"മണ്ണാറശ്ശാല ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 11:
|coordinates =
}}
[[കേരളം|കേരളത്തിലെ]] അതിപുരാതനവും അന്താരാഷ്ട്ര പ്രശസ്തവുമായ "വാസുകിയെന്നും" "അനന്തനെന്നും" പേരുള്ള നാഗരാജാക്കന്മാർക്കുള്ള ഒരു ക്ഷേത്രമാണ് [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[ഹരിപ്പാട്]] സ്ഥിതിചെയുന്ന '''മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം'''. ശിവ സർപ്പവും പരമശിവന്റെ കണ്ഠാഭരണമായകണ്ഠാഭരണവുമായ വാസുകിയും, സർപ്പയക്ഷിയുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തോട് ചേർന്നുള്ള ഇല്ലത്തിന്റെ നിലവറയിൽ വൈഷ്ണവ സർപ്പവും മഹാവിഷ്ണുവിന്റെ ശയനവുമായ അനന്തൻ കുടികൊള്ളുന്നു. ഈ ക്ഷേത്രത്തിൽ [[മഹാഗണപതി]], [[ദുർഗ്ഗാദേവി ]], [[ ഭദ്രകാളി]], [[പരമശിവൻ]], [[ധർമശാസ്താവ്‌]] എന്നീ ഉപദേവതകളുണ്ട്. നാഗദൈവങ്ങളുടെ വിശ്വാസികൾക്ക് ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ് ഇവിടം. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ ക്ഷേത്രത്തിലെ പ്രധാന പൂജകൾ ചെയ്യുന്നത് മണ്ണാറശാല ഇല്ലത്തെ മുതിർന്ന സ്ത്രീ ആണ്. "വലിയമ്മ" എന്ന പേരിലാണ് ഈ പുരോഹിതയായ അന്തർജ്ജനം അറിയപ്പെടുന്നത്. ഈ ക്ഷേത്രത്തിലെത്തി "ഉരുളി കമഴ്ത്തൽ" വഴിപാട് നടത്തി പ്രാർഥിച്ചാൽ അനേകകാലം ചികിത്സ ചെയ്തിട്ടും കുട്ടികളുണ്ടാകാത്ത ദമ്പതിമാർക്ക് കുട്ടിയുണ്ടാകും എന്നാണ് വിശ്വാസം. കൂടാതെ സന്താനങ്ങളുടെ ഐശ്വര്യത്തിന് വേണ്ടിയും സർപ്പദോഷം, രാഹുദോഷം എന്നിവ മൂലമുള്ള ദുരിതങ്ങൾ മാറുമെന്നുള്ള വിശ്വാസവും ഭക്തരെ ഇവിടേയ്ക്ക് ആകർഷിക്കുന്നു.
 
==നാഗാരാധന==
"https://ml.wikipedia.org/wiki/മണ്ണാറശ്ശാല_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്