"മേധ പാട്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

139 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.) (add forgoten slash)
==പ്രവർത്തന മേഖല==
===നർമ്മദ ബചാവോ ആന്ദോളൻ===
[[പ്രമാണം:Medha patkar.jpg|250px|ചട്ടരഹിതം|ഇടത്ത്‌|മേധാ പട്‌കർ 2011ൽ]]
[[നർമ്മദ]] നദിയ്ക്കും അതിന്റെ പോഷകനദികൾക്കും കുറുകെ പല സ്ഥലങ്ങളിലായി നിർമ്മിച്ചുകൊണ്ടിരുന്ന [[അണക്കെട്ട്|അണക്കെട്ടുകളുടെ]] ''([[സർദാർ സരോവർ അണക്കെട്ട്|സർദാർ സരോവർ പദ്ധതി]])'' പദ്ധതി ബാധിതപ്രദേശങ്ങളിലെ ജനങ്ങൾക്ക് അനുഭവിക്കുന്ന ദുരിതങ്ങളിൽ ഇടപെട്ടുകൊണ്ടായിരുന്നു അവർ ദേശീയമായി സജീവമാകുന്നത്.<ref name=hinduonnet30042001>{{cite news|title=ഡിസ്പ്ലേസ്ഡ് ആന്റ് ഡിപ്രൈവ്ഡ്|url=http://archive.is/xLMZ0|last=കുൽദ്ദീപ്|first=നയ്യാർ|publisher=ദി ഹിന്ദു|date=30 ഏപ്രിൽ 2001|accessdate=27 ജൂൺ 2014}}</ref> പദ്ധതി മൂലം കഷ്ടത നേരിടുന്ന പത്തു ലക്ഷത്തോളം വരുന്ന അവിടുത്തെ ജനങ്ങൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തിനും അവരുടെ പുനരധിവാസത്തിനുവേണ്ടിയും മേധ സംഘടിപ്പിച്ച സമരങ്ങൾ ദേശീയ ശ്രദ്ധ ആകർഷിച്ചു. അണക്കെട്ട് നിർമ്മിച്ചപ്പോൾ സ്വാഭാവികമായി ഉയർന്നു വന്ന ജലനിരപ്പിൽ അപ്രത്യക്ഷമായിക്കൊണ്ടിരുന്ന [[മധ്യപ്രദേശ്‌|മധ്യപ്രദേശിലെ]] ജൽ‌സിന്ധി ഗ്രാമത്തിലും, [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] ദോംഖേദി ഗ്രാമത്തിലും,‍ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കു വേണ്ടി മേധ മരണം വരെ സമരം തുടങ്ങുകയും, പിന്നീട് അവരെ ഈ സമരത്തിൽ നിന്നും പോലീസ് ബലം പ്രയോഗിച്ച് നീക്കുകയും ഉണ്ടായി (1999, ഓഗസ്റ്റ് 11).<ref name=thhindu07072001>{{cite news|title=എൻ.ബി.എ ആക്ടിവിസ്റ്റ്സ് ഇൻ സത്യാഗ്രഹ ഹട്ട്സ്|url=http://archive.is/pYp6Y|publisher=ദ ഹിന്ദു|date=07 ജൂലൈ 2001|accessdate=27 ജൂൺ 2014}}</ref> നർമ്മദ പദ്ധതിയുടെ ഫലം ലഭിക്കുക [[ഗുജറാത്ത്‌|ഗുജറാത്തിലെ]] ധനികരായ കർഷകർക്കു മാത്രമായിരിക്കും എന്നും, പദ്ധതി ബാധിതരാവും ഫലമനുഭവിക്കുന്നവരിലും കൂടുതലെന്നുമുള്ള തുടർച്ചയായ പ്രസ്താവനകൾ അവരെ ഗുജറാത്ത് ജനതയ്ക്കും രാഷ്ട്രീയക്കാർക്കും അനഭിമതയാക്കി.<ref name=thhindu28032005>{{cite news|title=മേധാ പാട്കർ സ്റ്റോപ്ഡ് സെവറൽ ഔവേഴ്സ് അറ്റ് ഹാപേശ്വർ|url=http://archive.is/D8toH|last=മീന|first=മേനോൻ|date=28 മാർച്ച് 2005|accessdate=27 ജൂൺ 2014}}</ref>
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2515795" എന്ന താളിൽനിന്ന് ശേഖരിച്ചത്