"ജോൺ പോൾ രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 104:
സുദീർഘമായ ഇരുപത്തിയാറര വർഷമാണ് ജോൺ പോൾ രണ്ടാമൻ കത്തോലിക്കാ സഭയെ നയിച്ചത്. ആദ്യ പാപ്പയായി കണക്കാക്കപ്പെടുന്ന പത്രോസ് ശ്ലീഹായ്ക്കും (34 വർഷം), പീയൂസ് ഒമ്പതാമനും (32 വർഷം) ശേഷം ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ തുടർന്ന പാപ്പ അദ്ദേഹമായിരുന്നു. സംഭവബഹുലമായ ഒരു കാലയളവായിരുന്നു അത്. നാലരപ്പതിറ്റാണ്ട് നീണ്ടുനിന്ന [[ശീതയുദ്ധം]] അവസാനിച്ചതും, പാപ്പയുടെ ജന്മനാടായ പോളണ്ടിലും മറ്റും കമ്മ്യൂണിസം തകർന്നുവീണതുമെല്ലാം ഈ സമയത്താണ്. [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയന്റെ]] അവസാന നേതാവ് [[മിഖായേൽ ഗോർബച്ചേവ്]] ദൈവവിശ്വാസം പ്രഖ്യാപിച്ചതും ഭാര്യ റൈസയോടൊപ്പം പാപ്പയെ സന്ദർശിച്ചതും ശ്രദ്ധേയമായി. [[ക്യൂബ|ക്യൂബൻ]] വിപ്ലവ ഇതിഹാസം [[ഫിദൽ കാസ്ട്രോ]] മാർപ്പാപ്പയെ കണ്ട് അനുഗ്രഹം വാങ്ങിയതും ഏറെ ശ്രദ്ധേയമായിരുന്നു.
 
ഇക്കാലയളവിൽ ലോകം നേരിട്ട പ്രതിസന്ധികളിൽ മാർപ്പാപ്പയുടെ സ്വരം നിർണ്ണായകമായിരുന്നു. ലോകരാജ്യങ്ങളുടെ നേതാക്കന്മാർക്ക് അദ്ദേഹം എഴുതിയ കത്തുകളിൽ സമാധാനം സൂക്ഷിയ്ക്കുന്നതിന്റെ ആവശ്യകത സൂചിപ്പിയ്ക്കുകയുണ്ടായി. 2001 സെപ്റ്റംബർ 11-ന് [[ന്യൂയോർക്ക് നഗരം|ന്യൂയോർക്കിലെ]] സുപ്രസിദ്ധമായ [[ലോക വ്യാപാര കേന്ദ്രം|വേൾഡ് ട്രേഡ് സെന്റർ]] തകർക്കപ്പെട്ടപ്പോൾ ഭീകരതയ്ക്കെതിരെ ശക്തമായ ആഹ്വാനം അദ്ദേഹം ഉന്നയിച്ചു. 2003-ലെ [[ഇറാഖ് അധിനിവേശ യുദ്ധം|ഇറാഖ് അധിനിവേശ യുദ്ധത്തെയും]] അദ്ദേഹം വിമർശിച്ചിരുന്നു. [[റുവാണ്ടൻ വംശഹത്യ]], [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] [[വർണ്ണവിവേചനം]], [[ഗൾഫ് യുദ്ധം]], വിവിധ രാജ്യങ്ങളിലെ [[ഏകാധിപത്യം]], ഇറ്റലിയിലെ [[മാഫിയ]] ഭീകരത തുടങ്ങിയവയ്ക്കെതിരെ ശക്തമായ പ്രതിഷേധം അദ്ദേഹം ഉയർത്തി. യുവജനങ്ങളെ ഉദ്ബോധിപ്പിയ്ക്കുന്നതിന് പാപ്പ നടത്തിയതിന്റെ ഫലമായിരുന്നു 1985-ൽ തുടങ്ങിയ, മൂന്ന് വർഷങ്ങളിലൊരിയ്ക്കൽ നടന്നുവരുന്ന ലോക യുവജനദിനാഘോഷങ്ങൾ.
 
മതപരമായ കാര്യങ്ങളിലും ചില പരിഷ്കാരങ്ങൾക്ക് മാർപ്പാപ്പ ശ്രദ്ധിച്ചിരുന്നു. 1983-ൽ അദ്ദേഹം പാസാക്കിയ ലത്തീൻ കാനോനിക നിയമം 1917-ൽ [[ബെനഡിക്ട് പതിനഞ്ചാമൻ|ബെനഡിക്ട് പതിനഞ്ചാമൻ മാർപ്പാപ്പ]] കൊണ്ടുവന്ന നിയമത്തെ മാറ്റിമറിച്ചു. 1990-ൽ അദ്ദേഹം പൗരസ്ത്യസഭകളുടെ മേലും ഇത്തരത്തിൽ പുതിയ നിയമങ്ങൾ പാസാക്കി. വിവാഹിതർക്കും പൗരോഹിത്യത്തിനുള്ള അവകാശം വേണമെന്ന ആവശ്യങ്ങൾ ഉയർന്നുവരുന്നതിനിടയിൽ 1984-ൽ വിവാഹിതനായ ഒരു മുൻ ആംഗ്ലിക്കൻ പുരോഹിതനെ കത്തോലിക്കാസഭയിൽ ചേർത്തത് വാർത്തയായി. എന്നാൽ, [[ബ്രഹ്മചര്യം|ബ്രഹ്മചര്യത്തിന്റെ]] കാര്യത്തിൽ മറ്റ് നിയമങ്ങളൊന്നും ഉണ്ടായില്ല.
 
=== വിമർശനങ്ങൾ ===
ഒരുപാട് വിമർശനങ്ങളും പാപ്പ ഇക്കാലത്ത് നേരിട്ടു. ലോകത്ത് നടക്കുന്ന ശിശുപീഡനത്തിലും മറ്റും പാപ്പ മൗനം പാലിച്ചുവരുന്നതായി ചിലർ ആരോപണമുയർത്തിയിരുന്നു. എന്നാൽ, കുട്ടികളെ പീഡിപ്പിയ്ക്കുന്നവർക്ക് സഭയിൽ സ്ഥാനമുണ്ടാകില്ലെന്ന് പറഞ്ഞ് അദ്ദേഹം ഈ ആരോപണങ്ങൾ പൊളിച്ചു. സ്ത്രീകൾക്ക് പൗരോഹിത്യം അനുവദിച്ചുകൊടുക്കുന്നതിനെയും മാർപ്പാപ്പ എതിർത്തിരുന്നു. ലിംഗസ്വഭാവം, [[ലൈംഗികത]], [[ദയാവധം]], [[കൃത്രിമബീജസങ്കലനം]], [[ഗർഭഛിദ്രം]] തുടങ്ങിയവയ്ക്കെതിരെ അദ്ദേഹം നടത്തിയ നിലപാടുകൾ കടുത്ത വിമർശനം ഏറ്റുവാങ്ങി. അദ്ദേഹത്തിന്റെ ചില പരിഷ്കാരങ്ങളും വിമർശനം ഏറ്റുവാങ്ങിയിരുന്നു. [[രണ്ടാം വത്തിക്കാൻ കൗൺസിൽ|രണ്ടാം വത്തിക്കാൻ കൗൺസിലിൽ]] കൊണ്ടുവന്ന പുതിയ പരിഷ്കാരങ്ങൾ വഴി നിർത്തലാക്കിയ ലത്തീൻ ഭാഷയിലെ ആരാധനാക്രമവും, പ്രാദേശികഭാഷയുടെ ഉപയോഗവും പരമ്പരാഗതവാദികളുടെ വിമർശനം ഏറ്റുവാങ്ങി. കത്തോലിക്കാസഭയെ പുനഃകേന്ദ്രീകരണത്തിന് കാരണക്കാരനായും അദ്ദേഹം കണക്കാക്കപ്പെടുന്നു. പീഡനം, പരസ്ത്രീബന്ധം തുടങ്ങിയവയിൽ ആരോപണവിധേയനായ മാർസിയൽ മാർസെൽ എന്ന ക്രിസ്തീയപുരോഹിതനെതിരെ നടത്തിയ അന്വേഷണം മന്ദീഭവിപ്പിച്ചതിലും പാപ്പയുടെ പങ്ക് ആരോപിയ്ക്കപ്പെടുന്നുണ്ട്.
 
=== വിദേശയാത്രകളും അന്യമതങ്ങളുമായുള്ള ബന്ധവും ===
തന്റെ നീണ്ട അധികാരകാലയളവിൽ 129 രാജ്യങ്ങളിൽ മാർപ്പാപ്പ സന്ദർശനം നടത്തി. 1979-ൽ [[ഡൊമനിക്കൻ റിപ്പബ്ലിക്]], [[മെക്സിക്കോ]] എന്നീ രാജ്യങ്ങൾ സന്ദർശിച്ചുകൊണ്ട് തുടങ്ങിയ അദ്ദേഹത്തിന്റെ വിദേശയാത്ര അവസാനിച്ചത് 2004-ൽ [[ഫ്രാൻസ്|ഫ്രാൻസിലെ]] പ്രസിദ്ധ [[മറിയം|മറിയൻ]] തീർത്ഥാടനകേന്ദ്രമായ [[ലൂർദുമാതാവ്|ലൂർദ്ദ്]] സന്ദർശിച്ചുകൊണ്ടാണ്. ജന്മനാടായ പോളണ്ടിലാണ് ഏറ്റവും കൂടുതൽ തവണ അദ്ദേഹം സന്ദർശനം നടത്തിയത്. ഒമ്പതുതവണ അദ്ദേഹം അവിടം സന്ദർശിച്ചു. ആദ്യതവണ പോളണ്ടിൽ ചെല്ലുമ്പോൾ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ വിലക്കുകൾ ലംഘിച്ച് ലക്ഷക്കണക്കിന് പുരോഹിതരും കന്യാസ്ത്രീകളുമാണ് അദ്ദേഹത്തെ കാണാനെത്തിയത്. ലോകത്ത് ആരും സന്ദർശിയ്ക്കാത്ത രാജ്യങ്ങളിൽ വരെ സന്ദർശനം നടത്താൻ പാപ്പയ്ക്ക് കഴിഞ്ഞു. തന്റെ മുൻഗാമികൾ എല്ലാവരും കൂടി നടത്തിയതിലും കൂടുതൽ യാത്രകൾ അദ്ദേഹം നടത്തി. ക്രിസ്തുമതത്തിലെ മറ്റ് സഭകളുമായും മറ്റ് മതങ്ങളുമായുമെല്ലാം അദ്ദേഹം മികച്ച ബന്ധം പുലർത്തി. 2001 മേയ് 6-ന് [[സിറിയ|സിറിയയിലെ]] പ്രസിദ്ധമായ ഉമയ്യാദ് പള്ളിയിൽ പ്രാർത്ഥന നടത്തിയ അദ്ദേഹം ഒരു മുസ്ലീം ദേവാലയത്തിൽ പ്രാർത്ഥിച്ച ആദ്യ ക്രിസ്തീയ സഭാദ്ധ്യക്ഷനായി. [[സ്നാപകയോഹന്നാൻ|സ്നാപകയോഹന്നാന്റെ]] അന്ത്യവിശ്രമസ്ഥലം എന്ന രീതിയിൽ പ്രസിദ്ധമാണ് ഉമയ്യാദ് പള്ളി. ചെറുപ്പത്തിൽ യഹൂദവിഭാഗക്കാരുമായി നല്ല അടുപ്പം പുലർത്തിയിരുന്ന പാപ്പ 2000-ൽ [[ജെറുസലേം]] സന്ദർശിച്ചപ്പോൾ യഹൂദർ നേരിട്ട പീഡനങ്ങൾക്ക് സ്വന്തം പേരുചൊല്ലി മാപ്പുപറഞ്ഞു. ഹിറ്റ്ലരുടെ കാലത്ത് നടന്ന ജൂതക്കൂട്ടക്കൊലയുടെ സമയത്ത് കത്തോലിക്കാസഭ പുലർത്തിയ നിസ്സംഗതയ്ക്കും അദ്ദേഹം മാപ്പുപറഞ്ഞു.
 
[[ഓർത്തഡോൿസ്‌ സഭകൾ|ക്രിസ്ത്യൻ ഓർത്തഡോക്സ്‌ സഭകളുമായും]] പാപ്പ അടുത്ത ബന്ധം സ്ഥാപിയ്ക്കാൻ ശ്രമിച്ചിരുന്നു. ആദ്യകാല ക്രിസ്തുമതത്തിൽ നേരിട്ട വിവിധ പ്രതിസന്ധികളെയും അവ മൂലമുണ്ടായ പിളർപ്പുകളെയും കുറിച്ച് ഇരുസഭകളും വിശദമായി സംവദിച്ചിരുന്നു.
 
=== വധശ്രമങ്ങൾ ===
രണ്ടുതവണയാണ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയ്ക്കുനേരെ വധശ്രമം ഉണ്ടായത്.
 
=== മരണം ===
"https://ml.wikipedia.org/wiki/ജോൺ_പോൾ_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്