിച്ചത്