"കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: ഈശ്വര വാര്യർ
വരി 88:
== ചരിത്രം ==
പഴയകാലത്തെ തുറമുഖമായിരുന്ന [[മുസിരിസ്]] കൊടുങ്ങല്ലൂരായിരുന്നു എന്ന് ചരിത്രകാരന്മാർ വിശ്വസിച്ചിരുന്നു. എന്നാൽ അതിനെ പിന്താങ്ങുന്ന ശക്തമായ തെളിവുകൾ ലഭിച്ചിരുന്നില്ല. ടോളമി പറയുന്ന കരൌര കോയമ്പത്തൂർ ജില്ലയിലെ കരൂർ ആണ് എന്നായിരുന്നു ബിഷപ്പ് കാഡ്വെല്ലിന്റെ അഭിപ്രയം. കൊടുങ്ങല്ലൂരാണെന്ന് പിന്നീടുണ്ടായ ഗവേഷണങ്ങൾ വഴി തെളിഞ്ഞു. [[1945|1945-ലും]] [[1967|1967-ലും]] നടന്ന ഗവേഷണങ്ങളിൽ നിന്ന് 12-ആം നൂറ്റാണ്ടിലെ തെളിവുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ അടുത്തകാലത്ത് [[വടക്കൻ പറവൂർ‌‌|വടക്കൻ പറവൂരിൽ]] നടന്ന പുരാവസ്തു ഖനനവും കിട്ടിയ തെളിവുകളും<ref>{{cite news |title =മുസിരിസിനായുള്ള വേട്ട (ഹണ്ടിങ്ങ് ഫോർ മുസിരിസ്) |url =http://www.hindu.com/lf/2004/03/28/stories/2004032800080200.htm |publisher =[[ദ ഹിന്ദു]] |date =2004-03-28 |accessdate =2007-04-04 |language =ഇംഗ്ലീഷ്}}</ref> മുസിരിസ് കൊടുങ്ങല്ലൂരിനടുത്തുള്ള ഈ പട്ടണത്തിലായിരിക്കണം എന്നും [[1342]]-ലെ [[പെരിയാർ വെള്ളപ്പൊക്കം|പെരിയാർ വെള്ളപ്പൊക്കത്തിൽ]] നദിയുടെ സ്ഥാനം മാറിയതായിരിക്കാം എന്നും ഉള്ള സിദ്ധാന്തത്തിന് ദൃഡത നൽകുന്നു. {{Ref|മുസിരിസ്}}
[[തമിഴ്]] [[സംഘകാലം|സംഘസാഹിത്യത്തിലെ]] മുഴിരിയും ജൂത ശാസനത്തിലെ മുയിരിക്കോടും കൊടുങ്ങല്ലൂർ തന്നെ എന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. വഞ്ചിയും കരവൂരും കൊടുങ്ങല്ലൂരിന്റെ പര്യായം തന്നെ എന്നും ചരിത്രകാരന്മാർ ഇന്ന് ഏകാഭിപ്രായത്തിൽ എത്തിയിരിക്കുന്നു. <ref> {{cite book |last=എം. ആർ. |first=രാഘവവാരിയർ|authorlink= എം. ആർ. രാഘവവാരിയർ |coauthors= |title=കൊടുങ്ങല്ലൂർ- ചരിത്രക്കാഴ്ചകൾ |year= 2013||publisher=കേരള ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്location= തിരുവനന്തപുരം|isbn=978-81-8494-332-0 }} </ref>
 
=== ആദിചേരന്മാരുടെ ആസ്ഥാനം ===
[[പ്രമാണം:Italy to India Route.png|thumb|right|200px|യവനർ പണ്ട് ഇന്ത്യയിൽ വന്നിരുന്ന പാതയുടെ ഏകദേശരൂപം]]
[[ചേരസാമ്രാജ്യം|ആദി ചേരന്മാരുടെ]] ആസ്ഥാനമായിരുന്നു മുചിരി അഥവാ കൊടുങ്ങല്ലൂർ. സംഘകാല കാവ്യങ്ങളിൽ ഇതിനെക്കുറിച്ച് നിരവധി പരാമർശങ്ങൾ കാണുവാൻ സാധിക്കും. ഇവരിൽ പ്രസിദ്ധനായിരുന്നു [[ചേരൻ ചെങ്കുട്ടുവൻ]]. മുചിരി ആസ്ഥാനമാക്കി കടൽ കൊള്ളക്കാരിൽ നിന്നും അക്കാലത്തെ കപ്പൽ വ്യാപാരങ്ങളെ സംരക്ഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. നിരവധി യുദ്ധങ്ങൾ ജയിച്ച മഹാരാജാവായിരുന്നു അദ്ദേഹം. കപ്പൽ മാർഗ്ഗം ഹിമാലയത്തിൽ വരെ പോയി യുദ്ധം ചെയ്തിരുന്നു എന്നു കാവ്യ വർണ്ണനയുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് കടൽ അല്പം പിറകോട്ട് വലിഞ്ഞ് പുതിയ കടൽ വയ്പുകൾ ഉണ്ടായി. അതു കൊണ്ട് കടൽ പിറകോട്ടിയ ചെങ്കുട്ടുവൻ എന്നു പര്യായം സിദ്ധിച്ചു. ചെങ്കുട്ടുവന്റെ പൂർവികനായിരുന്ന പെരുഞ്ചോറ്റുതിയൻ ചേരലാതൻ മഹാഭാരത യുദ്ധത്തിൽ പങ്കെടുത്ത പോരാളികൾക്ക് ദേഹണ്ഡം ചെയ്തു എന്നു ഐതിഹ്യം ഉണ്ട്. ഇമയവരമ്പൻ നെടുഞ്ചോരലാതൻ, ചേൽകെഴു കുട്ടുവൻ, നാർമുടിച്ചേരൽ, ആടു കോട് പാട്ടു ചേരലാതൻ, ചെല്‌വകടുംകോ, പെരുഞ്ചേരൽ ഇരുംപുറൈം ഇളഞ്ചേരൽ ഇരുമ്പുറൈ, പെരും കടുംകോ എന്നീ രാജാക്കന്മാരെ പറ്റി സംഘ സാഹിങ്ങളിൽ (പ്രധാനമായും പതിറ്റുപത്ത്) നിന്ന് വിവരം ലഭിക്കുന്നു. പഴന്തമിഴ് പാട്ടുകൾക്കു പിറമെ യവന നാവികരുടെ കുറിപ്പുകൾ ( പെരിപ്ലസ്) പ്രകാരം അഴിമുഖത്തു നിന്ന് 20 സ്റ്റേഡിയ ഉള്ളിലേക്ക് നീങ്ങി ആറ്റുവക്കത്താണ് മുചിറി എന്നു വിശദീകരിച്ചിരിക്കുന്നു.
 
പശ്ചിമഘട്ടത്തിനപ്പുറം കൊങ്ങുനാട്ടിലെ കരൂരും ചെരന്മാർക്കു തലസ്ഥാനമുണ്ടായിരുന്നു. കൊടുങ്ങല്ലൂരും കരൂരും തമ്മിൽ നദി മാർഗ്ഗം അന്ന് നിലവിലുണ്ടായിരുന്നു. [[പ്രമാണം:Italy to India Route.png|thumb|right|200px|യവനർ പണ്ട് ഇന്ത്യയിൽ വന്നിരുന്ന പാതയുടെ ഏകദേശരൂപം]]
 
കേരളവുമായി [[റോം|റോമാക്കാരും]], [[ഈജിപ്‌ത്‌|ഈജിപ്ത്യരും]], [[ഗ്രീസ്‌|യവനരും]] [[കൊല്ലവർഷം|കൊല്ലവർഷാരംഭത്തിനു]] 1000 വർഷം മുന്നേ തന്നെ വ്യാപാര ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നു കാണാം. കേരളത്തിൽ നിന്നും പ്രധാനമായും [[കുരുമുളക്|കുരുമുളകാണ്‌]] അവർ വാങ്ങിയിരുന്നത്‌. കുരുമുളകിന് [[യവനപ്രിയ]] എന്ന പേർ വന്നത് അതുകൊണ്ടാണ്. വളരെ നേർത്ത തുണിത്തരങ്ങളും കൊടുങ്ങല്ലൂരിൽനിന്നും കയറ്റി അയച്ചിരുന്നു. [[ചേരനാട്|ചേരനാടായിരുന്നു]] മറ്റ്‌ തമിഴ്‌ രാജ്യങ്ങളെക്കാൾ കൂടുതൽ ഫലഭൂയിഷ്ഠവും സമാധാനപൂർണവും. ആദ്യമായി മുസിരിസിനെ കുറിച്ച് പരാമർശം വരുന്നത് ക്രി.വ. 45 നോടടുത്ത് [[ഹിപ്പാലസ്]] വഴിയാണ്. ക്രി.വ. 225 ആവുന്നതോടെ [[റോമാ സാമ്രാജ്യം|റോമാക്കാരുടെ]] പ്രധാന വാണിജ്യ സങ്കേതമായി മുസിരിസ് പരിണമിക്കുന്നു. റോമാക്കാരുടെ വക [[അഗസ്റ്റസ് സീസർ|അഗസ്റ്റസിന്റെ]] ദേവാലയവും 2000 ത്തോളം വരുന്ന സ്ഥിരം പട്ടാളക്കാരുടെ കേന്ദ്രവും അവർ ഇവിടെ പണിഞ്ഞു എന്ന് [[ടോളമി|ടോളമിയും]] സൂചിപ്പിക്കുന്നുണ്ട്‌. <ref> Ptolemy's Geography- Indian antiquity, Vol XII 1884, Page 328 </ref>. <ref>ആർ. എസ്. ശർമ്മ; പ്രാചീന ഇന്ത്യ; ഡി.സി. ബുക്സ്. </ref> പാശ്ചാത്യർക്ക്‌ എളുപ്പം എത്തിച്ചേരാൻ കഴിയുന്നതുമായ രാജ്യമെന്ന്‌ വാമിംഗ്‌ടൻ തന്റെ 'ഇന്ത്യയും റോമുമായുള്ള വാണിജ്യബന്‌ധം' എന്ന കൃതിയിൽ പറയുന്നു. എന്നാൽ അടുത്തുള്ള [[കോയമ്പത്തൂർ|കോയമ്പത്തൂരിൽ]] നിന്നും മറ്റും മുത്ത്‌, വൈഡൂര്യം എന്നിവയും ഇവിടെയെത്തിയിരുന്നു. ക്രി.മു. 40 മുതൽ ക്രി.പി. 68 വരെ, അതായതു [[നീറോ ചക്രവർത്തി|നീറോ ചക്രവർത്തിയുടെ]] കാലം വരെ വ്യാപാരങ്ങൾ സമൃദ്ധമായി നടന്നിരുന്നു. എന്നാൽ [[കറക്കുള|കറക്കുളയുടെ]] (കലിഗുള) കാലത്ത്‌, ക്രി.വ. 217-ഓടെ വ്യാപാരബന്ധങ്ങൾ തീരെ ഇല്ലാതാവുകയും പിന്നീട്‌ ബൈസാന്റിയൻ കാലത്ത്‌ വിണ്ടും പച്ച പിടിയ്ക്കുകയും ചെയ്തു. അക്കാലത്തെല്ലാം ഇതു തമിഴ്‌ ചേര രാജാവായിരുന്ന [[കേരബത്രാസ്|കേരബത്രാസിന്റെ]] ഭരണത്തിൻ കീഴിലായിരുന്നു. ഇവരുടെ സാമന്തന്മാരായി പലരും ഇവിടം നോക്കി നടത്തിയിരുന്നു. <ref name=pkb> {{cite book | last = പി.കെ. | first = ബാലകൃഷ്ണൻ| authorlink = പി.കെ. ബാലകൃഷ്ണൻ | title = ജാതിവ്യവസ്ഥയും കേരള ചരിത്രവും| publisher = [[കറൻറ് ബുക്സ്]] തൃശൂർ| year = 2005 | doi = | isbn = ISBN 81-226-0468-4 }} </ref> മേൽ പറഞ്ഞവ കൂടാതെ [[ആന#കൊമ്പ്|ആനക്കൊമ്പ്‌]], [[പട്ട്|പട്ടുതുണികൾ]], [[വെറ്റില]], [[അടയ്ക്ക]], [[ആമത്തോട്‌]] എന്നിവയും ഇവിടെനിന്ന് കയറ്റി അയച്ചിരുന്നു. ഇതിൽ ചില ചരക്കുകൾ പാണ്ടിനാട്ടിൽനിന്ന്‌ വന്നിരുന്നവയാണ്‌. <ref> പുരാതന ദക്ഷിണേന്ത്യയെപ്പറ്റിയുള്ള കൃഷ്‌ണസ്വാമി അയ്യങ്കാരുടെ കൃതി, വാല്യം 2, പുറം-680.</ref>
"https://ml.wikipedia.org/wiki/കൊടുങ്ങല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്