"കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ആദിചേരന്മാരുടെ ആസ്ഥാനം: കുറുപ്പ് ചേർത്തു പെരിപ്ലസ്
വരി 91:
 
=== ആദിചേരന്മാരുടെ ആസ്ഥാനം ===
[[ചേരസാമ്രാജ്യം|ആദി ചേരന്മാരുടെ]] ആസ്ഥാനമായിരുന്നു മുചിരി അഥവാ കൊടുങ്ങല്ലൂർ. സംഘകാല കാവ്യങ്ങളിൽ ഇതിനെക്കുറിച്ച് നിരവധി പരാമർശങ്ങൾ കാണുവാൻ സാധിക്കും. ഇവരിൽ പ്രസിദ്ധനായിരുന്നു [[ചേരൻ ചെങ്കുട്ടുവൻ]]. മുചിരി ആസ്ഥാനമാക്കി കടൽ കൊള്ളക്കാരിൽ നിന്നും അക്കാലത്തെ കപ്പൽ വ്യാപാരങ്ങളെ സംരക്ഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. നിരവധി യുദ്ധങ്ങൾ ജയിച്ച മഹാരാജാവായിരുന്നു അദ്ദേഹം. കപ്പൽ മാർഗ്ഗം ഹിമാലയത്തിൽ വരെ പോയി യുദ്ധം ചെയ്തിരുന്നു എന്നു കാവ്യ വർണ്ണനയുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് കടൽ അല്പം പിറകോട്ട് വലിഞ്ഞ് പുതിയ കടൽ വയ്പുകൾ ഉണ്ടായി. അതു കൊണ്ട് കടൽ പിറകോട്ടിയ ചെങ്കുട്ടുവൻ എന്നു പര്യായം സിദ്ധിച്ചു. ചെങ്കുട്ടുവന്റെ പൂർവികനായിരുന്ന പെരുഞ്ചോറ്റുതിയൻ ചേരലാതൻ മഹാഭാരത യുദ്ധത്തിൽ പങ്കെടുത്ത പോരാളികൾക്ക് ദേഹണ്ഡം ചെയ്തു എന്നു ഐതിഹ്യം ഉണ്ട്. ഇമയവരമ്പൻ നെടുഞ്ചോരലാതൻ, ചേൽകെഴു കുട്ടുവൻ, നാർമുടിച്ചേരൽ, ആടു കോട് പാട്ടു ചേരലാതൻ, ചെല്‌വകടുംകോ, പെരുഞ്ചേരൽ ഇരുംപുറൈം ഇളഞ്ചേരൽ ഇരുമ്പുറൈ, പെരും കടുംകോ എന്നീ രാജാക്കന്മാരെ പറ്റി സംഘ സാഹിങ്ങളിൽ (പ്രധാനമായും പതിറ്റുപത്ത്) നിന്ന് വിവരം ലഭിക്കുന്നു. പഴന്തമിഴ് പാട്ടുകൾക്കു പിറമെ യവന നാവികരുടെ കുറിപ്പുകൾ ( പെരിപ്ലസ്) {{Ref|Periplus}} പ്രകാരം അഴിമുഖത്തു നിന്ന് 20 സ്റ്റേഡിയ ഉള്ളിലേക്ക് നീങ്ങി ആറ്റുവക്കത്താണ് മുചിറി എന്നു വിശദീകരിച്ചിരിക്കുന്നു. <ref>{{cite book |ref=harv |last=Casson |first=Lionel |authorlink=Lionel Casson |title=The Periplus Maris Erythraei: Text With Introduction, Translation, and Commentary |url=https://books.google.com/books?id=qQWYkSs51rEC&printsec=frontcover&dq=774+787+srivijaya&hl=en&sa=X&ved=0ahUKEwjX55q698vOAhVMIsAKHWluBVM4MhDoAQg3MAQ#v=onepage&q&f=false |accessdate= |year=1989 |publisher=Princeton University Press |location= |isbn=0-691-04060-5 |page= |pages=}}</ref> പശ്ചിമഘട്ടത്തിനപ്പുറം കൊങ്ങുനാട്ടിലെ കരൂരും ചെരന്മാർക്കു തലസ്ഥാനമുണ്ടായിരുന്നു. കൊടുങ്ങല്ലൂരും കരൂരും തമ്മിൽ നദി മാർഗ്ഗം അന്ന് നിലവിലുണ്ടായിരുന്നു.അക്കാലത്ത് കൊടുങ്ങല്ലൂർ അതി സമ്പന്നമായ നാടായിരുന്നു എന്നു ചില കൃതികളിൽ സൂചനയുണ്ട്. പുറനാനൂറ് എന്ന ഗ്രന്ഥത്തിലെ രചയിതാവ് പരണർ വിശദീകരിക്കുന്നു.
 
{{Cquote|മീൻ കൊടുത്തുവാങ്ങിയ നെൽകൂമ്പാരം കൊണ്ടു<br>
"https://ml.wikipedia.org/wiki/കൊടുങ്ങല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്