"കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67:
 
== പേരിനു പിന്നിൽ ==
കൊടുങ്ങല്ലൂരിന്റെ ഏറ്റവും പ്രാചീനമായ പേര് മുചിരി എന്നാണ്. ഇത് അക്കാലത്ത് എറ്റവും വലിയ തുറമുഖം അഥവാ മുന്തിയ ചിറ അഥവാ മുന്തിയ തുറൈ, മുതുനീർ മുന്തുറൈ എന്നൊക്കെയാണ് പഴം തമിഴ് പാട്ടുകളിൽ വിവരിക്കപ്പെടുന്നത്. വിദേശീയർ ഇതിന്റെ മുസിരിസ് എന്നു വിളിച്ചു. [[മുസിരിസ്‌]] ഇന്ത്യയിലെ എറ്റവും പ്രധാനപ്പെട്ട [[തുറമുഖം]](Premium EmporiumIndiac) ആണെന്നു [[പ്ലിനി]] രേഖപ്പെടുത്തിയിട്ടുണ്ട്‌ <ref>പ്ലീനി ദി എൽഡർ- നാച്ചുറൽ ഹിസ്റ്ററി വാല്യം 2 താള് 419 </ref>. [[രാമായണം|വാല്മീകി രാമായണത്തിൽ]] [[സുഗ്രീവൻ]] മുരചിപട്ടണം എന്നു വിശേഷിപ്പിച്ചതും ഇതു തന്നെയെന്നു കരുതുന്നു.<ref name=musiris> {{cite book |last=കിളിമാനൂർ |first=വിശ്വംഭരൻ |authorlink=പ്രൊഫ. കിളിമാനൂർ വിശ്വംഭരൻ |coauthors= |editor= |others= |title=കേരള സംസ്കാര ദർശനം. |origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= |series= |date= |year= 1990.|month= ജുലൈ‌ |publisher=കാഞ്ചനഗിരി ബുക്സ്‌ കിളിമനൂർ |location=കേരള |language= മലയാളം|isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
[[സംഘകാലം|സംഘകാല കൃതികളിൽ]] ഇതു മുചിരിപട്ടണമായും {{Ref|musiri}} കുലശേഖരൻ‌മാരുടെ കാലത്ത്‌ മഹോദയപുരം എന്നും ,തമിഴർ മകോതൈ, മഹൊതേവർ പട്ടിനം എന്നുമെല്ലാമായിരിക്കാം വിളിച്ചിരുന്നത്‌ എന്നു ചരിത്രകാരന്മാർ വിശ്വസിക്കുന്നു. എന്നാൽ മുസിരിസ് എവിടെയാണെന്ന തർക്കം നിലനിൽക്കുന്നുണ്ട്<ref>[http://www.malayalamvaarika.com/2012/may/11/essay4.pdf മലയാളം വാരിക, 2012 മെയ് 11]</ref><ref name="മാധ്യമം">{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/1052|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 725|date = 2012 ജനുവരി 16|accessdate = 2013 ഏപ്രിൽ 10|language = [[മലയാളം]]}}</ref> മഹത്തായ കോട്ട നിലനിന്നിരുന്നതിനാൽ കോട്ടയുടെ പേരിൽ മാകോതൈ (കോട്ടൈ) എന്നും അതിന്റെ അധിപനെ കോതൈ, കോട്ടയ്യൻ എന്നും വിളിച്ചിരുന്നു എന്നും കരുതുന്നവരുണ്ട്. കോട്ട നിലവിൽ വരുന്നതിനു മുൻപ് വേലി ആയിരുന്നു ഇതെന്നു. ഇക്കാരണത്താലാണ് ആദികാല ചേരരാജാവിനെ മാവേലിക്കരയുടെ അധിപൻ എന്ന രീതിയിൽ മാവേലി എന്നും വിളിക്കുന്നത്.
 
വരി 88:
== ചരിത്രം ==
പഴയകാലത്തെ തുറമുഖമായിരുന്ന [[മുസിരിസ്]] കൊടുങ്ങല്ലൂരായിരുന്നു എന്ന് ചരിത്രകാരന്മാർ വിശ്വസിച്ചിരുന്നു. എന്നാൽ അതിനെ പിന്താങ്ങുന്ന ശക്തമായ തെളിവുകൾ ലഭിച്ചിരുന്നില്ല. ടോളമി പറയുന്ന കരൌര കോയമ്പത്തൂർ ജില്ലയിലെ കരൂർ ആണ് എന്നായിരുന്നു ബിഷപ്പ് കാഡ്വെല്ലിന്റെ അഭിപ്രയം. കൊടുങ്ങല്ലൂരാണെന്ന് പിന്നീടുണ്ടായ ഗവേഷണങ്ങൾ വഴി തെളിഞ്ഞു. [[1945|1945-ലും]] [[1967|1967-ലും]] നടന്ന ഗവേഷണങ്ങളിൽ നിന്ന് 12-ആം നൂറ്റാണ്ടിലെ തെളിവുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ അടുത്തകാലത്ത് [[വടക്കൻ പറവൂർ‌‌|വടക്കൻ പറവൂരിൽ]] നടന്ന പുരാവസ്തു ഖനനവും കിട്ടിയ തെളിവുകളും<ref>{{cite news |title =മുസിരിസിനായുള്ള വേട്ട (ഹണ്ടിങ്ങ് ഫോർ മുസിരിസ്) |url =http://www.hindu.com/lf/2004/03/28/stories/2004032800080200.htm |publisher =[[ദ ഹിന്ദു]] |date =2004-03-28 |accessdate =2007-04-04 |language =ഇംഗ്ലീഷ്}}</ref> മുസിരിസ് കൊടുങ്ങല്ലൂരിനടുത്തുള്ള ഈ പട്ടണത്തിലായിരിക്കണം എന്നും [[1342]]-ലെ [[പെരിയാർ വെള്ളപ്പൊക്കം|പെരിയാർ വെള്ളപ്പൊക്കത്തിൽ]] നദിയുടെ സ്ഥാനം മാറിയതായിരിക്കാം എന്നും ഉള്ള സിദ്ധാന്തത്തിന് ദൃഡത നൽകുന്നു. {{Ref|മുസിരിസ്}}
[[തമിഴ്]] [[സംഘകാലം|സംഘസാഹിത്യത്തിലെ]] മുഴിരിയും ജൂത ശാസനത്തിലെ മുയിരിക്കോടും കൊടുങ്ങല്ലൂർ തന്നെ എന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. വഞ്ചിയും കരവൂരും കൊടുങ്ങല്ലൂരിന്റെ പര്യായം തന്നെ എന്നും ചരിത്രകാരന്മാർ ഇന്ന് ഏകാഭിപ്രായത്തിൽ എത്തിയിരിക്കുന്നു. {{തെളിവ്}}
 
[[പ്രമാണം:Italy to India Route.png|thumb|right|200px|യവനർ പണ്ട് ഇന്ത്യയിൽ വന്നിരുന്ന പാതയുടെ ഏകദേശരൂപം]]
"https://ml.wikipedia.org/wiki/കൊടുങ്ങല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്