"സൊറോസ്ട്രിയൻ മതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
 
നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തിൽ ദൈവത്തെ സഹായിക്കാനായി ദൈവമായ ''അഹുറമസ്ദ'' സൃഷ്ടിച്ചതാണ് മനുഷ്യരെ . നന്മയും തിന്മയും തിരിച്ചറിയാനുള്ള വിശേഷബുദ്ധി മനുഷ്യർക്ക് അഹുറമസ്ദ നല്കിയനുഗ്രഹിച്ചു .മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുൻപേ '''അമേഷാ സ്‌പെന്റാസ്''' എന്ന മരണമില്ലാത്ത ചില സ്വർഗ്ഗവാസികളെയും ''അഹുറമസ്ദ'' സൃഷ്ടിച്ചു . ഇവരെ ദൈവത്തിന്റെ പുത്രന്മാരും പുത്രിമാരുമായി കണക്കാക്കുന്നു . ഇവർ നന്മയുടെ മൂർത്തികളും മനുഷ്യർക്ക് മാതൃകകളുമാണ് .അഹുറ മസ്ദയിൽ ഭക്തിയും നന്മയും നിറഞ്ഞ ജീവിതത്തിൽക്കൂടി മനുഷ്യൻ സ്വർഗ്ഗവാസത്തിനു അർഹനാകുന്നു . കന്നുകാലികൾ , അഗ്‌നി , ഭൂമി , ലോഹം , ജലം , സസ്യങ്ങൾ ഇവ ദൈവത്തിന്റെ നല്ല സൃഷ്ടികളാണ് . പ്രധാനപ്പെട്ട ഓരോ ആരാധനയിലും ഈ നല്ല വസ്തുക്കളുടെ പ്രതിനിധികളും സ്വർഗ്ഗത്തിലെ നല്ലവരുടെ പ്രതിനിധികളും ഉണ്ടായിരിക്കും . ഏഴാമത്തെ സൃഷ്ടിയായ മനുഷ്യൻ ദൈവത്തിന്റെ പ്രതിനിധിയാണ് .
 
സരതുഷ്ട്രന്റെ ഉപദേശമനുസരിച്ച് ലോകം നന്മ നിറഞ്ഞതാണെങ്കിലും തിന്മ അതിനെ ബാധിച്ചിട്ടുണ്ട് . നന്മതിന്മകളുടെ യുദ്ധം എന്നെങ്കിലും അതിന്റെ ഉച്ചകോടിയിലെത്തുമ്പോൾ നന്മ വിജയിക്കുകയും ലോകം ദൈവം സൃഷ്ടിച്ചപ്പോഴുണ്ടായിരുന്ന നല്ല അവസ്ഥയിലേക്ക് തിരികെ പോകുകയും ചെയ്യും . നന്മ ചെയ്തവർ ദൈവത്തോടൊപ്പം സ്വർഗ്ഗത്തിൽ വസിക്കും . തിന്മ ചെയ്തവർ നരകത്തിലേക്കും പോകും.
 
സരതുഷ്ട്രന്റെ മതസിദ്ധാന്തം അനുസരിച്ചു ഭൗതീകലോകം ചീത്തയോ ദുഷിച്ചതോ അല്ല . ദൈവസൃഷ്ടി ആയതിനാൽ അത് നന്മ നിറഞ്ഞതാണ് . സാത്താനായ അംഗ്രാമൈന്യു ആണ് ലോകത്തെ ചീത്തയാക്കിയത് . ദുഷ്ടതയും ബഹളവും നശിപ്പിക്കാനുള്ള ആഗ്രഹവും അംഗ്രാമൈന്യു സൃഷ്ടിച്ചു . ദൈവത്തിന്റെ നല്ല സൃഷ്ടികളെ അംഗ്രാമൈന്യു എന്ന പിശാച് കഷ്ടപ്പാട് രോഗം മരണം ഇവ കൊണ്ട് നശിപ്പിക്കാൻ ശ്രമിച്ചു . ഈ തിന്മകൾ പിശാചായ അംഗ്രാമൈന്യുവിന്റെ സൃഷ്ടിയാണ് . ഇതുകൂടാതെ ചെകുത്താൻ ദൈവത്തിന്റെ ഓരോ സൃഷ്ടിയേയും നശിപ്പിക്കാൻ ശ്രമിച്ചു .മനോഹര ഗോളമായ ഭൂമിയെ അംഗ്രാമൈന്യു പിടിച്ചു കുലുക്കി അതിന്റെ നിരപ്പായ തറയിൽ കുന്നുകളും മലകളും ഗർത്തങ്ങളുമുണ്ടാക്കി . മനുഷ്യർക്കും മറ്റു ദൈവ സൃഷ്ടികൾക്കും ആപത്തു വരുത്താനായിരുന്നു അത് . മനുഷ്യർക്കും മൃഗങ്ങൾക്കും രോഗവും മരണവും നൽകി . മനുഷ്യനിൽ കാമവസാന വർദ്ധിപ്പിച്ചു . കന്നുകാലികളെ കെട്ടിയിട്ടു പീഡിപ്പിക്കാനും , മാംസം ഭക്ഷിക്കാനും മനുഷ്യന് പ്രേരണ നൽകിയതും അംഗ്രാമൈന്യു എന്ന പിശാചാണ് . മനുഷ്യമനസ്സുകളിൽ കോപത്തേയും പകയേയും ജനിപ്പിച്ചു . തീയ്ക്കു പുകയുണ്ടാക്കി . ഇത്തരത്തിൽ അംഗ്രാമൈന്യു ദൈവത്തിനെതിരായി പോരാടി .
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/സൊറോസ്ട്രിയൻ_മതം" എന്ന താളിൽനിന്ന് ശേഖരിച്ചത്