"ബ്രഹ്മ വൈവർത്ത പുരാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
'''ശ്രീകൃഷ്ണജന്മഖണ്ഡം''' വാസ്തവത്തിൽ ഈ പുരാണത്തിൽ ഇല്ലാത്തതാണ് . അതിലാകട്ടെ കൃഷ്ണന്റെ ജനനം മുതൽ ഗോലോകാരോഹണം വരെയുള്ളവ വിശദീകരിക്കുന്നത് കൂടാതെ , കൃഷ്ണന്റെ പല അമാനുഷിക ഭാവങ്ങളും അതിന്റെയൊക്കെ തത്വങ്ങളും വിശദീകരിക്കുന്നു . മത്സ്യപുരാണത്തിലെയും മറ്റു ഗ്രന്ഥങ്ങളിലെയും വർണ്ണന പ്രകാരം ഈ പുരാണം '''ബ്രഹ്മഖണ്ഡം''' , '''പ്രകൃതീ ഖണ്ഡം''' , '''ഗണപതീഖണ്ഡം''' എന്നിങ്ങനെ '''മൂന്നു''' ഖണ്ഡങ്ങളും , '''18000''' ശ്ളോകങ്ങളുമുള്ളതാണ് . എന്നാൽ ഇപ്പോൾ ലഭ്യമായവയിൽ '''20500''' ശ്ളോകങ്ങളുണ്ട് . ഈ പുരാണത്തിൽ വർണ്ണിക്കപ്പെട്ടിട്ടുണ്ടെന്നു ഇതര ഗ്രന്ഥങ്ങളിൽ പറയുന്ന ബ്രഹ്മത്തിന്റെ "സർവ്വേശ്വര" ഭാവവും , തന്നിൽ നിന്നും തന്നെപോലെ ബഹുവായി പലതായി മാറുവാനുള്ള ബ്രഹ്മത്തിന്റെ ഇച്ഛയും , അതിനെത്തുടർന്ന് ബ്രഹ്മത്തിൽ നിന്നും പ്രകൃതി വേർപിടുന്നതുമൊന്നും ഇപ്പോൾ ലഭ്യമായ ബ്രഹ്മവൈവർത്തത്തിൽ കാണാനാകുന്നില്ല . അപ്പോൾ; ഇക്കാലത്തു ലഭ്യമായ ബ്രഹ്മവൈവർത്തമെന്ന "കൃഷ്ണ"പുരാണത്തെ കൂടാതെ , ഇതിനു മുൻപൊരു "യഥാർത്ഥമായ" ബ്രഹ്മവൈവർത്ത പുരാണമുണ്ടായിരുന്നുവെന്നും , അതാണ് ശെരിക്കുള്ള ബ്രഹ്മവൈവർത്ത പുരാണമെന്നും ഒരു കൂട്ടർ വാദിക്കുന്നു . എന്നാൽ ചിലരുടെ അഭിപ്രായം പുരാണങ്ങളിൽ ഉൾപ്പെട്ട രണ്ടു ബ്രഹ്മവൈവർത്ത പുരാണങ്ങളുണ്ടായിരുന്നു എന്നാണു . ഇപ്പോൾ ലഭ്യമായത് ശെരിക്കുള്ളതല്ലെന്നും ചിലർ വാദിക്കുന്നുണ്ട് .മൂലപുരാണം നഷ്ടപ്പെട്ടു പോയതാകാനാണ് സാധ്യത .
 
മൂലപുരാണത്തിന്റെ അവസ്ഥ പൂർണ്ണമായും നമുക്കറിയാത്തതുകൊണ്ട് ദേശകാലങ്ങളെപ്പറ്റി ഉറപ്പിച്ചൊന്നും പറയുവാൻ സാധിക്കുകയില്ല .മൂലരൂപം അഞ്ചാം നൂറ്റാണ്ടിനു മുൻപ് രൂപപ്പെട്ടിരിക്കാൻ സാധ്യതയുണ്ട് . ഇപ്പോൾ കിട്ടുന്ന പുരാണത്തിലെ മുഖ്യദേവത കൃഷ്ണയും രാധയുമാണ് . ഗ്രാമദേവത എന്ന നിലയിൽ ഒരു സങ്കല്പം രാധയ്ക്കുണ്ട് . ഗൗഡീയ സംസ്കാരങ്ങളിലെ പല ഉപദേശങ്ങളും രീതികളും ഈ പുരാണത്തിലുണ്ട് .അതിലുള്ള ഒരു വിശ്വദേവതയാണ് രാധ . ഭക്തിയെ സൂചിപ്പിക്കുന്നു . ഗൗഡീയ വൈഷ്ണവ സമ്പ്രദായവും, ഗീതാഗോവിന്ദവും, രാധയും വളരെയേറെ സ്വാധീനം ചെലുത്തപ്പെട്ടിരിക്കുന്നതിനാൽ , ഈ പുരാണത്തിന്റെ ഇപ്പോഴുള്ള രൂപം 12 ആം നൂറ്റാണ്ടിനു ശേഷം വന്നതാകാനാണ് സാധ്യത . ഗീതാഗോവിന്ദവും ഇപ്പോൾ ലഭ്യമായ ബ്രഹ്മവൈവർത്ത പുരാണവും വളരെയേറെ സാദൃശ്യം പുലർത്തുന്നു . ഗീതാഗോവിന്ദവും ഇപ്പോഴത്തെ ബ്രഹ്മവൈവർത്ത പുരാണത്തിന്റെയും നാട് ബംഗാളാണ് . അതുകൊണ്ടു ഗീതാഗോവിന്ദത്തിന്റെ കാലഘട്ടമായ 12 ആം നൂറ്റാണ്ടു തന്നെയാണ് ഇപ്പോൾ ലഭ്യമായ ബ്രഹ്മവൈവർത്ത പുരാണത്തിന്റെയും കാലഘട്ടമെന്നു വാദിച്ചാൽ തെറ്റ് പറയാനാകില്ല .
 
==അവലംബം==
"https://ml.wikipedia.org/wiki/ബ്രഹ്മ_വൈവർത്ത_പുരാണം" എന്ന താളിൽനിന്ന് ശേഖരിച്ചത്