"കഥാ സരിത് സാഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
| author = സോമദേവൻ
}}
11-ാം നൂറ്റാണ്ടിൽ [[സോമദേവഭട്ടൻ|സോമദേവൻ]] എന്ന പേരിൽ ശൈവ രചിച്ച ഇന്ത്യൻ കഥകളുടെ സമാഹാരമാണ് '''കഥാ സരിത് സാഗരം'''. കഥകൾ, നാടോടിക്കഥകൾ, മുത്തശ്ശിക്കഥകൾ, മിത്തുകൾ തുടങ്ങിയവ സംസ്കൃതത്തിൽ പുനരാഖ്യാനം നടത്തിയിരിക്കുന്ന പുസ്തകമാണിത്.
 
[[പൈശാചി ഭാഷ|പൈശാചി ഭാഷയിലെഴുതപ്പെട്ടതും]] വായനക്കാർക്ക് ദുർഗ്രഹവുമായ ഗുണാഢ്യന്റെ [[ബൃഹത് കഥ|ബൃഹത്കഥ]] എന്ന ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തിയാണ് കഥാ സരിത് സാഗരം എഴുതപ്പെട്ടിരിക്കുന്നത്. [[ബൃഹത് കഥാ ശ്ലോകസംഗ്രഹം]], [[ബൃഹത് കഥാ മഞ്ജരി]] എന്നീ പുസ്തകങ്ങളും ബൃഹത്കഥ അടിസ്ഥാനമായുള്ളതാണ്. ഈ പുസ്തകങ്ങളെല്ലാം ബൃഹത് കഥ മാത്രം അടിസ്ഥാനമാക്കിയുള്ളവയല്ല. എല്ലാത്തിനും അതിനുശേഷം വന്നിട്ടുള്ള വിവിധ കൂട്ടിച്ചേർക്കലുകളും കാണാം. സംസ്കൃതത്തിൽ രചനകളൊന്നും നടത്തിയിട്ടില്ലെങ്കിലും വിദഗ്ധർ ഗുണാദ്ധ്യായനെയും വ്യാസനെപ്പോലെയും വാത്മീകിയെപ്പോലെയുമുള്ള പ്രതിഭയായി കണക്കാക്കുന്നു. ബൃഹത്കഥയുടെ മൂലകൃതി നഷ്ടപ്പെട്ടുപോയിരിക്കുന്നു. ഇന്ന് ലഭ്യമായത് ക്ഷേമേന്ദ്ര എഴുതിയ ബൃഹത്കഥാമഞ്ജരിയും സോമദേവനെഴുതിയ കഥാ സരിത് സാഗരവുമാണ്.
"https://ml.wikipedia.org/wiki/കഥാ_സരിത്_സാഗരം" എന്ന താളിൽനിന്ന് ശേഖരിച്ചത്