"സൊറോസ്ട്രിയൻ മതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
പ്രാചീന പേർഷ്യയുടെ പ്രവാചകനായിരുന്ന '''സൊറോസ്ട്രർ'''(Zoroaster) അഥവാ '''സരതുഷ്ട്രർ'''(Zarathustra) രൂപം നൽകിയ മതമാണ് '''സൗരാഷ്ട്രമതം(Zoroastrianism)'''.സരതുഷ്ട്രരുടെ കാലഘട്ടം ഏതാണ്ട് ബി സി 1500 നോടടുത്താണെന്നു കണക്കാക്കപ്പെടുന്നു . അക്കാലത്ത് പേർഷ്യ ശിലായുഗത്തിൽ നിന്നും മോചിതമാകുന്നതേ ഉണ്ടായിരുന്നു . ലോകമതങ്ങളിലെ ഏറ്റവും പഴയ പ്രവാചകനാണ് സരതുഷ്ട്രർ.<ref name="test1">[http://www.bbc.co.uk/religion/religions/zoroastrian/ Zoroastrianism Link]</ref>
 
==സരതുഷ്ട്രരുടെ ചരിത്രം==
പേർഷ്യയിൽ ആദ്യം എത്തിയ ഇൻഡോ ഇറാനിയൻ പേർഷ്യയിൽ താമസിച്ചു കർഷകരായി മാറി . ആ വംശത്തിൽ പെട്ട ഒരാളാണ് ''സരതുഷ്ട്രർ'' . സരതുഷ്ട്രർ ഒരു പുരോഹിതനും ഗൃഹസ്ഥനും ആയിരുന്നു . മുപ്പതാമത്തെ വയസ്സിൽ അദ്ദേഹത്തിന് ഒരു വെളിപാടുണ്ടായി . തുടർന്ന് പല പ്രാവശ്യം വെളിപാടുകളുണ്ടായി . അവ ഒരു പുതിയ സന്ദേശം ഉപദേശിക്കാൻ അദ്ദേഹത്തിന് പ്രചോദനം നൽകി . എന്നാൽ ജനങ്ങൾ അദ്ദേഹത്തിന്റെ ഉപദേശങ്ങൾ തള്ളിക്കളയുകയും പീഡിപ്പിക്കുകയും ചെയ്തു . അതുകാരണം അദ്ദേഹത്തിന് സ്വന്തം വീടും നാടും ഉപേക്ഷിച്ചു പോകേണ്ടതായി വന്നു . പത്തു വർഷത്തിന് ശേഷം ഒരു ബന്ധു സരതുഷ്ട്രന്റെ മതം സ്വീകരിച്ച് അദ്ദേഹത്തിൻറെ അനുയായിയായി തീർന്നു . അധികം താമസിയാതെ ''വിഷ്ഠസ്പ്പ്'' എന്ന രാജാവ് ഈ മതം സ്വീകരിച്ചു . വടക്കു കിഴക്കേ പേർഷ്യയിൽ എവിടെയോ ഉള്ള ഒരു ചെറിയ രാജ്യത്ത് സരതുഷ്ട്രന്റെ ഉപദേശം ഔദ്യോഗിക മതമായി ഈ മതം ''പേർഷ്യ'' മുഴുവൻ വ്യാപിച്ചു . ആയിരത്തിൽ കൂടുതൽ വർഷം പേർഷ്യ ലോകത്തിലെ ഒരു പ്രധാനരാജ്യമായിരുന്നു .
 
==അവലംബം==
"https://ml.wikipedia.org/wiki/സൊറോസ്ട്രിയൻ_മതം" എന്ന താളിൽനിന്ന് ശേഖരിച്ചത്