"കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 93:
[[ചേരസാമ്രാജ്യം|ആദി ചേരന്മാരുടെ]] ആസ്ഥാനമായിരുന്നു മുചിരി അഥവാ കൊടുങ്ങല്ലൂർ. സംഘകാല കാവ്യങ്ങളിൽ ഇതിനെക്കുറിച്ച് നിരവധി പരാമർശങ്ങൾ കാണുവാൻ സാധിക്കും. ഇവരിൽ പ്രസിദ്ധനായിരുന്നു [[ചേരൻ ചെങ്കുട്ടുവൻ]]. മുചിരി ആസ്ഥാനമാക്കി കടൽ കൊള്ളക്കാരിൽ നിന്നും അക്കാലത്തെ കപ്പൽ വ്യാപാരങ്ങളെ സംരക്ഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. നിരവധി യുദ്ധങ്ങൾ ജയിച്ച മഹാരാജാവായിരുന്നു അദ്ദേഹം. കപ്പൽ മാർഗ്ഗം ഹിമാലയത്തിൽ വരെ പോയി യുദ്ധം ചെയ്തിരുന്നു എന്നു കാവ്യ വർണ്ണനയുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് കടൽ അല്പം പിറകോട്ട് വലിഞ്ഞ് പുതിയ കടൽ വയ്പുകൾ ഉണ്ടായി. അതു കൊണ്ട് കടൽ പിറകോട്ടിയ ചെങ്കുട്ടുവൻ എന്നു പര്യായം സിദ്ധിച്ചു. ചെങ്കുട്ടുവന്റെ പൂർവികനായിരുന്ന പെരുഞ്ചോറ്റുതിയൻ ചേരലാതൻ മഹാഭാരത യുദ്ധത്തിൽ പങ്കെടുത്ത പോരാളികൾക്ക് ദേഹണ്ഡം ചെയ്തു എന്നു ഐതിഹ്യം ഉണ്ട്. ഇമയവരമ്പൻ നെടുഞ്ചോരലാതൻ, ചേൽകെഴു കുട്ടുവൻ, നാർമുടിച്ചേരൽ, ആടു കോട് പാട്ടു ചേരലാതൻ, ചെല്‌വകടുംകോ, പെരുഞ്ചേരൽ ഇരുംപുറൈം ഇളഞ്ചേരൽ ഇരുമ്പുറൈ, പെരും കടുംകോ എന്നീ രാജാക്കന്മാരെ പറ്റി സംഘ സാഹിങ്ങളിൽ (പ്രധാനമായും പതിറ്റുപത്ത്) നിന്ന് വിവരം ലഭിക്കുന്നു. പഴന്തമിഴ് പാട്ടുകൾക്കു പിറമെ യവന നാവികരുടെ കുറിപ്പുകൾ ( പെരിപ്ലസ്) പ്രകാരം അഴിമുഖത്തു നിന്ന് 20 സ്റ്റേഡിയ ഉള്ളിലേക്ക് നീങ്ങി ആറ്റുവക്കത്താണ് മുചിറി എന്നു വിശദീകരിച്ചിരിക്കുന്നു. <ref>{{cite book |ref=harv |last=Casson |first=Lionel |authorlink=Lionel Casson |title=The Periplus Maris Erythraei: Text With Introduction, Translation, and Commentary |url=https://books.google.com/books?id=qQWYkSs51rEC&printsec=frontcover&dq=774+787+srivijaya&hl=en&sa=X&ved=0ahUKEwjX55q698vOAhVMIsAKHWluBVM4MhDoAQg3MAQ#v=onepage&q&f=false |accessdate= |year=1989 |publisher=Princeton University Press |location= |isbn=0-691-04060-5 |page= |pages=}}</ref> പശ്ചിമഘട്ടത്തിനപ്പുറം കൊങ്ങുനാട്ടിലെ കരൂരും ചെരന്മാർക്കു തലസ്ഥാനമുണ്ടായിരുന്നു. കൊടുങ്ങല്ലൂരും കരൂരും തമ്മിൽ നദി മാർഗ്ഗം അന്ന് നിലവിലുണ്ടായിരുന്നു.അക്കാലത്ത് കൊടുങ്ങല്ലൂർ അതി സമ്പന്നമായ നാടായിരുന്നു എന്നു ചില കൃതികളിൽ സൂചനയുണ്ട്. പുറനാനൂറ് എന്ന ഗ്രന്ഥത്തിലെ രചയിതാവ് പരണർ വിശദീകരിക്കുന്നു.

{{Cquote|മീൻ കൊടുത്തുവാങ്ങിയ നെൽകൂമ്പാരം കൊണ്ടു

{{Cquote}}
വീടുകളും ഉയർന്ന തോണിയും തിരിച്ചറിയാതാവുന്നു

വീടുകളിൽ കുരുമുളകു ചാക്കുകൾ കുമിഞ്ഞു

കപ്പലുകൾ നൽകിയ പൊന്നും പൊരുളുകളും

കഴിത്തോണിയിൽ കര ചെർക്കുന്നു

കടൽച്ചരക്കും മലഞ്ചരക്കും

കുട്ടുവൻ വേണ്ടുവോർക്ക് വ്യാപാരം ചെയ്യുന്ന

മുഴങ്ങുന്ന കടലാർന്ന മുചിറി

എന്ന പരണരുടെ പുകഴത്തലിൽ നിന്ന് തന്നെ കൊടുങ്ങല്ലൂരിന്റെ അക്കാലത്തെ സമ്പദ്ഘടനയെക്കുറിച്ച് ഊഹം ലഭിക്കുന്നു.

[[പ്രമാണം:Italy to India Route.png|thumb|right|200px|യവനർ പണ്ട് ഇന്ത്യയിൽ വന്നിരുന്ന പാതയുടെ ഏകദേശരൂപം]]

കേരളവുമായി [[റോം|റോമാക്കാരും]], [[ഈജിപ്‌ത്‌|ഈജിപ്ത്യരും]], [[ഗ്രീസ്‌|യവനരും]] [[കൊല്ലവർഷം|കൊല്ലവർഷാരംഭത്തിനു]] 1000 വർഷം മുന്നേ തന്നെ വ്യാപാര ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നു കാണാം. കേരളത്തിൽ നിന്നും പ്രധാനമായും [[കുരുമുളക്|കുരുമുളകാണ്‌]] അവർ വാങ്ങിയിരുന്നത്‌. കുരുമുളകിന് [[യവനപ്രിയ]] എന്ന പേർ വന്നത് അതുകൊണ്ടാണ്. വളരെ നേർത്ത തുണിത്തരങ്ങളും കൊടുങ്ങല്ലൂരിൽനിന്നും കയറ്റി അയച്ചിരുന്നു. അറബിനാട്ടിൽ നിന്നും പ്രധാനമായും കുതിരകളെയാണ് ഇറക്കുമതി ചെയ്തിരുന്നത്.
[[ചേരനാട്|ചേരനാടായിരുന്നു]] മറ്റ്‌ തമിഴ്‌ രാജ്യങ്ങളെക്കാൾ കൂടുതൽ ഫലഭൂയിഷ്ഠവും സമാധാനപൂർണവും. ആദ്യമായി മുസിരിസിനെ കുറിച്ച് പരാമർശം വരുന്നത് ക്രി.വ. 45 നോടടുത്ത് [[ഹിപ്പാലസ്]] വഴിയാണ്. ക്രി.വ. 225 ആവുന്നതോടെ [[റോമാ സാമ്രാജ്യം|റോമാക്കാരുടെ]] പ്രധാന വാണിജ്യ സങ്കേതമായി മുസിരിസ് പരിണമിക്കുന്നു. റോമാക്കാരുടെ വക [[അഗസ്റ്റസ് സീസർ|അഗസ്റ്റസിന്റെ]] ദേവാലയവും 2000 ത്തോളം വരുന്ന സ്ഥിരം പട്ടാളക്കാരുടെ കേന്ദ്രവും അവർ ഇവിടെ പണിഞ്ഞു എന്ന് [[ടോളമി|ടോളമിയും]] സൂചിപ്പിക്കുന്നുണ്ട്‌. <ref> Ptolemy's Geography- Indian antiquity, Vol XII 1884, Page 328 </ref>. <ref>ആർ. എസ്. ശർമ്മ; പ്രാചീന ഇന്ത്യ; ഡി.സി. ബുക്സ്. </ref> പാശ്ചാത്യർക്ക്‌ എളുപ്പം എത്തിച്ചേരാൻ കഴിയുന്നതുമായ രാജ്യമെന്ന്‌ വാമിംഗ്‌ടൻ തന്റെ 'ഇന്ത്യയും റോമുമായുള്ള വാണിജ്യബന്‌ധം' എന്ന കൃതിയിൽ പറയുന്നു. എന്നാൽ അടുത്തുള്ള [[കോയമ്പത്തൂർ|കോയമ്പത്തൂരിൽ]] നിന്നും മറ്റും മുത്ത്‌, വൈഡൂര്യം എന്നിവയും ഇവിടെയെത്തിയിരുന്നു. ക്രി.മു. 40 മുതൽ ക്രി.പി. 68 വരെ, അതായതു [[നീറോ ചക്രവർത്തി|നീറോ ചക്രവർത്തിയുടെ]] കാലം വരെ വ്യാപാരങ്ങൾ സമൃദ്ധമായി നടന്നിരുന്നു. എന്നാൽ [[കറക്കുള|കറക്കുളയുടെ]] (കലിഗുള) കാലത്ത്‌, ക്രി.വ. 217-ഓടെ വ്യാപാരബന്ധങ്ങൾ തീരെ ഇല്ലാതാവുകയും പിന്നീട്‌ ബൈസാന്റിയൻ കാലത്ത്‌ വിണ്ടും പച്ച പിടിയ്ക്കുകയും ചെയ്തു. അക്കാലത്തെല്ലാം ഇതു തമിഴ്‌ ചേര രാജാവായിരുന്ന [[കേരബത്രാസ്|കേരബത്രാസിന്റെ]] ഭരണത്തിൻ കീഴിലായിരുന്നു. ഇവരുടെ സാമന്തന്മാരായി പലരും ഇവിടം നോക്കി നടത്തിയിരുന്നു. <ref name=pkb> {{cite book | last = പി.കെ. | first = ബാലകൃഷ്ണൻ| authorlink = പി.കെ. ബാലകൃഷ്ണൻ | title = ജാതിവ്യവസ്ഥയും കേരള ചരിത്രവും| publisher = [[കറൻറ് ബുക്സ്]] തൃശൂർ| year = 2005 | doi = | isbn = ISBN 81-226-0468-4 }} </ref> മേൽ പറഞ്ഞവ കൂടാതെ [[ആന#കൊമ്പ്|ആനക്കൊമ്പ്‌]], [[പട്ട്|പട്ടുതുണികൾ]], [[വെറ്റില]], [[അടയ്ക്ക]], [[ആമത്തോട്‌]] എന്നിവയും ഇവിടെനിന്ന് കയറ്റി അയച്ചിരുന്നു. ഇതിൽ ചില ചരക്കുകൾ പാണ്ടിനാട്ടിൽനിന്ന്‌ വന്നിരുന്നവയാണ്‌. <ref> പുരാതന ദക്ഷിണേന്ത്യയെപ്പറ്റിയുള്ള കൃഷ്‌ണസ്വാമി അയ്യങ്കാരുടെ കൃതി, വാല്യം 2, പുറം-680.</ref>

കൊടുങ്ങല്ലൂരു നിന്നു കോയമ്പത്തൂരിലേയ്ക്കും ചേര തലസ്ഥാനമായ കരൂരിലേക്കും വർത്തക ഗതാഗതച്ചാലുകൾ അക്കാലത്തു നിലവിൽ നിന്നിരുന്നു. [[മണിമേഖല]] എന്ന [[സംഘകാലം]] കൃതിയിൽ ചേരർ മധുരയിലേക്ക് നടത്തിയിരുന്ന യാത്രയെയും പറ്റി വിശദീകരിക്കുന്നു. അടുത്തുള്ള മറ്റൊരു തുറമുഖമായിരുന്നു [[തിണ്ടിസ്‌]]. ഇവിടെ നിന്നും ചരക്കുകൾ കയറ്റി അയക്കപ്പെട്ടിരുന്നു. മുസിരിസ് തുറമുഖം 1341-42 ൽ പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തെതുടർന്ന് അഴിമുഖത്ത് മണൽ വന്നു നിറഞ്ഞ് ഉപയോഗശൂന്യമായി.<ref name="test1">ഹരിശ്രീ (മാതൃഭൂമി തൊഴിൽ വാർത്ത സ്പളിമെന്റ്)-28, ഏപ്രിൽ 2012</ref> അക്കാലത്തെ മറ്റു തുറമുഖങ്ങൾ നെൽക്കിണ്ട ([[നീണ്ടകര]]), ബറക്കേ (പുറക്കാട്‌), ബലൈത (വർക്കലയോ വിഴിഞ്ഞമോ), നൗറ([[കണ്ണൂർ]]?), വാകൈ, പന്തർ എന്നിവയായിരുന്നു. <ref name= ports> {{cite book |last=കിളിമാനൂർ |first=വിശ്വംഭരൻ |authorlink=പ്രൊഫ. കിളിമാനൂർ വിശ്വംഭരൻ |coauthors= |editor= |others= |title=കേരള സംസ്കാര ദർശനം. |origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= |series= |date= |year= 1990.|month= ജുലൈ‌ |publisher=കാഞ്ചനഗിരി ബുക്സ്‌ കിളിമനൂർ |location=കേരള |language= മലയാളം|isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
"https://ml.wikipedia.org/wiki/കൊടുങ്ങല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്