"അഡ്വെഞ്ചേഴ്സ് ഓഫ് ഹക്ക്ൾബെറി ഫിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:അമേരിക്കൻ നോവലുകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
No edit summary |
||
വരി 16:
അമേരിക്കൻ എഴുത്തുകാരനായ മാർക്ക് ട്വൈൻ എഴുതിയ പ്രസിദ്ധമായ നോവലാണ് അഡ്വെഞ്ചേഴ്സ് ഓഫ് ഹക്ക്ൾബെറി ഫിൻ (Adventures of Huckleberry Finn, വിവർത്തനം : ഹക്കിൾബെറി ഫിന്നിന്റെ വിക്രമങ്ങൾ). ട്വൈനിന്റെ 'അഡ്വെഞ്ചേഴ്സ് ഓഫ് ടോം സോയർ' എന്ന നോവലിന്റെ തുടർച്ചയായ ഈ നോവലിൽ ടോമിന്റെ സുഹൃത്തായ ഹക്ക്ൾബെറി ഫിൻ ആണ് കഥാനായകൻ. 1884 -ൽ ആണ് നോവൽ പ്രസിദ്ധീകരിക്കപ്പെട്ടത്. പ്രസിദ്ധമായെങ്കിലും നോവൽ വിവാദങ്ങൾ സൃഷ്ടിച്ചു<ref>{{cite web|url=http://babel.hathitrust.org/cgi/pt?id=uc2.ark:/13960/t3cz3334b|title=Adventures of Huckleberry Finn- HathiTrust - HathiTrust Digital Library}}</ref><ref>[http://wiki.uiowa.edu/pages/viewpage.action?pageId=38342425 Jacob O'Leary, "Critical Annotation of "Minstrel Shackles and Nineteenth Century 'Liberality' in Huckleberry Finn"] {{webarchive |url=https://web.archive.org/web/20110312113444/http://wiki.uiowa.edu/pages/viewpage.action?pageId=38342425 }}</ref>. നോവലിനെ ആസ്പദമാക്കി ചലച്ചിത്രങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
==കഥ==
വരി 29:
പിന്നീട് ഹക്ക് കാണുന്നത് ഡ്യൂക്ക് ആണെന്നും ഫ്രാൻസിന്റെ കിരീടാവകാശിയാണെന്നും അവകാശപ്പെടുന്ന രണ്ടു പേരെയാണ്. ഇരുവരും കബളിപ്പിച്ച് തട്ടിയെടുത്ത പണം അവകാശികൾക്ക് നല്കാൻ ഹക്ക് ശ്രമിച്ചു.
പിന്നീട് ഇവർ ജിമ്മിനെ വീണ്ടും അടിമയായി വിറ്റു എന്നറിഞ്ഞ ഹക്ക് ജിമ്മിനെ രക്ഷിക്കാൻ തീരുമാനിച്ചു.
ഇതിനായി ശ്രമിക്കുന്ന ഹക്കിനെ കാണുന്ന സ്ത്രീ അത് തൻറെ അനന്തരാവണനെന്നു തെറ്റിധരിച്ചു. ആ സ്ത്രീയുടെ അനന്തരവൻ ടോം സോയർ ആണെന്ന് പിന്നെ ഹക്ക് മനസിലാക്കി. പിന്നീട് ടോമിനെ കണ്ട് ഹക്ക് സ്ഥിതികൾ അറിയിച്ചു. ഹക്ക് മരിച്ചുപോയി എന്ന് ആദ്യം കരുതിയിരുന്ന ടോം ജിമ്മിനെ രക്ഷിക്കാൻ സഹായിക്കാം എന്ന് പറഞ്ഞു. ജിമ്മിനെ എവിടെയാണ് തടവിലിട്ടിരിക്കുന്നതെന്ന് കണ്ടെത്തിയശേഷം രക്ഷിക്കുവാനുള്ള പദ്ധതി തുടങ്ങി. ഹക്കിന്റെ പദ്ധതികൾ നിസ്സാരവും എളുപ്പവുമാണെന്ന് പറഞ്ഞുകൊണ്ട് ടോം സമയമെടുക്കുന്ന ഒരു പദ്ധതി തീരുമാനിച്ചു. ജിമ്മിനെ രക്ഷിക്കാൻ എളുപ്പമാണെന്ന് കാണുന്ന ടോം അത് ബുദ്ധിമുട്ടാക്കാൻ സ്വയം ശ്രമിക്കുന്നു. ഒടുവിൽ ജിമ്മിനെ പുറത്തെത്തിച്ചശേഷം മൂന്നുപേരും ഓടി വള്ളത്തിൽ കയറി രക്ഷപെടുന്നു. ഇതിനിടെ കാലിന് വെടിയേറ്റ ടോമിന് വൈദ്യസഹായം അന്വേഷിക്കാൻ ഹക്ക് തിരിച്ചു ചെന്നു. ഹക്ക് നേരെ ടോമിന്റെ അമ്മാവന്റെ മുൻപിൽ ചെന്നുപെട്ടു. ഹക്കിനെ വീട്ടിൽ കൊണ്ടുപോയി. പിന്നെ പാതി ബോധത്തോടെയുള്ള ടോമിനെയും ജിമ്മിനെയും കൊണ്ട് ആളുകൾ വീട്ടിൽ എത്തി. ജിമ്മിനെ ആളുകൾ ബന്ധിക്കുമെങ്കിലും ഡോക്ടർ ഇടപെടും. ബോധം വന്ന ടോം മിസ് വാട്സൺ രണ്ട് മാസം മുൻപ് മരിച്ചു എന്നും വിൽ അനുസരിച്ച് ജിമ്മിനെ സ്വതന്ത്രനാക്കണമെന്നും അറിയിച്ചു. അപ്പോഴേക്കും അവിടെയെത്തിയ ടോമിന്റെ അമ്മായി പോളി ടോമിനെയും ഹക്കിനെയും തിരിച്ചറിയുക്കുയും വഴക്കുപറയുകയും ചെയ്തു, ഹക്കിന്റെ അച്ഛൻ മരിച്ചു എന്ന വാർത്തയും ടോം അറിയിച്ചു.
== പരിഭാഷ ==
പ്രശസ്ത സാഹിത്യ വിമർശകനും ഗ്രന്ഥകാരനുമായ സുകുമാർ അഴീക്കോട് ഈ നോവൽ 'ഹക്കിൾബെറി ഫിന്നിന്റെ വിക്രമങ്ങൾ' എന്ന പേരിൽ 1967 -ൽ വിവർത്തനം ചെയ്തിട്ടുണ്ട്<ref name=manoramaonline2>{{cite web|title=അഴീക്കോടിന്റെ പ്രധാനകൃതികൾ|url=http://www.manoramaonline.com/advt/Specials/News/azhikode/article-6.htm|publisher=മനോരമ ഓൺലൈൻ|accessdate=25 ജനുവരി 2012}}</ref>.
==അവലംബങ്ങൾ==
|