"ഓച്ചിറ പരബ്രഹ്മക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Oachira Parabrahma temple}}
[[പ്രമാണം:Oachira temple.JPG|thumb|250px|ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിന്റെ [[ആനക്കൊട്ടിൽ]]]]
[[കേരളം|കേരളത്തിലെ]] മറ്റ്‌ [[ക്ഷേത്രം|ഹൈന്ദവക്ഷേത്രങ്ങളിൽ]] നിന്നും തികച്ചും വ്യത്യസ്‌തമാണ്‌ [[ഓച്ചിറ|ഓച്ചിറയിൽ]] സ്ഥിതി ചെയ്യുന്ന '''ഓച്ചിറ പരബ്രഹ്മക്ഷേത്രം'''. ദക്ഷിണകാശി എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടെ ശ്രീകോവിലോ നാലമ്പലമോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്‌. കിഴക്കേ ഗോപുരകവാടം മുതൽ ഇരുപത്തിരണ്ടേക്കർ സ്ഥലത്ത്‌ രണ്ട്‌ ആൽത്തറയും ഏതാനും ചില [[കാവ്|കാവുകളും]] അടങ്ങുന്നതാണ്‌ ഇവിടുത്തെ ക്ഷേത്രസങ്കൽപം. സനാതന ധർമത്തിലെ പരമാത്മാവായ ഏകദൈവവും രൂപമില്ലാത്തവനുമായ ഈശ്വരൻ അഥവാ "പരബ്രഹ്മം" എന്ന ഭഗവാൻ തന്നെയാണ് ഇവിടുത്തെ പ്രധാന ആരാധനാമൂർത്തി. സർവ ദേവീദേവന്മാരും ദേവതകളും ഓംകാരമൂർത്തിയായ പരബ്രഹ്മത്തിൽ ലയിച്ചിരിക്കുന്നതായാണ് സങ്കൽപ്പം. എങ്കിലും മായയുടെ ത്രിഗുണത്താൽ രജോഗുണമുള്ള ബ്രഹ്‌മാവും, സാത്വിക ഗുണമുള്ള മഹാവിഷ്ണും, തമോഗുണമുള്ള മഹാദേവനും ഏകദൈവമായ പരബ്രഹ്മത്തിന്റെ മൂന്ന് ഭാവങ്ങളാണ് എന്നാണ് സങ്കൽപ്പം. ഇവിടത്തെ പന്ത്രണ്ട് വിളക്ക് മഹോത്സവം എന്ന പ്രസിദ്ധമായ ഉത്സവം വൃശ്ചിക മാസത്തിലെ ഒന്നു മുതൽ പന്ത്രണ്ട് വരെ പന്ത്രണ്ട് ദിവസങ്ങളിലായാണ് നടത്തുന്നത്. ഉത്സവ ദിവസങ്ങളിൽ കുടിൽ കെട്ടി ഭജനം ഭാഗവതം, രാമായണം എന്നിവ വായിച്ചു ഭജനം പാർക്കുക,; ദരിദ്രർക്കും രോഗികൾക്കും കഞ്ഞി വച്ചു നൽകുക,; ത്വക്ക് രോഗങ്ങൾ മാറുവാൻ എട്ടുകണ്ടം ഉരുളിച്ച എന്നിവ പ്രധാന നേർച്ചകളാണ്.
 
== ഐതിഹ്യം ==
"https://ml.wikipedia.org/wiki/ഓച്ചിറ_പരബ്രഹ്മക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്