"സൊറോസ്ട്രിയൻ മതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
<ref name="test2">[http://www.avesta.org/vendidad/vd.htm#chapter1 സെന്റ് അവസ്ത]</ref>
==മതപ്രചാരം==
സൗരാഷ്ട്ര മത വൈദികരുടെ ചിഹ്നം ഒരു വിശുദ്ധ ചരടായിരുന്നു . സരതുഷ്ട്രർ ഒരു പൂണൂലും വെള്ള തുണികൊണ്ടുള്ള ഒരു കുപ്പായവും തന്റെ മതത്തിലെ വിശ്വാസികളുടെ അടയാളമാക്കി . തിന്മയ്ക്കു എതിരെ നന്മയ്ക്കു വേണ്ടി പോരാടുന്ന പടയാളികളുടെ പടച്ചട്ടയാണ് ഈ ചിഹ്നങ്ങൾ എന്ന് സരതുഷ്ട്രർ പറഞ്ഞു . സരതുഷ്ട്രർ മരിച്ചു കഴിഞ്ഞ് ആയിരം വർഷത്തേക്കുള്ള ചരിത്രം വ്യക്തമല്ല . അതിനാൽ ഈ മതത്തിന്റെ ആദ്യകാല ചരിത്രം വ്യക്തമല്ല . എന്തായാലും പേർഷ്യൻ പീഠഭൂമി മുഴുവനും ഈ മതം വ്യാപിച്ചിരുന്നുവെന്നു വ്യക്തമാണ് .ബി സി 7 -ആം ശതകത്തിൽ നീഡുകൾ പശ്ചിമ പേർഷ്യയുടെ അധിപരായി . അപ്പോൾ ഈ മതം വലിയ ശക്തിയായി തീർന്നിരുന്നു .ബി സി 559 - ഇൽ പേർഷ്യൻ രാജ്യമായ അന്ഷാനിലെ രാജാവായി സൈറസ്സ് അധികാരമേറ്റു . ബി സി 534 - ഇൽ ബാബിലോണ കൂടി പിടിച്ചെടുത്തതോടെ സൈറസ്സ് വൻശക്തിയായി മാറുകയുണ്ടായി .അദ്ദേഹം യഹൂദരെ സ്വാതന്ത്രരാക്കിയതായി ബൈബിളിൽ പറയുന്നു .തുടർന്ന് പേർഷ്യ ഭരിച്ച രാജവംശം സൗരാഷ്ട്ര മത ആദര്ശങ്ങള് ഉയർത്തിപ്പിടിച്ചു . അവർ സൗരാഷ്ട്ര മതം സാമ്രാജ്യം മുഴുവനും വ്യാപിപ്പിച്ചു . <ref name="test4">[http://www.bbc.co.uk/religion/religions/zoroastrian/history/persia_1.shtml Under persian rule]</ref>
 
എന്നാൽ പിന്നീട് വന്ന അലക്‌സാണ്ടർ ബി സി 331 - ഇൽ പേർഷ്യ തകർത്തു കളഞ്ഞു . അയാൾ പേർഷ്യയുടെ ചരിത്രത്തിൽ അക്രമിയായ അലക്‌സാണ്ടർ എന്നാണു അറിയപ്പെടുന്നത് . എന്നാലും പിന്നീട് വന്ന രാജവംശങ്ങൾ അലക്‌സാണ്ടറുടെ പിൻഗാമികളെ ഓടിക്കുകയും സൗരാഷ്ട്ര മതത്തെ കുറേക്കാലം കൂടി കൊണ്ടുപോകുകയും ചെയ്തു . സൗരാഷ്ട്രരുടെ പുരോഹിതരായ ഒരു വിഭാഗം ശിശുവായ യേശുവിനെ വന്നു കണ്ടിട്ടുള്ളതായി ബൈബിളിൽ പറഞ്ഞിരിക്കുന്നു . ഇവരാകട്ടെ പേർഷ്യൻ രാജാവിന്റെ പുരോഹിതരായിരുന്നു . '''മാഗികൾ''' എന്ന വിദ്വാന്മാർ ആയിരുന്നു ഇവർ .നീഡ് ഗോത്രത്തിലെ മതപ്രചാരകരായ പുരോഹിതന്മാരാണ് '''മാഗികൾ''' . രണ്ടായിരം വർഷങ്ങൾ കൂടുമ്പോൾ ജനിക്കുന്ന പ്രവാചകന്മാരിൽ ഒരാളായി ഇവർ അദ്ദേഹത്തെ കണ്ടുകാണുമെന്നു കരുതാം .
"https://ml.wikipedia.org/wiki/സൊറോസ്ട്രിയൻ_മതം" എന്ന താളിൽനിന്ന് ശേഖരിച്ചത്