"സൊറോസ്ട്രിയൻ മതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
ഇത്രയൊക്കെ ആയപ്പോൾ ചെകുത്താൻ വിജയിച്ചതായി തോന്നി . അപ്പോൾ ഒരു അത്ഭുതം സംഭവിച്ചു . മരിച്ചുകൊണ്ടിരുന്ന പുരുഷന്റെ ബീജത്തിൽ നിന്നും ഒരു ചെടിയുണ്ടായി . ആ ചെടി വളർന്നു രണ്ടായി പിളർന്നു ഒരു പുരുഷനും സ്ത്രീയുമായിത്തീർന്നു . മരണം സംഭവിക്കാൻ സാധ്യതയുള്ള കാളയുടെ ബീജത്തിൽ നിന്നും പശുക്കളും കാളകളും ഉണ്ടായി . മനുഷ്യന്റെ ബുദ്ധി തിന്മയെ അതിക്രമിച്ചു നന്മയെ സ്വീകരിച്ചു തുടങ്ങി . ഇതുകണ്ട പിശാചായ അംഗ്രാമൈന്യു താൻ അഹുറമസ്‌ദയായ ദൈവത്തോട് തോറ്റതായി മനസ്സിലാക്കി . സാത്താൻ ഭൂമിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു . എന്നാൽ അപ്പോഴേക്കും പിശാചായ അംഗ്രാമൈന്യുവിനെ അഹുറമസ്‌ദയായ ദൈവം ബന്ധിച്ചു കഴിഞ്ഞിരുന്നു . എന്നാലും ചില വ്യവസ്ഥകളോടെ അഹുറമസ്‌ദയായ ദൈവം അവനെ വെറുതെ വിട്ടു . അന്ന് മുതൽ സാത്താന്റെ പക വർദ്ധിക്കുകയും ഒളിഞ്ഞിരുന്ന് ദൈവത്തോട് യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു .ആ യുദ്ധം ഇന്നും തുടരുന്നു . എന്നാൽ സരതുഷ്ട്രർ ജനിക്കുകയും നല്ല മതം മനുഷ്യർക്ക് ഉപദേശിക്കുകയും ചെയ്തതോടെ പിശാചായ അംഗ്രാമൈന്യുവിന്റെ പരാജയം പൂർണ്ണമായി . നന്മതിന്മകളുടെ യുദ്ധം ഇന്നും ലോകത്തിൽ നടന്നുകൊണ്ടിരിക്കുന്നു . ആത്യന്തികമായി നന്മ വിജയിക്കുകയും അഹുറമസ്‌ദയായ ദൈവം ഭൂമിയെ അനുഗ്രഹിക്കുകയും ചെയ്യും .
 
രണ്ടായിരം കൊല്ലങ്ങൾ ഇടവിട്ട് മൂന്നു പ്രവാചകർ ഭൂമിയിൽ ജനിക്കും . ഇവർ ദൈവപുത്രന്മാരായ '''അമേഷാ സ്‌പെന്റാസിൽ''' നിന്നും വന്നവരായിരിക്കും . ഈ മൂന്ന് പേരുടെയും അമ്മമാർ കന്യകമാരായിരിക്കും . ഓരോ പ്രവാചകനും കുറെ തിന്മകളെ നശിപ്പിക്കും .അന്തിമ പ്രവാചകനായ ദൈവപുത്രൻ അംഗ്രാമൈന്യുവിനെ ജയിക്കും . അംഗ്രാമൈന്യു തടവിലാക്കപ്പെടും .തുടർന്ന് അന്തിമ പ്രവാചകൻ മരിച്ചവരെ എല്ലാം ഉയർത്തി അന്ത്യവിധി പ്രഖ്യാപനം നടത്തും .നല്ലവർ സ്വർഗ്ഗത്തിലേക്കും ചീത്തയാൾക്കാർ നരകത്തിലേക്കും പോകും . കുറച്ചു കാലത്തിനു ശേഷം എല്ലാപേരും പുറത്തുവന്നു , ഉരുകിയ ലോഹനദിയിൽക്കൂടി നടന്നു പൂർണ്ണരായി സ്വർഗ്ഗത്തിലേക്ക് പോകും . ഉരുകിയ ലോഹം ഭൂമിയിലെ പർവ്വതങ്ങൾ താഴ്ത്തുകയും താഴ്വാരങ്ങളും നിറയ്ക്കുകയും ചെയ്യും . ഭൂമി വീണ്ടും പഴയപടിയാകും . തിന്മ ഇല്ലാതാകും .ഭൂമി ചന്ദ്രനിലേക്ക് ഉയരും . സ്വർഗ്ഗം ചന്ദ്രനിലേക്ക് താഴും .സൗരാഷ്ട്രമതം അനുസരിച്ചു ലോകത്തിനു നാശമില്ല . സൃഷ്ടിയുടെ നവീകരണമാണുള്ളത് .<ref name="test2">[http://www.avesta.org/vendidad/vd.htm#chapter1സെന്റ്chapter1 സെന്റ് അവസ്ത]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/സൊറോസ്ട്രിയൻ_മതം" എന്ന താളിൽനിന്ന് ശേഖരിച്ചത്