"സൊറോസ്ട്രിയൻ മതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
 
==സരതുഷ്ട്രരുടെ ചരിത്രം==
പേർഷ്യയിൽ ആദ്യം എത്തിയ ഇൻഡോ ഇറാനിയൻ പേർഷ്യയിൽ താമസിച്ചു കർഷകരായി മാറി . ആ വംശത്തിൽ പെട്ട ഒരാളാണ് ''സരതുഷ്ട്രർ'' {{തെളിവ്}}. സരതുഷ്ട്രർ ഒരു പുരോഹിതനും ഗൃഹസ്ഥനും ആയിരുന്നു{{തെളിവ്}} . മുപ്പതാമത്തെ വയസ്സിൽ അദ്ദേഹത്തിന് ഒരു വെളിപാടുണ്ടായി{{തെളിവ്}} . തുടർന്ന് പല പ്രാവശ്യം വെളിപാടുകളുണ്ടായി{{തെളിവ്}} . അവ ഒരു പുതിയ സന്ദേശം ഉപദേശിക്കാൻ അദ്ദേഹത്തിന് പ്രചോദനം നൽകി . എന്നാൽ ജനങ്ങൾ അദ്ദേഹത്തിന്റെ ഉപദേശങ്ങൾ തള്ളിക്കളയുകയും പീഡിപ്പിക്കുകയും ചെയ്തു . അതുകാരണം അദ്ദേഹത്തിന് സ്വന്തം വീടും നാടും ഉപേക്ഷിച്ചു പോകേണ്ടതായി വന്നു . പത്തു വർഷത്തിന് ശേഷം ഒരു ബന്ധു സരതുഷ്ട്രന്റെ മതം സ്വീകരിച്ച് അദ്ദേഹത്തിൻറെ അനുയായിയായി തീർന്നു{{തെളിവ്}} . അധികം താമസിയാതെ ''വിഷ്ഠസ്പ്പ്'' എന്ന രാജാവ് ഈ മതം സ്വീകരിച്ചു {{തെളിവ്}}. വടക്കു കിഴക്കേ പേർഷ്യയിൽ എവിടെയോ ഉള്ള ഒരു ചെറിയ രാജ്യത്ത് സരതുഷ്ട്രന്റെ ഉപദേശം ഔദ്യോഗിക മതമായി ഈ മതം ''പേർഷ്യ'' മുഴുവൻ വ്യാപിച്ചു {{തെളിവ്}}. ആയിരത്തിൽ കൂടുതൽ വർഷം പേർഷ്യ ലോകത്തിലെ ഒരു പ്രധാനരാജ്യമായിരുന്നു {{തെളിവ്}}.
 
==സരതുഷ്ട്രന്റെ വിശ്വാസം==
സരതുഷ്ട്രന്റെ വിശ്വാസമനുസരിച്ച് ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനാണ് പ്രവാചകൻ . പതിനേഴ് സ്തോത്രങ്ങൾ അടങ്ങിയ ഗാഥകളിൽ ഇത് പറഞ്ഞിരിക്കുന്നു . സരതുഷ്ട്രന്റെ ഉപദേശങ്ങളിൽ ഇത് മാത്രമേ അവശേഷിച്ചിട്ടുള്ളൂ . ഇന്നും സരതുഷ്ട്രന്റെ മതത്തിലെ ആരാധനയുടെ പ്രധാന ഭാഗം ഈ സ്തോത്രങ്ങളാണ് .വ്യക്തികൾക്കാണ് ഈ മതത്തിൽ പ്രാധാന്യം . സ്ത്രീക്കും പുരുഷനും തുല്യമായ പ്രാധാന്യമാണുള്ളത് . ഓരോ വ്യക്തിക്കും നന്മയെ തിന്മയിൽ നിന്നും തിരിച്ചറിയാനുള്ള ചുമതലയുണ്ട് . ഇതിനുള്ള കഴിവിന്റെ അടിസ്ഥാനത്തിലാണ് അവരെ വിധിക്കുന്നത് . ചിന്തയിലും വാക്കിലും പ്രവർത്തികളിലും കൂടുതൽ നന്മയുള്ളവർ സ്വർഗ്ഗത്തിലേക്ക് പോകുന്നു . ഇതിനു സാമൂഹ്യപദവി പ്രശ്നമല്ല . ചിന്തയിലും വാക്കിലും പ്രവർത്തിയിലും നന്മയെക്കാൾ തിന്മയുള്ളവർ സാമൂഹ്യപദവി എന്തായിരുന്നാലും നരകത്തിലേക്ക് പോകും . എല്ലാവര്ക്കും തുല്യത കരുതിയിരുന്ന ഈ സദാചാരരീതി സ്വർഗ്ഗം തങ്ങളുടെ കുത്തകയാണെന്നു കരുതിയിരുന്ന പുരോഹിത വർഗ്ഗത്തെ വെറുപ്പിച്ചതിൽ അത്ഭുതമില്ല .
"https://ml.wikipedia.org/wiki/സൊറോസ്ട്രിയൻ_മതം" എന്ന താളിൽനിന്ന് ശേഖരിച്ചത്