"അന്ന കരിമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
==ജീവിത രേഖ==
1871ൽ ജനിച്ച അന്ന കരിമ 1949ൽ അന്തരിച്ചു. ഗോതമ്പ വ്യാപാരിയായിരുന്ന റ്റൊഡോർ വെൽകോവിന്റെ മകളായാണ് ജനിച്ചത്. അധ്യാപികയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1888 സോഷ്യലിസ്റ്റായിരുന്ന യാങ്കോ സകാസോവിനെ വിവാഹം ചെയ്തു. 1891ലാണ് ഒരു എഴുത്തുകാരി എന്ന നിലയിൽ അറിയപ്പെടാൻ തുടങ്ങിയത്.
1894ൽ കുടംബം സോഫിയയിലേക്ക് താമസം മാറി. അവിടെ വെച്ചാണ് അന്ന സാമൂഹിക നാവോത്ഥാന പ്രവർത്തനങ്ങളിൽ സജീവമായത്. 1897ൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള കാംപയിന് വേണ്ടി സുസ്‌നാനി എന്ന സൊസൈറ്റി സ്ഥാപിച്ചു. ഇത് വഴി സോഫിയ സർവ്വകലാശാലയിൽ സ്ത്രീകൾക്ക് പ്രവേശനം ലഭിക്കാൻ കാരണമായി. 1899 മുതൽ യുല്ല മലിനോവയും ഒന്നിച്ച് സെൻസ്‌കി ഗ്ലസ് എന്ന പത്രത്തിന്റെ എഡിറ്ററായി. 1901ൽ ബൾഗേറിയൻ വിമൻസ് യൂനിയൻ സ്ഥാപിച്ചു. കരിമയായായിരുന്നു യൂനിയന്റെ പ്രഥമ ചെയർപേഴ്‌സൺ. 27 പ്രാദേശിക വനിതാ സംഘടനകളുടെ ഒരു കൂട്ടായ്മയായിരുന്നു ഈ സംഘടന. രാജ്യത്തെ വനിതകൾക്ക് വിദ്യാഭ്യാസ മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരായിട്ട് ഉയർന്നു വന്നതായിരുന്നു ഈ സംഘടന. ഇതു വഴി 1890കളിൽ രാജ്യത്തെ സർവ്വകലാശാലകളിൽ വനിതകൾക്ക് പഠനത്തിന് പ്രവേശനം ലഭിച്ചു.
"https://ml.wikipedia.org/wiki/അന്ന_കരിമ" എന്ന താളിൽനിന്ന് ശേഖരിച്ചത്