"കൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 454:
}}</ref> കൃഷ്ണഭക്തർ പ്രപഞ്ചത്തിന്റെ ആധാരം തന്നെ കൃഷ്ണലീലയിൽ(''lila''-'divine play) അധിഷ്ടിതമാണെന്ന് വിശ്വസിക്കുന്നു.
വൈഷ്ണവഭക്തിപ്രസ്ഥാനത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന കൃതി ഭാഗവതമാണ് . ഭാഗവതം സാക്ഷാൽ കൃഷ്ണൻ തന്നെയാണെന്ന് വിശ്വസിക്കുന്നു . അതിനാൽ ഇതിനെയൊരു ദിവ്യഗ്രന്ഥമായി വൈഷ്ണവർ കരുതുന്നു . ഭാഗവതം പാരായണം ചെയ്യുന്നതും , കൃഷ്ണന്റെ ലീലകളെ കീർത്തിക്കുന്നതും മുക്തിപ്രദമാണെന്നു വൈഷ്ണവർ വിശ്വസിക്കുന്നു . ബംഗാളിലെ ഭക്തികവികൾ ഭഗവതത്തിന്റെ ചുവടുപിടിച്ചു ധാരാളം കീർത്തനങ്ങളും സ്തോത്രങ്ങളും രചിക്കുകയുണ്ടായി .കൃഷ്ണ ഭക്തന്മാരായ വൈഷ്ണവരെ പൊതുവിൽ ''ഭാഗവതന്മാർ'' എന്നും , ''ഭഗവൽ പാദർ'' എന്നും സംബോധന ചെയ്യുന്നു . 5 ,6 ശതകങ്ങളിൽ ബംഗാളിൽ ഭക്തിപ്രസ്ഥാനം വളരെയേറെ പോഷിക്കപ്പെട്ടു . [[ചൈതന്യ മഹാപ്രഭു|ചൈതന്യ മഹാപ്രഭു]] , ശ്രീരാമകൃഷ്ണ പരമഹംസർ , മീരാദേവി തുടങ്ങിയവർ ഭക്തിപ്രസ്ഥാനത്തിനു നൽകിയ സംഭാവനകൾ വിശിഷ്ടങ്ങളാണ് .
 
===കൃഷ്ണാരാധനാ സമ്പ്രദായത്തിലെ മൂർത്തികൾ===
 
കൃഷ്ണാരാധനാ സമ്പ്രദായത്തിലെ പ്രധാന മൂർത്തി ജനാർദ്ദനനാകുന്നു .ഗുരുവായൂരിലെ മൂർത്തിയും ഇതാണ് . ഇതുകൂടാതെ ബലരാമമൂർത്തി , മഹാസുദര്ശനമൂർത്തി, രാധാമാധവമൂർത്തി , രാമകൃഷ്ണമൂർത്തി , രുക്മിണീഗോപാലമൂർത്തി , വിനായകഗോപാലമൂർത്തി , പാർത്ഥസാരഥി , നർത്തനഗോപാലൻ , കാളിയമർദ്ദനമൂർത്തി എന്നിവയുമുണ്ട് . കൃഷ്ണാരാധനാസമ്പ്രദായത്തിലെ 196 മൂർത്തികൾ കൃഷ്ണന്റെ ഓരോ ലീലകളാണ് . ഇത്തരത്തിൽ 196 ഗോപാലമന്ത്രങ്ങളുമുണ്ട് . രാജാ രവിവർമ്മയുടെ ചിത്രങ്ങളിൽ കുറെയേറെ തന്മയത്വമാർന്ന മൂർത്തീഭേദങ്ങളെ കാണുവാൻ സാധിക്കും . ഇതുകൂടാതെ ചതുരക്ഷരീ ഗോപാലം , അഷ്ടാക്ഷരീ ഗോപാലം , ദശാക്ഷരീ ഗോപാലം , അഷ്ടാദശാക്ഷരീ ഗോപാലം , വിംശത്യക്ഷര ഗോപാലം , രാജഗോപാലം , സമ്മോഹന ഗോപാലം തുടങ്ങിയ പ്രധാന മന്ത്രങ്ങളാൽ ഗോപാലമൂർത്തികളെ പൂജിക്കുന്നു . മഹാസുദര്ശനമൂർത്തി വിഷ്ണുവിന്റെ പൂർണ്ണരൂപമാണ് . ഇതിൽ പ്രധാനമായ മന്ത്രം മഹാസുദര്ശന മന്ത്രമാണ് . സുദർശനമൂർത്തികൾ തന്നെ 12 എണ്ണമുണ്ട് .
 
== സ്വാധീനം ==
"https://ml.wikipedia.org/wiki/കൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്