"അടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
 
== പ്രധാന ആകർഷണങ്ങൾ ==
[[വേലുത്തമ്പി ദളവ|വേലുത്തമ്പി ദളവയുടെ]] സ്മാരകം സ്ഥിതി ചെയ്യുന്ന [[മണ്ണടി]] അടൂരുനിന്നും 8 കിലോമീറ്റർ മാത്രം അകലെയാണ്. ഇവിടെ വെച്ചാണ് വേലുത്തമ്പി ദളവവീരചരമം പ്രാപിച്ചത്. അടൂരിലെ പുരാതനമായ ഭഗവതീക്ഷേത്രത്തിൽ അമൂല്യമായ ചില ശിലാശില്പങ്ങളുണ്ട്. എല്ലാ വർഷവും ഫെബ്രുവരിയിലാണ് ഇവിടുത്തെ ഉത്സവം. അടൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിന് അടുത്തായി നഗരഹൃദയത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന പാർത്ഥസാരഥി ക്ഷേത്രം അടൂരിലെ പ്രശസ്തമായ മറ്റൊരു [[ക്ഷേത്രം|ക്ഷേത്രമാണ്]] . പത്തുദിവസമായി നടക്കുന്ന ക്ഷേത്രോത്സവത്തിലെ മുഖ്യ ആകർഷണം പത്താം ദിവസത്തെ [[ഗജമേള|ഗജമേളയാണ്]]. നെറ്റിപ്പട്ടവും മുത്തുക്കുടകളും ചൂടിയ ആനകൾ ഈ ദിവസം നഗരത്തെ അലങ്കരിക്കുന്നു.അതേപോലെ പെരിങ്ങനാട് തൃച്ചേന്ദമംഗലം ശ്രീ മഹാദേവർക്ഷേത്രം. ഇന്ത്യയിൽ(മലങ്കര) മർത്തെശ്മൂനി അമ്മയുടെ നാമധേയേതിൽ സ്ഥാപിതമായ ആദ്യ ദേവാലയമായ പെരിങ്ങനാട് മർത്തെശ്മൂനി ഓർത്തഡോൿസ്‌ വലിയപള്ളി അടൂരിന് സമീപമായ മൂന്നാളത്ത് <nowiki>''പൂവന്കുന്നു''</nowiki> വലിയപള്ളി എന്ന അപര നാമധേയത്തിൽ അറിയപ്പെടുന്നു. വലിയ പെരുനാൾ മലയാള മാസം മകരം 14 ,15 തീയതികളിൽ .
 
കേരളത്തിലെ വളരെ പഴക്കമേറിയതും വിപുലവുമായ ചന്തകളിലൊന്നാണു അടൂരിന്റെ സമീപപ്രദേശമായ പറക്കോട്ടുള്ള ചന്ത. മലഞ്ചരക്കു വ്യാപാരത്തിനു വളരെ പ്രശസ്തമാണ് ദിവാൻ രാജാകേശവദാസൻ സ്ഥാപിച്ച അനന്തരാമപുരം മാർക്കറ്റ് എന്ന പറക്കോട് ചന്ത. ഒരു കാലത്ത് തിരുവിതാംകൂറിലെ വാണിജ്യത്തിന്റെ സിരാകേന്ദ്രമായിരുന്നു ഇത് . [[പുനലൂർ]] റോഡിൽ അടൂരിൽ നിന്നും 4 കിലോമീറ്റർ മാറിയാണ് ഈ ചന്ത സ്ഥിതി ചെയ്യുന്നത്.
"https://ml.wikipedia.org/wiki/അടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്