"ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64:
==ജീവിതരേഖ==
ജ്യോവന്നി ലൂച്ചിയാനിയും(1872–1952) ബൊർടോളാ ടാങ്കോണുമായിരുന്നു (1879–1948) മാർപ്പാപ്പയുടെ മാതാപിതാക്കൾ. ഫെഡറിക്കോ(1915–1916), എഡ്വാർഡോ (1917–2008), അന്റോണിയ (1920–2009) എന്നിവരായിരുന്നു സഹോദരങ്ങൾ. 1923ൽ മൈനർ സഭയിൽ ചേർന്നു പഠനം ആരംഭിച്ച ആൽബിനോ പിന്നീട് ഈശോ സഭയിൽ ചേരുവാൻ ശ്രമിച്ചെങ്കിലും പ്രവേശനം ലഭിച്ചില്ല.<ref>Yallop, David (1985) In God's name: an investigation into the murder of Pope John Paul I, p.16 quotation: So strongly did the writings of Couwase [Jean Pierre de Caussade] influence him that Luciani began to think very seriously of becoming a Jesuit. He watched as first one, then a second, of his close friends went to the rector, Bishop Giouse Cattarossi, and asked for permission to join the Jesuit order. In both instances the permission was granted to them. Luciani would soon make his decision, and so he went and asked for permission. The bishop considered the request, then responded, "No, three is one too many. You had better stay here."</ref> 1941ൽ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് പഠനം ആരംഭിച്ച് വിജയകരമായ രീതിയിൽ പൂർത്തിയാക്കുകയും ചെയ്തു. വെനീസിലെ പാത്രിയർക്കീസായി നിയോഗിയ്ക്കപ്പെട്ട അദ്ദേഹം 1973ൽ കർദ്ദിനാളായി ഉയർത്തപ്പെട്ടു. പോൾ ആറാമനു ശേഷം 1978 ആഗസ്റ്റ് 26നു മാർപാപ്പയുമായി. ജോൺപോൾ ഒന്നാമൻ എന്ന സ്ഥാനപ്പേരാണ് അദ്ദേഹം സ്വീകരിച്ചത്. പേപ്പസിയുടെ ചരിത്രത്തിൽ രണ്ട് ഒന്നാം പേരുള്ള (ജോൺ, പോൾ) ആദ്യ മാർപാപ്പയാണ് അദ്ദേഹം. തന്റെ മുൻഗാമികളായ ജോൺ ഇരുപത്തിമൂന്നാമനോടും പോൾ ആറാമനോടുമുള്ള ആദരസൂചകമായാണ് അദ്ദേഹം ഈ പേര് സ്വീകരിച്ചത്.
 
എപ്പോഴും സുസ്മേരവദനനായി കാണപ്പെട്ടിരുന്ന ജോൺ പോളിനെ ''പുഞ്ചിരിയ്ക്കുന്ന മാർപാപ്പ'' എന്നു വിളിച്ചിരുന്നു. പഴയ പാരമ്പര്യ ചിഹ്നമായിരുന്ന റ്റിയാറ കിരീടം ധരിയ്ക്കാൻ അദ്ദേഹം വിസമ്മതിച്ചു.
==അന്ത്യം==
അധികാരമേറ്റതിന്റെ 33-ആം ദിവസമായിരുന്ന 1978 സെപ്റ്റംബർ 28-ന് രാത്രി 11 മണിയോടെയാണ് മാർപ്പാപ്പ കാലം ചെയ്തത്. പിറ്റേന്ന് രാവിലെ [[കാപ്പി (പാനീയം)|കാപ്പി]] കൊടുക്കാനെത്തിയ പരിചാരകനാണ് അദ്ദേഹത്തെ കാലം ചെയ്ത നിലയിൽ കണ്ടെത്തിയത്. [[ഹൃദയസ്തംഭനം|ഹൃദയസ്തംഭനമാണ്]] ഔദ്യോഗികമായി മരണകാരണമായി സ്ഥിരീകരിച്ചത്. എന്നാൽ, അപ്രതീക്ഷിതമായ ഈ മരണത്തിൽ ചിലർ ദുരൂഹതകൾ ഉയർന്നുവന്നിരുന്നു. അദ്ദേഹത്തിന്റെ മരണം ചില ഗൂഢശക്തികൾ ആഗ്രഹിച്ചിരുന്നതായി വരെ പറഞ്ഞുപരത്തിയെങ്കിലും ഒന്നും ഫലം ചെയ്തില്ല. അദ്ദേഹത്തിന്റെ പിൻഗാമിയായി [[പോളണ്ട്|പോളണ്ടുകാരനായ]] കർദ്ദിനാൾ കാരോൾ ജോസഫ് വോയ്റ്റീല [[ജോൺ പോൾ രണ്ടാമൻ]] എന്ന പേരിൽ സ്ഥാനമേറ്റു.
1978 ൽ പുലർച്ചെ സെപ്റ്റംബർ 29നു അദ്ദേഹത്തെ ഹൃദയസ്തംഭനം മൂലം മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് [[വത്തിക്കാൻ കാര്യാലയം|വത്തിക്കാൻ]] വെളിപ്പെടുത്തിയിട്ടുള്ളത്.
 
==പുറംകണ്ണികൾ==
"https://ml.wikipedia.org/wiki/ജോൺ_പോൾ_ഒന്നാമൻ_മാർപ്പാപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്