"സൊറോസ്ട്രിയൻ മതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29:
ശിക്ഷകളുടെ ലക്‌ഷ്യം തെറ്റ് തിരുത്തലാണ് .മനുഷ്യൻ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ അവനു നന്മയോ തിന്മയോ തിരഞ്ഞെടുക്കാം . നന്മയുടെയും തിന്മയുടെയും മധ്യത്തിലായിട്ടാണ് മനുഷ്യനെ അഹുറ മസ്‌ദയായ ദൈവം സൃഷ്ടിച്ചിരിക്കുന്നതെന്നു സൗരാഷ്ട്രമതം വിശ്വസിക്കുന്നു . സ്വന്തം ഇച്ഛ അനുസരിച്ചു നന്മയുടെയോ തിന്മയുടെയോ ശക്തികളെ സഹായിക്കാം . അമിതകാമം , മാംസഭക്ഷണം , കള്ളം , കൊലപാതകം , ബലപ്രയോഗം , സാഹസം , ദുരാശ എന്നിവ തിന്മയാണ് . നിയന്ത്രിതമായ ലൈംഗികത , സസയഭക്ഷണം , സഹജീവി സ്നേഹം , ആത്മീയത , സത്യം എന്നിവ നന്മയാണ് .
 
നന്മയുടെ ആത്മീയ ശക്തികളെ സഹായിക്കുന്നതോടൊപ്പം ദൈവത്തിന്റെ ഭൗതീക സൃഷ്ടികളെ വർദ്ധിപ്പിക്കാനും അവയ്ക്കു സുഖം നൽകാനും മനുഷ്യൻ തയ്യാറാകണം . കാലിസമ്പത്തും വൃക്ഷസമ്പത്തും വർദ്ധിപ്പിക്കണം . കാലികളെ കെട്ടിയിട്ടു ദ്രോഹിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യരുത് . സൗരാഷ്ട്ര മതത്തിൽ സസ്യഭുക്കുകളായ ജീവികളെല്ലാം കാലികളാകുന്നു . അമിതഅമിതകാമവും കാമവും കഠിന ബ്രഹ്മചര്യവുംകഠിനബ്രഹ്മചര്യവും ഒരുപോലെ പാപങ്ങളാണ് . വിവാഹം, കുടുംബം എന്നിവയാകുന്ന ദൈവാനുഗ്രഹത്തിനു വേണ്ടി ആവശ്യമായ കാമം മാത്രം ആചരിക്കുകയെന്നു അഹുറ മസ്ദഅഹുറമസ്ദ സരതുഷ്ട്രരിലൂടെ ഉപദേശിച്ചിട്ടുണ്ട് . എന്നാൽ അമിതകാമം വൈവാഹിക വ്യവസ്ഥയെ തെറ്റിക്കുന്നു . ഒരു മനുഷ്യന് ഒരു ഭാര്യയാണ് അനുവദനീയം . ഭാര്യയുമായി മാത്രമേ ലൈംഗികത പാടുള്ളൂ . സരതുഷ്ട്രരുടെ അഭിപ്രായത്തിൽ ശരീരത്തെക്കാൾ ആത്മാവിനു പ്രാധാന്യം നൽകുന്ന ഉപവാസവും , ആത്മാവിനേക്കാൾ ശരീരത്തിന് പ്രാധാന്യം നൽകുന്ന അമിതമായ ഭക്ഷണവുംഅമിതഭക്ഷണവും ഒന്ന് പോലെ പാപങ്ങളാണ് . ശരീരത്തിന്റെയും ആത്മാവിന്റെയും ആരോഗ്യം പരസ്പര പൂരകങ്ങളാണ്‌ . അതിനാൽ രണ്ടിനും ഒന്നുപോലെ പ്രാധാന്യം നൽകണം .
 
സൗരാഷ്ട്ര മതപ്രകാരം , ലോകം ദൈവത്തിന്റെ നല്ല സൃഷ്ടിയാണ് . അത് അഹുറ മസ്‌ദയായഅഹുറമസ്‌ദയായ ദൈവത്തിന്റെ പൂങ്കാവനമാണ് .ആത്മീയതയ്ക്കു എതിരായ ഭൗതിക പ്രപഞ്ചത്തിൽ കുടുങ്ങിപ്പോയ ഒരു ആത്മാവായിട്ടല്ല സൗരാഷ്ട്ര മതംസൗരാഷ്ട്രമതം മനുഷ്യനെ കാണുന്നത് . നല്ല സൃഷ്ടിയായ പ്രപഞ്ചത്തിൽ കുടുങ്ങിപ്പോയ ചെകുത്താനാണ് മനുഷ്യന്റെ ശത്രു . സരതുഷ്ട്രന്റെ മതത്തിലും സദാചാര ചിന്തയിലുംസദാചാരചിന്തയിലും അനുഷ്ഠാനങ്ങളിലും സന്തോഷാത്മകത നിറഞ്ഞിരിക്കുന്നു . മരണവും നാശവും തിന്മയുടെ പ്രതീകങ്ങളായതിനാൽ അവയുമായോ , ആ തിന്മകളെ സഹായിക്കുന്നതുമായോ ബന്ധമുണ്ടാകാതെ മനുഷ്യൻ സൂക്ഷിക്കണം . ചെളി , അഴുക്കുകൾ , മൃത വസ്തുക്കൾ എന്നിവ മരണവും നാശവും സ്ഥിതി ചെയ്യുന്ന നാശവസ്തുക്കളാണ് .
 
നല്ല ദൈവം , നല്ല സൃഷ്ടി , മനുഷ്യന്റെ നന്മ ഇവയുമായി ബന്ധപ്പെട്ട മതമാണ് സൗരാഷ്ട്രമതം .അഗ്നിയും ജലവും ആരാധനയ്ക്കു ഉപയോഗിക്കുന്നു . ആദ്യകാലത്തു സൗരാഷ്ട്രമതത്തിൽ ആരാധന നടത്തിയിരുന്നത് തുറന്ന സ്ഥലത്തു വച്ചായിരുന്നു . എന്നാൽ അകൈമെനിഡ് സാമ്രാജ്യത്തിലെ രാജാക്കന്മാർ ക്ഷേത്രങ്ങൾ നിർമ്മിക്കുകയും അഹുറ മസ്‌ദായുടെ പ്രതീകങ്ങളായ വിശുദ്ധ അഗ്നിയും, ശുദ്ധ ജലവും അതിൽ സ്ഥാപിക്കുകയും ചെയ്തു . അങ്ങിനെ ക്ഷേത്രങ്ങളുണ്ടായി .
<ref name="test3">[http://www.avesta.org/vendidad/index.html സെന്റ് അവസ്ത full text]</ref>
<ref name="test2">[http://www.avesta.org/vendidad/vd.htm#chapter1 സെന്റ് അവസ്ത]</ref>
 
==മതപ്രചാരം==
സൗരാഷ്ട്ര മത വൈദികരുടെ ചിഹ്നം ഒരു വിശുദ്ധ ചരടായിരുന്നു . സരതുഷ്ട്രർ ഒരു പൂണൂലും വെള്ള തുണികൊണ്ടുള്ള ഒരു കുപ്പായവും തന്റെ മതത്തിലെ വിശ്വാസികളുടെ അടയാളമാക്കി . തിന്മയ്ക്കു എതിരെ നന്മയ്ക്കു വേണ്ടി പോരാടുന്ന പടയാളികളുടെ പടച്ചട്ടയാണ് ഈ ചിഹ്നങ്ങൾ എന്ന് സരതുഷ്ട്രർ പറഞ്ഞു . സരതുഷ്ട്രർ മരിച്ചു കഴിഞ്ഞ് ആയിരം വർഷത്തേക്കുള്ള ചരിത്രം വ്യക്തമല്ല . അതിനാൽ ഈ മതത്തിന്റെ ആദ്യകാല ചരിത്രം വ്യക്തമല്ല . എന്തായാലും പേർഷ്യൻ പീഠഭൂമി മുഴുവനും ഈ മതം വ്യാപിച്ചിരുന്നുവെന്നു വ്യക്തമാണ് .ബി സി 7 -ആം ശതകത്തിൽ നീഡുകൾ പശ്ചിമ പേർഷ്യയുടെ അധിപരായി . അപ്പോൾ ഈ മതം വലിയ ശക്തിയായി തീർന്നിരുന്നു .ബി സി 559 - ഇൽ പേർഷ്യൻ രാജ്യമായ അന്ഷാനിലെ രാജാവായി സൈറസ്സ് അധികാരമേറ്റു . ബി സി 534 - ഇൽ ബാബിലോണ കൂടി പിടിച്ചെടുത്തതോടെ സൈറസ്സ് വൻശക്തിയായി മാറുകയുണ്ടായി .അദ്ദേഹം യഹൂദരെ സ്വാതന്ത്രരാക്കിയതായി ബൈബിളിൽ പറയുന്നു .തുടർന്ന് പേർഷ്യ ഭരിച്ച രാജവംശം സൗരാഷ്ട്ര മത ആദര്ശങ്ങള് ഉയർത്തിപ്പിടിച്ചു . അവർ സൗരാഷ്ട്ര മതം സാമ്രാജ്യം മുഴുവനും വ്യാപിപ്പിച്ചു . <ref name="test4">[http://www.bbc.co.uk/religion/religions/zoroastrian/history/persia_1.shtml Under persian rule]</ref>
"https://ml.wikipedia.org/wiki/സൊറോസ്ട്രിയൻ_മതം" എന്ന താളിൽനിന്ന് ശേഖരിച്ചത്