"ജോൺ പോൾ രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 91:
1978 ഓഗസ്റ്റ് 6-ന് പോൾ ആറാമൻ മാർപ്പാപ്പ കാലം ചെയ്തു. തുടർന്ന് ലോകത്തുള്ള കർദ്ദിനാളുമാരെല്ലാവരും കൂടി റോമിലെത്തി നടത്തിയ കോൺക്ലേവിൽ ഇറ്റാലിക്കാരനായിരുന്ന കർദ്ദിനാൾ അൽബിനോ ലൂസിയാനി പുതിയ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ മുൻഗാമികളായിരുന്ന [[ജോൺ ഇരുപത്തിമൂന്നാമൻ|ജോൺ ഇരുപത്തിമൂന്നാമനോടും]] പോൾ ആറാമനോടുമുള്ള ആദരസൂചകമായി 'ജോൺ പോൾ' എന്ന ഇരട്ടനാമം സ്വീകരിച്ച അദ്ദേഹത്തിന് (ഇരട്ടനാമം സ്വീകരിച്ച ആദ്യ മാർപ്പാപ്പയായിരുന്നു അദ്ദേഹം), നിർഭാഗ്യവശാൽ 33 ദിവസമേ അധികാരത്തിൽ തുടരാൻ കഴിഞ്ഞുള്ളൂ. 1978 സെപ്റ്റംബർ 28-ന് ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പ കാലം ചെയ്തു. പിറ്റേന്ന് രാവിലെ അദ്ദേഹത്തിന് കാപ്പി കൊടുക്കാൻ വന്ന പരിചാരകനാണ് അദ്ദേഹത്തെ കാലം ചെയ്ത നിലയിൽ കണ്ടെത്തിയത്. [[ഹൃദയസ്തംഭനം|ഹൃദയസ്തംഭനമായിരുന്നു]] ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പയുടെ മരണകാരണം.
 
'ചിരിയ്ക്കുന്ന മാർപ്പാപ്പ' എന്ന പേരിൽ വെറും 33 ദിവസം കൊണ്ട് ശ്രദ്ധേയനായി മാറിയ പുതിയ മാർപ്പാപ്പയുടെപാപ്പയുടെ അപ്രതീക്ഷിതവിയോഗം ലോകത്തെ നടുക്കി. കർദ്ദിനാളുമാർ വീണ്ടും റോമിലേയ്ക്ക് പുറപ്പെട്ടു. ഒക്ടോബർ 14-ന് കോൺക്ലേവ് ഹാളിൽ യോഗം കൂടി. അതിന് മുന്നോടിയായി ഹാൾ അകത്തുനിന്നും പുറത്തുനിന്നും പൂട്ടി. വാർത്താമാധ്യമ ഉപാധികളും ഫോണുകളുമെല്ലാം എടുത്തുമാറ്റി. അടുത്ത ദിവസമായിരുന്നു വോട്ടെടുപ്പിന്റെ ആരംഭം.
 
ആദ്യം പാപ്പാസ്ഥാനത്തേയ്ക്ക് പറഞ്ഞുകേട്ടിരുന്നത് [[ജനീവ|ജനീവയിൽ]] നിന്നുള്ള കർദ്ദിനാൾ ജുസപ്പേ സീരിയുടെയും [[ഫ്ലോറൻസ്|ഫ്ലോറൻസിൽ]] നിന്നുള്ള കർദ്ദിനാൾ ജിയോവന്നി ബെനെല്ലിയുടെയും പേരുകളാണ്. രണ്ടുപേരും ഇറ്റലിക്കാരായിരുന്നു. എന്നാൽ, ഇറ്റലിയ്ക്ക് പുറത്തേയ്ക്ക് പോകാനുള്ള സാധ്യതയും അപ്പോൾ തള്ളിക്കളയാൻ കഴിയുമായിരുന്നില്ല. പിന്നീട് പാപ്പയായ ജർമ്മനിക്കാരൻ കർദ്ദിനാൾ [[ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ|ജോസഫ് റാറ്റ്സിങ്ങർ]] (ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ) അഭിപ്രായപ്പെട്ടത് പുതിയ പാപ്പയുടെ മരണം ഒരു മുന്നറിയിപ്പായാണ്.
വരി 97:
ആദ്യഘട്ട പോളിങ്ങിൽ കർദ്ദിനാൾ സീരിയ്ക്കും കർദ്ദിനാൾ ബെനെല്ലിയ്ക്കും 30 വീതം വോട്ടുകൾ ലഭിച്ചു. ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ ബാലറ്റ് പേപ്പർ മുഴുവൻ കത്തിച്ചു. പുറത്ത് ചിമ്മിനിയിൽ കറുത്ത പുക ഉയർന്നുവന്നു. രണ്ടാമത്തെ വോട്ടിങ്ങിൽ അവരുടെ വോട്ടുകളുടെ എണ്ണം കൂടി. എന്നാൽ ഉച്ചകഴിഞ്ഞ് സ്ഥിതിഗതികൾ മാറിമറിഞ്ഞു. ഇറ്റാലിയൻ ബിഷപ്പ് കോൺഫറൻസ് ചെയർമാൻ കർദ്ദിനാൾ യൂഗേ പോളിറ്റി മുപ്പത് വോട്ടുകൾ നേടി. എന്നാൽ, ഫലമുണ്ടായില്ല. വീണ്ടും കറുത്ത പുക ഉയർന്നു. നാലാമത്തെ വോട്ടിങ്ങിൽ കർദ്ദിനാൾ പെരിക്കിൾ ഫെലിച്ചിയ്ക്കായിരുന്നു കൂടുതൽ വോട്ട്. അങ്ങനെ ആർക്കും ഭൂരിപക്ഷമില്ലാതെ ഒന്നാം ദിവസം അവസാനിച്ചു.
 
അടുത്ത ദിവസം (ഒക്ടോബർ 16) രാവിലെ നടന്ന അഞ്ചാം ഘട്ട വോട്ടിങ്ങിൽ 27 ഇറ്റാലിയൻ കർദ്ദിനാൾമാർക്കായി വോട്ട് ചിതറിയതോടെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ ഇറ്റലിക്കാർക്ക് വിശേഷിച്ചും കാര്യങ്ങൾ ഏതാണ്ട് മനസ്സിലായിത്തുടങ്ങി. തുടർന്നങ്ങോട്ട് കർദ്ദിനാൾ വോയ്റ്റീലയുടെ പ്രയാണമായിരുന്നു. അവസാനത്തെ വോട്ടിങ്ങിൽ അഞ്ചിൽ നാല് ഭൂരിപക്ഷത്തോടെ വോയ്റ്റീല ആഗോള കത്തോലിക്കാസഭയുടെ പുതിയ തലവനായി. ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നു. [[യേശുക്രിസ്തു|യേശുക്രിസ്തുവിന്റെ]] ശിഷ്യനായ [[പത്രോസ് ശ്ലീഹാ]] തുടങ്ങിവച്ചതെന്ന് പറയുന്ന കത്തോലിക്കാസഭയുടെ 264-ആമത്തെ തലവനായിരുന്നു വോയ്റ്റീല. പോളണ്ടിൽ നിന്നുള്ള ആദ്യ മാർപ്പാപ്പ, 455 വർഷങ്ങൾക്കുശേഷം വരുന്ന ഇറ്റലിക്കാരനല്ലാത്ത ആദ്യ മാർപ്പാപ്പ, സമീപ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മാർപ്പാപ്പ (58 വയസ്സ്) - അങ്ങനെ നിരവധി പ്രത്യേകതകൾ അദ്ദേഹത്തിനുണ്ടായിരുന്നു. 33 ദിവസം മാത്രം അധികാരത്തിലിരുന്ന തന്റെ മുൻഗാമിയോടുള്ള ആദരസൂചകമായി അദ്ദേഹം ജോൺ പോൾ രണ്ടാമൻ എന്ന പേര് സ്വീകരിച്ചു. ഒക്ടോബർ 22-ന് സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ വച്ച് അദ്ദേഹം സ്ഥാനമേറ്റു.
 
ഏറെക്കാലമായി നിലനിന്നിരുന്ന പല പരിപാടികളും പുതിയ പാപ്പ നിർത്തലാക്കി. പതിവിന് വിപരീതമായി അദ്ദേഹം ആദ്യ പ്രസംഗം നടത്തിയത് ഇറ്റാലിയൻ ഭാഷയിലാണ്. കർദ്ദിനാളുമാർ പാപ്പയുടെ മുന്നിൽ മുട്ടുകുത്തുന്ന ചടങ്ങും അദ്ദേഹം റദ്ദാക്കി. വത്തിക്കാനിൽ പല്ലക്ക് ഉപയോഗിയ്ക്കുന്ന പരിപാടിയും അദ്ദേഹം നിർത്തി. തന്റെ ആദ്യ ദിവ്യബലിയിൽ ഒരു ബഹുഭാഷാപ്രസംഗം നടത്തി അദ്ദേഹം ശ്രദ്ധേയനായി. തുടർന്ന് ആൾക്കൂട്ടത്തിലേയ്ക്കിറങ്ങി ഒരു കൊച്ചുകുഞ്ഞിനെ വാരിയെടുത്ത് ചുംബിച്ചു.
 
=== പാപ്പാസ്ഥാനത്ത് ===
സുദീർഘമായ ഇരുപത്തിയാറര വർഷമാണ് ജോൺ പോൾ രണ്ടാമൻ കത്തോലിക്കാ സഭയെ നയിച്ചത്. ആദ്യ പാപ്പയായി കണക്കാക്കപ്പെടുന്ന പത്രോസ് ശ്ലീഹായ്ക്കും (34 വർഷം), പീയൂസ് ഒമ്പതാമനും (32 വർഷം) ശേഷം ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ തുടർന്ന പാപ്പ അദ്ദേഹമായിരുന്നു. സംഭവബഹുലമായ ഒരു കാലയളവായിരുന്നു അത്. നാലരപ്പതിറ്റാണ്ട് നീണ്ടുനിന്ന [[ശീതയുദ്ധം]] അവസാനിച്ചതും, പാപ്പയുടെ ജന്മനാടായ പോളണ്ടിലും മറ്റും കമ്മ്യൂണിസം തകർന്നുവീണതുമെല്ലാം ഈ സമയത്താണ്. [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയന്റെ]] അവസാന നേതാവ് [[മിഖായേൽ ഗോർബച്ചേവ്]] ദൈവവിശ്വാസം പ്രഖ്യാപിച്ചതും ഭാര്യ റൈസയോടൊപ്പം പാപ്പയെ സന്ദർശിച്ചതും ശ്രദ്ധേയമായി. [[ക്യൂബ|ക്യൂബൻ]] വിപ്ലവ ഇതിഹാസം [[ഫിദൽ കാസ്ട്രോ]] മാർപ്പാപ്പയെ കണ്ട് അനുഗ്രഹം വാങ്ങിയതും ഏറെ ശ്രദ്ധേയമായിരുന്നു.
 
ഇക്കാലയളവിൽ ലോകം നേരിട്ട പ്രതിസന്ധികളിൽ മാർപ്പാപ്പയുടെ സ്വരം നിർണ്ണായകമായിരുന്നു. ലോകരാജ്യങ്ങളുടെ നേതാക്കന്മാർക്ക് അദ്ദേഹം എഴുതിയ കത്തുകളിൽ സമാധാനം സൂക്ഷിയ്ക്കുന്നതിന്റെ ആവശ്യകത സൂചിപ്പിയ്ക്കുകയുണ്ടായി. 2001 സെപ്റ്റംബർ 11-ന് [[ന്യൂയോർക്ക് നഗരം|ന്യൂയോർക്കിലെ]] സുപ്രസിദ്ധമായ [[ലോക വ്യാപാര കേന്ദ്രം|വേൾഡ് ട്രേഡ് സെന്റർ]] തകർക്കപ്പെട്ടപ്പോൾ ഭീകരതയ്ക്കെതിരെ ശക്തമായ ആഹ്വാനം അദ്ദേഹം ഉന്നയിച്ചു. 2003-ലെ [[ഇറാഖ് അധിനിവേശ യുദ്ധം|ഇറാഖ് അധിനിവേശ യുദ്ധത്തെയും]] അദ്ദേഹം വിമർശിച്ചിരുന്നു. [[റുവാണ്ടൻ വംശഹത്യ]],
 
=== വധശ്രമങ്ങൾ ===
"https://ml.wikipedia.org/wiki/ജോൺ_പോൾ_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്