"സൊറോസ്ട്രിയൻ മതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
രണ്ടായിരം കൊല്ലങ്ങൾ ഇടവിട്ട് മൂന്നു പ്രവാചകർ ഭൂമിയിൽ ജനിക്കും . ഇവർ ദൈവപുത്രന്മാരായ '''അമേഷാ സ്‌പെന്റാസിൽ''' നിന്നും വന്നവരായിരിക്കും . ഈ മൂന്ന് പേരുടെയും അമ്മമാർ കന്യകമാരായിരിക്കും . ഓരോ പ്രവാചകനും കുറെ തിന്മകളെ നശിപ്പിക്കും .അന്തിമ പ്രവാചകനായ ദൈവപുത്രൻ അംഗ്രാമൈന്യുവിനെ ജയിക്കും . അംഗ്രാമൈന്യു തടവിലാക്കപ്പെടും .തുടർന്ന് അന്തിമ പ്രവാചകൻ മരിച്ചവരെ എല്ലാം ഉയർത്തി അന്ത്യവിധി പ്രഖ്യാപനം നടത്തും .നല്ലവർ സ്വർഗ്ഗത്തിലേക്കും ചീത്തയാൾക്കാർ നരകത്തിലേക്കും പോകും . കുറച്ചു കാലത്തിനു ശേഷം എല്ലാപേരും പുറത്തുവന്നു , ഉരുകിയ ലോഹനദിയിൽക്കൂടി നടന്നു പൂർണ്ണരായി സ്വർഗ്ഗത്തിലേക്ക് പോകും . ഉരുകിയ ലോഹം ഭൂമിയിലെ പർവ്വതങ്ങൾ താഴ്ത്തുകയും താഴ്വാരങ്ങളും നിറയ്ക്കുകയും ചെയ്യും . ഭൂമി വീണ്ടും പഴയപടിയാകും . തിന്മ ഇല്ലാതാകും .ഭൂമി ചന്ദ്രനിലേക്ക് ഉയരും . സ്വർഗ്ഗം ചന്ദ്രനിലേക്ക് താഴും .സൗരാഷ്ട്രമതം അനുസരിച്ചു ലോകത്തിനു നാശമില്ല . സൃഷ്ടിയുടെ നവീകരണമാണുള്ളത് .<ref name="test3">[http://www.avesta.org/vendidad/index.html സെന്റ് അവസ്ത full text]</ref>
<ref name="test2">[http://www.avesta.org/vendidad/vd.htm#chapter1 സെന്റ് അവസ്ത]</ref>
==മതപ്രചാരം==
സൗരാഷ്ട്ര മത വൈദികരുടെ ചിഹ്നം ഒരു വിശുദ്ധ ചരടായിരുന്നു . സരതുഷ്ട്രർ ഒരു പൂണൂലും വെള്ള തുണികൊണ്ടുള്ള ഒരു കുപ്പായവും തന്റെ മതത്തിലെ വിശ്വാസികളുടെ അടയാളമാക്കി . തിന്മയ്ക്കു എതിരെ നന്മയ്ക്കു വേണ്ടി പോരാടുന്ന പടയാളികളുടെ പടച്ചട്ടയാണ് ഈ ചിഹ്നങ്ങൾ എന്ന് സരതുഷ്ട്രർ പറഞ്ഞു . സരതുഷ്ട്രർ മരിച്ചു കഴിഞ്ഞ് ആയിരം വർഷത്തേക്കുള്ള ചരിത്രം വ്യക്തമല്ല . അതിനാൽ ഈ മതത്തിന്റെ ആദ്യകാല ചരിത്രം വ്യക്തമല്ല . എന്തായാലും പേർഷ്യൻ പീഠഭൂമി മുഴുവനും ഈ മതം വ്യാപിച്ചിരുന്നുവെന്നു വ്യക്തമാണ് .ബി സി 7 -ആം ശതകത്തിൽ നീഡുകൾ പശ്ചിമ പേർഷ്യയുടെ അധിപരായി . അപ്പോൾ ഈ മതം വലിയ ശക്തിയായി തീർന്നിരുന്നു .ബി സി 559 - ഇൽ പേർഷ്യൻ രാജ്യമായ അന്ഷാനിലെ രാജാവായി സൈറസ്സ് അധികാരമേറ്റു . ബി സി 534 - ഇൽ ബാബിലോണ കൂടി പിടിച്ചെടുത്തതോടെ സൈറസ്സ് വൻശക്തിയായി മാറുകയുണ്ടായി .അദ്ദേഹം യഹൂദരെ സ്വാതന്ത്രരാക്കിയതായി ബൈബിളിൽ പറയുന്നു .തുടർന്ന് പേർഷ്യ ഭരിച്ച രാജവംശം സൗരാഷ്ട്ര മത ആദര്ശങ്ങള് ഉയർത്തിപ്പിടിച്ചു . അവർ സൗരാഷ്ട്ര മതം സാമ്രാജ്യം മുഴുവനും വ്യാപിപ്പിച്ചു .
 
എന്നാൽ പിന്നീട് വന്ന അലക്‌സാണ്ടർ ബി സി 331 - ഇൽ പേർഷ്യ തകർത്തു കളഞ്ഞു . അയാൾ പേർഷ്യയുടെ ചരിത്രത്തിൽ അക്രമിയായ അലക്‌സാണ്ടർ എന്നാണു അറിയപ്പെടുന്നത് . എന്നാലും പിന്നീട് വന്ന രാജവംശങ്ങൾ അലക്‌സാണ്ടറുടെ പിൻഗാമികളെ ഓടിക്കുകയും സൗരാഷ്ട്ര മതത്തെ കുറേക്കാലം കൂടി കൊണ്ടുപോകുകയും ചെയ്തു . സൗരാഷ്ട്രരുടെ പുരോഹിതരായ ഒരു വിഭാഗം ശിശുവായ യേശുവിനെ വന്നു കണ്ടിട്ടുള്ളതായി ബൈബിളിൽ പറഞ്ഞിരിക്കുന്നു . ഇവരാകട്ടെ പേർഷ്യൻ രാജാവിന്റെ പുരോഹിതരായിരുന്നു . '''മാഗികൾ''' എന്ന വിദ്വാന്മാർ ആയിരുന്നു ഇവർ .നീഡ് ഗോത്രത്തിലെ മതപ്രചാരകരായ പുരോഹിതന്മാരാണ് '''മാഗികൾ''' . രണ്ടായിരം വർഷങ്ങൾ കൂടുമ്പോൾ ജനിക്കുന്ന പ്രവാചകന്മാരിൽ ഒരാളായി ഇവർ അദ്ദേഹത്തെ കണ്ടുകാണുമെന്നു കരുതാം .
 
ഭാരതത്തിൽ ധാരാളം സൗരാഷ്ട്ര മതക്കാരുണ്ട് .പേർഷ്യയിൽ നടന്ന ആക്രമണങ്ങളും , അന്യമതങ്ങളുടെ കടന്നു കയറ്റവും സൗരാഷ്ട്ര മതത്തെ ഏതാണ്ട് ഒതുക്കിക്കളഞ്ഞു . 10 -ആം നൂറ്റാണ്ടിൽ പീഡിതരായ സൗരാഷ്ട്ര മതക്കാർ ആരാധനാ സ്വാതന്ത്ര്യമുള്ള സ്ഥലം തേടി ഭാരതത്തിലെത്തി .ഭാരതത്തിൽ അവർക്കു തികഞ്ഞ സമാധാനവും സുരക്ഷിതത്വവും ലഭിച്ചു .ഇവരെ ഭാരതീയർ പാഴ്സികൾ എന്ന് വിളിച്ചു .
==സെന്റ് അവസ്ത==
ഏ ഡി 10 -ആം ശതകത്തിൽ സൗരാഷ്ട്ര മതക്കാർ പല മതഗ്രന്ഥങ്ങളും രചിച്ചു . മധ്യ പേർഷ്യൻ ഭാഷയായ ''പഹവലി''യിലേക്ക് '''അവസ്ത''' തർജ്ജിമ ചെയ്തു .തുടർന്ന് അവസ്തയുടെ സംഗ്രഹങ്ങളും വ്യാഖ്യാനങ്ങളും എഴുതി . '''സെന്റ് അവസ്ത''' എന്ന ഈ മഹത് ഗ്രന്ഥമാണ് സൗരാഷ്ട്രരുടെ വിശുദ്ധ ഗ്രന്ഥം . .
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/സൊറോസ്ട്രിയൻ_മതം" എന്ന താളിൽനിന്ന് ശേഖരിച്ചത്