"ജോൺ പോൾ രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 69:
ബെൽജിയം കോളേജിലെ പഠനകാലത്തും വോറ്റീലയച്ചൻ ഭാഷാപഠനത്തിലും മറ്റും ശ്രദ്ധിച്ചിരുന്നു. [[ഇംഗ്ലീഷ്]], [[ജർമ്മൻ]], [[ഇറ്റാലിയൻ]], [[റഷ്യൻ]] ഭാഷകൾ അദ്ദേഹം പഠിച്ചത് ഇക്കാലത്താണ്. 1947-ലെ [[ഈസ്റ്റർ]] കാലത്ത് [[പാദ്രേ പിയോ]]യുടെ പക്കൽ അദ്ദേഹം കുമ്പസരിയ്ക്കാൻ പോയിരുന്നു. പാദ്രേ പിയോയുടെ കുർബാനയിൽ പങ്കെടുത്തത് തന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തമായി അദ്ദേഹം മരണം വരെയും കണ്ടിരുന്നു. മാക്സ് മില്ല്യൺ കോൾബെയും ജോൺ വിയാനിയും പാദ്രേ പിയോയുമായിരുന്നു അദ്ദേഹത്തിന്റെ മാതൃകാപുരുഷന്മാർ.
 
1948-ൽ [[കുരിശിന്റെ യോഹന്നാൻ|കുരിശിന്റെ യോഹന്നാന്റെ]] വിശ്വാസദർശനത്തെക്കുറിച്ച് പ്രബന്ധമവതരിപ്പിച്ച വോയ്റ്റീലയച്ചൻ ജാഗല്ലോണിയൻ സർവ്വകലാശാലയ്ക്കുമുന്നിൽ അത് സമർപ്പിച്ച് ഡോക്ടറേറ്റ് നേടി. തൊട്ടുപിന്നാലെ ക്രാക്കോവിൽ നിന്ന് 50 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന നിയോഗോവിച്ച് ഇടവകയിൽ സഹവൈദികനായി അദ്ദേഹം ചേർന്നു. അക്കാലത്ത് അവിടത്തെ വികാരിയച്ചനോടൊപ്പം സജീവജപമാലസഖ്യം തുടങ്ങിയ അദ്ദേഹം കലാപരിപാടികൾക്കും സമയം ചെലവഴിച്ചു. വികാരിയച്ചന്റെ പൗരോഹിത്യ സുവർണ്ണജൂബിലിയോടനുബന്ധിച്ച് അവിടത്തെ പള്ളി പുതുക്കിപ്പണിയാനും വോയ്റ്റീലയച്ചൻ നിർദ്ദേശം നൽകി. എട്ടുമാസത്തിനുശേഷം അവിടെ നിന്ന് ഫ്ലോറിയൻ ഇടവകയിലേയ്ക്ക് മാറിയ അച്ചൻ പോളണ്ടിൽ അന്നുണ്ടായിരുന്ന [[കമ്മ്യൂണിസം|കമ്മ്യൂണിസ്റ്റ്]] ഭരണത്തിനെതിരെ ശക്തമായി പ്രസംഗങ്ങൾ നടത്തിപ്പോന്നു. മതപഠനത്തിനും മറ്റും ഊന്നൽ നൽകാനാണ് അവിടെ അദ്ദേഹം ശ്രമിച്ചത്.
 
1951-ൽ ആർച്ച്ബിഷപ്പ് കർദ്ദിനാൽ സെഫീഹ അന്തരിച്ചു. അക്കാലത്ത് പോളിഷ് സഭയും സർക്കാരും തമ്മിലുള്ള കരാറിന്റെ ഭാഗമായി റോമും സർക്കാരും ഒന്നിച്ച് അംഗീകരിയ്ക്കുന്ന വ്യക്തി മാത്രമേ രൂപതയുടെ മെത്രോപ്പോലീത്തയാകൂ. ഇതിനിടയിൽ വോയ്റ്റീലച്ചന് 1954-ൽ വീണ്ടും ഡോക്ടറേറ്റ് കിട്ടി. മാക്സ് ഷെല്ലറുടെ വീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രബന്ധത്തിനാണ് അദ്ദേഹത്തിന് രണ്ടാമത്തെ ഡോക്ടറേറ്റ് ലഭിച്ചത്. തുടർന്ന് ലുബ്ലിനിലെ കത്തോലിക്കാ സർവ്വകലാശാലയിൽ അദ്ദേഹം ധർമ്മശാസ്ത്ര അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. പിന്നീട് അദ്ധ്യാപനം ഉപേക്ഷിച്ച് ദൈവവഴിയിലേയ്ക്ക് തിരിഞ്ഞു.
 
=== മെത്രാഭിഷേകം ===
 
"https://ml.wikipedia.org/wiki/ജോൺ_പോൾ_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്