"കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 106:
 
കേരളവുമായി [[റോം|റോമാക്കാരും]], [[ഈജിപ്‌ത്‌|ഈജിപ്ത്യരും]], [[ഗ്രീസ്‌|യവനരും]] [[കൊല്ലവർഷം|കൊല്ലവർഷാരംഭത്തിനു]] 1000 വർഷം മുന്നേ തന്നെ വ്യാപാര ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നു കാണാം. കേരളത്തിൽ നിന്നും പ്രധാനമായും [[കുരുമുളക്|കുരുമുളകാണ്‌]] അവർ വാങ്ങിയിരുന്നത്‌. കുരുമുളകിന് [[യവനപ്രിയ]] എന്ന പേർ വന്നത് അതുകൊണ്ടാണ്. വളരെ നേർത്ത തുണിത്തരങ്ങളും കൊടുങ്ങല്ലൂരിൽനിന്നും കയറ്റി അയച്ചിരുന്നു. അറബിനാട്ടിൽ നിന്നും പ്രധാനമായും കുതിരകളെയാണ് ഇറക്കുമതി ചെയ്തിരുന്നത്.
[[ചേരനാട്|ചേരനാടായിരുന്നു]] മറ്റ്‌ തമിഴ്‌ രാജ്യങ്ങളെക്കാൾ കൂടുതൽ ഫലഭൂയിഷ്ഠവും സമാധാനപൂർണവും. <ref>പുറനാനൂറ്</ref> ആദ്യമായി മുസിരിസിനെ കുറിച്ച് പരാമർശം വരുന്നത് ക്രി.വ. 45 നോടടുത്ത് [[ഹിപ്പാലസ്]] വഴിയാണ്. ക്രി.വ. 225 ആവുന്നതോടെ [[റോമാ സാമ്രാജ്യം|റോമാക്കാരുടെ]] പ്രധാന വാണിജ്യ സങ്കേതമായി മുസിരിസ് പരിണമിക്കുന്നു. റോമാക്കാരുടെ വക [[അഗസ്റ്റസ് സീസർ|അഗസ്റ്റസിന്റെ]] ദേവാലയവും 2000 ത്തോളം വരുന്ന സ്ഥിരം പട്ടാളക്കാരുടെ കേന്ദ്രവും അവർ ഇവിടെ പണിഞ്ഞു എന്ന് [[ടോളമി|ടോളമിയും]] സൂചിപ്പിക്കുന്നുണ്ട്‌. <ref> Ptolemy's Geography- Indian antiquity, Vol XII 1884, Page 328 </ref>. <ref>ആർ. എസ്. ശർമ്മ; പ്രാചീന ഇന്ത്യ; ഡി.സി. ബുക്സ്. </ref> പാശ്ചാത്യർക്ക്‌ എളുപ്പം എത്തിച്ചേരാൻ കഴിയുന്നതുമായ രാജ്യമെന്ന്‌ വാമിംഗ്‌ടൻ തന്റെ 'ഇന്ത്യയും റോമുമായുള്ള വാണിജ്യബന്‌ധം' എന്ന കൃതിയിൽ പറയുന്നു. എന്നാൽ അടുത്തുള്ള [[കോയമ്പത്തൂർ|കോയമ്പത്തൂരിൽ]] നിന്നും മറ്റും മുത്ത്‌, വൈഡൂര്യം എന്നിവയും ഇവിടെയെത്തിയിരുന്നു. ക്രി.മു. 40 മുതൽ ക്രി.പി. 68 വരെ, അതായതു [[നീറോ ചക്രവർത്തി|നീറോ ചക്രവർത്തിയുടെ]] കാലം വരെ വ്യാപാരങ്ങൾ സമൃദ്ധമായി നടന്നിരുന്നു. എന്നാൽ [[കറക്കുള|കറക്കുളയുടെ]] (കലിഗുള) കാലത്ത്‌, ക്രി.വ. 217-ഓടെ വ്യാപാരബന്ധങ്ങൾ തീരെ ഇല്ലാതാവുകയും പിന്നീട്‌ ബൈസാന്റിയൻ കാലത്ത്‌ വിണ്ടും പച്ച പിടിയ്ക്കുകയും ചെയ്തു. അക്കാലത്തെല്ലാം ഇതു തമിഴ്‌ ചേര രാജാവായിരുന്ന [[കേരബത്രാസ്|കേരബത്രാസിന്റെ]] ഭരണത്തിൻ കീഴിലായിരുന്നു. ഇവരുടെ സാമന്തന്മാരായി പലരും ഇവിടം നോക്കി നടത്തിയിരുന്നു. <ref name=pkb> {{cite book | last = പി.കെ. | first = ബാലകൃഷ്ണൻ| authorlink = പി.കെ. ബാലകൃഷ്ണൻ | title = ജാതിവ്യവസ്ഥയും കേരള ചരിത്രവും| publisher = [[കറൻറ് ബുക്സ്]] തൃശൂർ| year = 2005 | doi = | isbn = ISBN 81-226-0468-4 }} </ref> മേൽ പറഞ്ഞവ കൂടാതെ [[ആന#കൊമ്പ്|ആനക്കൊമ്പ്‌]], [[പട്ട്|പട്ടുതുണികൾ]], [[വെറ്റില]], [[അടയ്ക്ക]], [[ആമത്തോട്‌]] എന്നിവയും ഇവിടെനിന്ന് കയറ്റി അയച്ചിരുന്നു. ഇതിൽ ചില ചരക്കുകൾ പാണ്ടിനാട്ടിൽനിന്ന്‌ വന്നിരുന്നവയാണ്‌. <ref> പുരാതന ദക്ഷിണേന്ത്യയെപ്പറ്റിയുള്ള കൃഷ്‌ണസ്വാമി അയ്യങ്കാരുടെ കൃതി, വാല്യം 2, പുറം-680.</ref>
 
കൊടുങ്ങല്ലൂരു നിന്നു കോയമ്പത്തൂരിലേയ്ക്കും ചേര തലസ്ഥാനമായ കരൂരിലേക്കും വർത്തക ഗതാഗതച്ചാലുകൾ അക്കാലത്തു നിലവിൽ നിന്നിരുന്നു. [[മണിമേഖല]] എന്ന [[സംഘകാലം]] കൃതിയിൽ ചേരർ മധുരയിലേക്ക് നടത്തിയിരുന്ന യാത്രയെയും പറ്റി വിശദീകരിക്കുന്നു. അടുത്തുള്ള മറ്റൊരു തുറമുഖമായിരുന്നു [[തിണ്ടിസ്‌]]. ഇവിടെ നിന്നും ചരക്കുകൾ കയറ്റി അയക്കപ്പെട്ടിരുന്നു. മുസിരിസ് തുറമുഖം 1341-42 ൽ പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തെതുടർന്ന് അഴിമുഖത്ത് മണൽ വന്നു നിറഞ്ഞ് ഉപയോഗശൂന്യമായി.<ref name="test1">ഹരിശ്രീ (മാതൃഭൂമി തൊഴിൽ വാർത്ത സ്പളിമെന്റ്)-28, ഏപ്രിൽ 2012</ref> അക്കാലത്തെ മറ്റു തുറമുഖങ്ങൾ നെൽക്കിണ്ട ([[നീണ്ടകര]]), ബറക്കേ (പുറക്കാട്‌), ബലൈത (വർക്കലയോ വിഴിഞ്ഞമോ), നൗറ([[കണ്ണൂർ]]?), വാകൈ, പന്തർ എന്നിവയായിരുന്നു. <ref name= ports> {{cite book |last=കിളിമാനൂർ |first=വിശ്വംഭരൻ |authorlink=പ്രൊഫ. കിളിമാനൂർ വിശ്വംഭരൻ |coauthors= |editor= |others= |title=കേരള സംസ്കാര ദർശനം. |origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= |series= |date= |year= 1990.|month= ജുലൈ‌ |publisher=കാഞ്ചനഗിരി ബുക്സ്‌ കിളിമനൂർ |location=കേരള |language= മലയാളം|isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
"https://ml.wikipedia.org/wiki/കൊടുങ്ങല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്