"ജോൺ പോൾ രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 47:
=== ആദ്യകാലജീവിതം ===
[[പ്രമാണം:Emilia and Karol Wojtyla wedding portrait.jpg|thumb|right|150px|ജോൺ പോൾ മാർപ്പാപ്പയുടെ മാതാപിതാക്കൾ]]
[[1920]] [[മേയ് 18]]-ന് എമിലിയ, കാരോൾ വോയ്റ്റീവവോയ്റ്റീല എന്നീ ദമ്പതികളുടെ മകനായി [[പോളണ്ട്|പോളണ്ടിലെ]] വാഡോവൈസിലാണ് ജോൺ പോൾ മാർപ്പാപ്പയുടെ ജനനം. കാരോൾ ജോസഫ് വോയ്റ്റീവവോയ്റ്റീല രണ്ടാമൻ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. കാരോൾ ഒന്നാമൻ-എമിലിയ ദമ്പതികളുടെ ഇളയമകനായിരുന്നു കാരോൾ. എഡ്മണ്ട് എന്ന പേരിൽ ഒരു ജ്യേഷ്ഠനും ഓൾഗ എന്ന പേരിൽ ഒരു ജ്യേഷ്ഠത്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഇവരിൽ ഓൾഗ അദ്ദേഹം ജനിക്കും മുമ്പേ മരിച്ചുകഴിഞ്ഞിരുന്നു. ''ലോലക്ക്'' എന്നായിരുന്നു കാരോളിന്റെ വിളിപ്പേര്. അദ്ദേഹത്തിന്റെ അച്ഛൻ ഒരു സൈനികനും അമ്മ ഒരു അദ്ധ്യാപികയുമായിരുന്നു.
 
വളരെയധികം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു കാരോളിന്റെ ബാല്യകാലം. ഒമ്പതാം വയസ്സിൽ അദ്ദേഹത്തിന് അമ്മയെ നഷ്ടപ്പെട്ടു. [[ഹൃദ്രോഗം|ഹൃദ്രോഗവും]] [[വൃക്ക|വൃക്കത്തകരാറുമായിരുന്നു]] 45കാരിയായിരുന്ന എമിലിയയുടെ മരണകാരണം. പിന്നീട് അദ്ദേഹത്തെ വളർത്തിയത് അച്ഛനായിരുന്നു. ജ്യേഷ്ഠൻ എഡ്മണ്ടുമായി 14 വയസ്സ് വ്യത്യാസമുണ്ടായിരുന്നെങ്കിലും വളരെ അടുത്ത ബന്ധമാണ് ഇരുവരും തമ്മിലുണ്ടായിരുന്നത്. ദാരിദ്ര്യത്തിന്റെ ബുദ്ധിമുട്ടുകളുണ്ടായിരുന്നെങ്കിലും വിദ്യാഭ്യാസത്തിന് അക്കാലത്ത് തടസ്സങ്ങളൊന്നുമുണ്ടായില്ല. ആറാമത്തെ വയസ്സിൽ സ്കൂളിൽ ചേർന്ന കാരോൾ പഠനത്തിലും [[നീന്തൽ]], [[തുഴച്ചിൽ]], [[സ്കീയിങ്]], [[പർവ്വതാരോഹണം]], [[ഫുട്ബോൾ]] തുടങ്ങിയവയിലും [[നാടകം|നാടകത്തിലും]] അഗാധമായ പ്രാവീണ്യം തെളിയിച്ചിരുന്നു.
 
1930-ൽ ജ്യേഷ്ഠൻ എഡ്മണ്ട് സർവ്വകലാശാലയിൽ പഠിക്കാൻ പോയതോടെ വീട്ടിൽ അച്ഛനും ഇളയ മകനായ കാരോളും മാത്രമായി. എഡ്മണ്ട് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി സർവ്വീസ് ആരംഭിച്ചെങ്കിലും 1932-ൽ പനി ബാധിച്ച് മരിച്ചു. ഇതിനുശേഷം വോയ്റ്റീവവോയ്റ്റീല സീനിയറും കാരോളും വാഡോവൈസ് വിട്ട് താമസം [[ക്രാക്കോവ്|ക്രാക്കോവിലേക്ക്]] മാറ്റി. പതിമൂന്നാം വയസ്സിൽ മാതൃഭാഷയായ [[പോളിഷ് ഭാഷ|പോളിഷിനൊപ്പം]] [[ലാറ്റിൻ]], [[ഗ്രീക്ക് ഭാഷ|ഗ്രീക്ക്]] എന്നീ ഭാഷകളും അദ്ദേഹം പഠിച്ചു. 1938 മേയ് മാസത്തിൽ അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ക്രാക്കോവ് സർവ്വകലാശാലയിൽ ചേർന്നു.
 
സർവ്വകലാശാലയിലെ പഠനകാലത്തും കാരോൾ എല്ലാ മേഖലകളിലും ശോഭിച്ചുനിന്നു. [[ഫ്രഞ്ച് ഭാഷ]] സ്വയം പഠിച്ച അദ്ദേഹം ധാരാളം ഫ്രഞ്ച് കൃതികൾ വായിച്ചു. നാടകങ്ങൾ സ്വയം എഴുതി സംവിധാനം ചെയ്ത് അവയിൽ അഭിനയിക്കുന്നതായിരുന്നു കാരോളിന്റെ ഇഷ്ടവിനോദം. ക്രാക്കോവിൽ ബഹുഭൂരിപക്ഷം [[യഹൂദമതം|യഹൂദമതവിശ്വാസികളായിരുന്നു]]. അവരുമായി നല്ല ബന്ധമാണ് കാരോൾ പുലർത്തിയിരുന്നത്. സ്കൂൾ, കോളേജ് പഠനകാലത്ത് ഫുട്ബോൾ മത്സരങ്ങളിൽ പലപ്പോഴും യഹൂദരുടെ കൂടെ അദ്ദേഹം കളിച്ചിരുന്നു. ഒരിക്കൽ ഒരു യഹൂദപെൺകുട്ടിയെ അദ്ദേഹം അതിസാഹസികമായി രക്ഷപ്പെടുത്തിയത് ഇതിന് ഉദാഹരണം. [[നാസി പാർട്ടി|നാസി]] ലേബർ ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ട് റെയിൽവേ ട്രാക്കിൽ തളർന്നുവീണ ഈഡിത് സയറർ എന്ന പതിനാലുകാരിയെയാണ് കാരോൾ പട്ടാളക്കാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുത്തിയത്.
 
1939-ൽ [[രണ്ടാം ലോകമഹായുദ്ധം]] പൊട്ടിപ്പുറപ്പെട്ടപ്പോൾ [[അഡോൾഫ് ഹിറ്റ്‌ലർ|ഹിറ്റ്‌ലറുടെ]] നേതൃത്വത്തിലുള്ള ജർമ്മൻ സൈന്യം പോളണ്ടിനെ ആക്രമിച്ചു. ധാരാളം ജൂതന്മാർ ഇതിനിടയിൽ കൊല്ലപ്പെട്ടു. ക്രാക്കോവിലും അതിന്റെ ആഘാതമുണ്ടായി. ക്രാക്കോവ് സർവ്വകലാശാല അടച്ചുപൂട്ടി. പഠനം പാതിവഴിയിൽ നിർത്തിയ കാരോൾ തുടർന്ന് നിർബന്ധിത പട്ടാളസേവനത്തിൽ നിന്ന് രക്ഷപ്പെടാൻ ഒളിവിൽ കഴിച്ചുകൂട്ടി. ഇതിനിടയിൽ പാറമടയിലും വെടിമരുന്നുശാലയിലും അദ്ദേഹത്തിന് പണിയെടുക്കേണ്ടി വന്നു. ഇതിനിടയിലും അദ്ദേഹം യുദ്ധത്തിനെതിരെ കവിതകളും നാടകങ്ങളും എഴുതുകയും പ്രാർത്ഥന തുടരുകയും ചെയ്തു.
 
1941-ൽ കാരോൾ വോയ്റ്റീവവോയ്റ്റീല സീനിയർ അന്തരിച്ചു. അച്ഛന്റെ മരണം കാരോൾ ജൂനിയറിനെ തളർത്തിക്കളഞ്ഞു. തുടർന്ന് അദ്ദേഹം വൈദികനാകാൻ തീരുമാനിക്കുകയായിരുന്നുതീരുമാനിയ്ക്കുകയായിരുന്നു. ക്രാക്കോവിലെ സെമിനാരിയിൽ ചേർന്ന് അവിടത്തെ ആർച്ച്ബിഷപ്പിന്റെആർച്ച്ബിഷപ്പ് ആദം സ്റ്റെഫാൻ സെഫീഹയുടെ കീഴിൽ രഹസ്യപരിശീലനം നടത്തി.
 
1944 ഓഗസ്റ്റ് 6-ന് നിരവധി പോളണ്ടുകാരെ പട്ടാളക്കാർ അതിക്രൂരമായി കൊലപ്പെടുത്തി. ഈ ദിവസം ബ്ലാക്ക് സൺഡേ (കറുത്ത ഞായറാഴ്ച) എന്നറിയപ്പെടുന്നു. ക്രാക്കോവിലും പരിസരത്തുമായി ആയിരങ്ങളാണ് മരിച്ചുവീണത്. ക്രാക്കോവ് സെമിനാരിയിലും പട്ടാളക്കാരെത്തിയെങ്കിലും സെമിനാരിക്കാരെ [[ളോഹ]] ധരിപ്പിച്ച് ആർച്ച് ബിഷപ്പ്ആർച്ച്ബിഷപ്പ് സംരക്ഷിച്ചു. ഇതിനിടയിൽ കാരോളിനെ തിരഞ്ഞ് പട്ടാളക്കാർ അദ്ദേഹം പണിയെടുത്തിരുന്ന പാറമടയിലും വന്നെങ്കിലും അദ്ദേഹത്തെ കണ്ടുപിടിയ്ക്കാൻ കഴിഞ്ഞില്ല. തുടർന്ന് അദ്ദേഹത്തെ നാടുകടത്തിയവനാക്കി പ്രഖ്യാപിച്ചു. ഇതിനിടയിൽ, കാരോളിന്റെ ബുദ്ധിശക്തിയും നിരീക്ഷണപാടവവും മനസ്സിലാക്കിയ ആർച്ച്ബിഷപ്പ് 1944 സെപ്റ്റംബർ 9-ന് അദ്ദേഹത്തിന് പുതിയ പട്ടം നൽകി.
 
=== പൗരോഹിത്യത്തിലേക്ക് ===
 
1945-ൽ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ സർവ്വകലാശാലകൾ വീണ്ടും തുറന്നു. നിന്നുപോയ പഠനം പൂർത്തിയാക്കാൻ കാരോൾ സർവ്വകലാശാലയിലെത്തി. ഇക്കാലത്താണ് അദ്ദേഹം ഒരു [[നിഘണ്ടു]]വിന്റെ സഹായത്തോടെ [[സ്പാനിഷ്]] ഭാഷ പഠിച്ചത്. കൂടാതെ [[ബൈബിൾ|ബൈബിളിലും]] [[ദൈവശാസ്ത്രം|ദൈവശാസ്ത്രത്തിലും]] [[കാനൻ നിയമം|കാനൻ നിയമങ്ങളിലും]] മറ്റും അദ്ദേഹം പ്രാവീണ്യം തെളിയിച്ചു. 1946 ജൂലൈ മാസത്തിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹത്തെ അപ്പോഴേയ്ക്കും [[കർദ്ദിനാൾ|കർദ്ദിനാളാക്കി]] ഉയർത്തപ്പെട്ട ആർച്ച്ബിഷപ്പ് ആദം സഫീഫ [[റോം|റോമിലേയ്ക്ക്]] ഉപരിപഠനത്തിന് അയയ്ക്കാൻ തീരുമാനിച്ചു. തുടർന്ന് നാലുമാസം കഠിനപ്രാർത്ഥനകളും ധ്യാനവും കൂടിയ കാരോൾ വൊയ്റ്റീവവോയ്റ്റീല രണ്ടാമൻ സകല വിശുദ്ധരുടെയും ദിനമായ 1946 നവംബർ 1-ന് ആർച്ച്ബിഷപ്പിന്റെ സ്വകാര്യ [[കപ്പേള]]യിൽ വച്ച് വൈദികപട്ടം സ്വീകരിച്ചു. തീർത്തും ലളിതമായ ചടങ്ങുകളാണ് വൈദികാഭിഷേകത്തിനുണ്ടായിരുന്നത്. പാറമടയിലെയും നാടകസംഘത്തിലെയും സഹപ്രവർത്തകർക്കൊപ്പം തന്റെ ആദ്യ ദിവ്യബലി നടത്തിയ പുതിയ പള്ളിയിലച്ചൻ തുടർന്ന് എല്ലാവർക്കും സ്വന്തം കൈപ്പടയിൽ പ്രാർത്ഥനയെഴുതിയ കാർഡ് സമ്മാനിച്ചു. എല്ലാറ്റിനും മുമ്പ് സെമിത്തേരിയിലെ മാതാപിതാക്കളുടെയും ജ്യേഷ്ഠന്റെയും അന്ത്യവിശ്രമസ്ഥാനങ്ങളിൽ വന്ന് അദ്ദേഹം അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു.
 
രണ്ടാഴ്ചയ്ക്കുശേഷം ഉപരിപഠനത്തിനായി വൊയ്റ്റീവയച്ചൻവോയ്റ്റീലയച്ചൻ റോമിലെത്തി. ഒരു ഹാൻഡ്ബാഗിലൊതുങ്ങുന്ന സാധങ്ങൾ മാത്രമാണ് അന്ന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത്. കുറച്ചുദിവസങ്ങൾക്കുശേഷം അദ്ദേഹം അവിടെയുള്ള ബെൽജിയം കോളേജിൽ പഠനത്തിന് ചേർന്നു. അവിടെ പ്രശസ്തരായ ദൈവശാസ്ത്രജ്ഞരെ അച്ചൻ കണ്ടുമുട്ടി. ഈവ് കോംഗർ, ഹെന്രി ദെ ലൂബക്ക്, ജീൻ ദാനിയേൽ തുടങ്ങിയവർ അവരിൽ പ്രധാനപ്പെട്ടവരായിരുന്നു. തൊഴിലാളിക്ഷേമപ്രവർത്തനങ്ങളിൽ ധാരാളം ഏർപ്പെട്ടിരുന്ന അച്ചനെ അതിന് സഹായിച്ചത് യുവക്രൈസ്തവ തൊഴിലാളിസംഘത്തിന്റെ സ്ഥാപകൻ കർദ്ദിനാൾ ജോസഫ് കാർഡീനാണ്.
 
ബെൽജിയം കോളേജിലെ പഠനകാലത്തും വോറ്റീലയച്ചൻ ഭാഷാപഠനത്തിലും മറ്റും ശ്രദ്ധിച്ചിരുന്നു. [[ഇംഗ്ലീഷ്]], [[ജർമ്മൻ]], [[ഇറ്റാലിയൻ]], [[റഷ്യൻ]] ഭാഷകൾ അദ്ദേഹം പഠിച്ചത് ഇക്കാലത്താണ്. 1947-ലെ [[ഈസ്റ്റർ]] കാലത്ത് [[പാദ്രേ പിയോ]]യുടെ പക്കൽ അദ്ദേഹം കുമ്പസരിയ്ക്കാൻ പോയിരുന്നു. പാദ്രേ പിയോയുടെ കുർബാനയിൽ പങ്കെടുത്തത് തന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തമായി അദ്ദേഹം മരണം വരെയും കണ്ടിരുന്നു. മാക്സ് മില്ല്യൺ കോൾബെയും ജോൺ വിയാനിയും പാദ്രേ പിയോയുമായിരുന്നു അദ്ദേഹത്തിന്റെ മാതൃകാപുരുഷന്മാർ.
 
1948-ൽ [[കുരിശിന്റെ യോഹന്നാൻ|കുരിശിന്റെ യോഹന്നാന്റെ]] വിശ്വാസദർശനത്തെക്കുറിച്ച് പ്രബന്ധമവതരിപ്പിച്ച വോയ്റ്റീലയച്ചൻ ജാഗല്ലോണിയൻ സർവ്വകലാശാലയ്ക്കുമുന്നിൽ അത് സമർപ്പിച്ച് ഡോക്ടറേറ്റ് നേടി. തൊട്ടുപിന്നാലെ ക്രാക്കോവിൽ നിന്ന് 50 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന നിയോഗോവിച്ച് ഇടവകയിൽ അദ്ദേഹം ചേർന്നു.
=== മെത്രാഭിഷേകം ===
 
=== ആർച്ച്ബിഷപ്പ്, കർദ്ദിനാൾ ===
 
=== ആഗോള കത്തോലിക്കാസഭയുടെ തലപ്പത്തേക്ക്തലപ്പത്തേയ്ക്ക് ===
 
=== വധശ്രമങ്ങൾ ===
"https://ml.wikipedia.org/wiki/ജോൺ_പോൾ_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്