"മലാല യൂസഫ്‌സായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 42:
മലാലയും ബ്രിട്ടീഷ് പത്ര പ്രവർത്തക ക്രിസ്റ്റീന ലാംബും ചേർന്നെഴുതിയ മലാലയുടെ ജീവചരിത്ര കൃതിയാണ് 'ഞാൻ മലാല'. ഈ പുസ്തകം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുകയോ സ്‌കൂൾ പുസ്തക ശാലയിലേക്ക് വാങ്ങുകയോ ഇല്ലെന്ന് ഓൾ പാകിസ്താൻ പ്രൈവറ്റ് സ്‌കൂൾസ് ഫെഡറേഷൻ തീരുമാനിച്ചിരുന്നു. പുസ്തകം വിൽക്കുന്ന കടകൾ ആക്രമിക്കുമെന്ന് താലിബാൻ ഭീഷണിപ്പെടുത്തിയിരുന്നു. <ref>{{cite news|title='ഞാൻ മലാല'യ്ക്ക് പാക് സ്‌കൂളുകളിൽ വിലക്ക്‌|url=http://www.mathrubhumi.com/online/malayalam/news/story/2609898/2013-11-11/world|accessdate=2013 നവംബർ 11|newspaper=മാതൃഭൂമി|date=2013 നവംബർ 11}}</ref>
==വധ ശ്രമം==
"നിങ്ങളിലാരാണ് മലാല? പറയൂ.. ഇല്ലെങ്കിൽ നിങ്ങളെല്ലാവരേയും ഞാൻ വെടിവെച്ചുകൊല്ലും.." തലക്കെട്ടുള്ള ഒരു താടിക്കാരൻ ആക്രോശിച്ചു. മലാലയെ വധിക്കാനുള്ള പദ്ധതിയുമായെത്തിയ താലിബാൻകാരന്റെ വാക്കുകൾ മലാല ഓർത്തു വെയ്ക്കുന്നത് അങ്ങനെയാണ്.<ref>{{cite web|first=സി.എസ്. മോണിറ്റർ|title=മലാല യൂസഫ്‌സായിയുമായുള്ള എന്റെ സംഭാഷണങ്ങൾ|url=http://www.csmonitor.com/World/Global-News/2012/1011/My-conversations-with-Malala-Yousafzai-the-girl-who-stood-up-to-the-Taliban-video|publisher=ക്രിസ്റ്റ്യൻ സയൻസ് മോണിറ്റർ|accessdate=2013 ജൂലൈ 15}}</ref> സ്കൂൾ കഴിഞ്ഞ് സ്കൂൾ ബസ്സിൽ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആക്രമണം. ബസിനുള്ളിലെ മുഴുവൻ കുട്ടികളോട് അയാൾ ചോദിച്ചു. അവസാനം അയാൾ മലാലയെ കണ്ടെത്തി. കൈയ്യെത്തും ദൂരത്തു നിന്നും അയാൾ നിറയൊഴിച്ചു. ഒരു വെടിയുണ്ട അവളുടെ തല തുളച്ച് കയറി കഴുത്തിലൂടെ കടന്ന് തോളെല്ലിനടുത്തെത്തി.<ref name="sal">{{cite web|first=ഖലീജ് ടൈംസ്|title=Malala will soon undergo reconstructive surgery|url=http://www.khaleejtimes.com/kt-article-display-1.asp?xfile=data/nationgeneral/2012/November/nationgeneral_November44.xml&section=nationgeneral|publisher=ഖലീജ് ടൈംസ്|accessdate=2013 ജൂലൈ 15}}</ref> മരണത്തോട് മല്ലടിച്ച് ദിവസങ്ങളോളം കിടന്ന മലാലയുടെ തോളിൽ നിന്നും [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ബർമിങ്ഹാം ക്യൂൻ എലിസബത്ത് ഹോസ്പിറ്റലിലെ ഡോക്ടർമാർ വെടിയുണ്ട പുറത്തെടുത്തു.<ref name="sal"/> ക്രമേണ അവൾ സുഖം പ്രാപിച്ചു, mlkmlkjml;mp kjokj m,m,m;m; pojpojpjpmoppp.
 
==പ്രതികരണം==
"https://ml.wikipedia.org/wiki/മലാല_യൂസഫ്‌സായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്