"ജോൺ പോൾ രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55:
സർവ്വകലാശാലയിലെ പഠനകാലത്തും കാരോൾ എല്ലാ മേഖലകളിലും ശോഭിച്ചുനിന്നു. [[ഫ്രഞ്ച് ഭാഷ]] സ്വയം പഠിച്ച അദ്ദേഹം ധാരാളം ഫ്രഞ്ച് കൃതികൾ വായിച്ചു. നാടകങ്ങൾ സ്വയം എഴുതി സംവിധാനം ചെയ്ത് അവയിൽ അഭിനയിക്കുന്നതായിരുന്നു കാരോളിന്റെ ഇഷ്ടവിനോദം. ക്രാക്കോവിൽ ബഹുഭൂരിപക്ഷം [[യഹൂദമതം|യഹൂദമതവിശ്വാസികളായിരുന്നു]]. അവരുമായി നല്ല ബന്ധമാണ് കാരോൾ പുലർത്തിയിരുന്നത്. സ്കൂൾ, കോളേജ് പഠനകാലത്ത് ഫുട്ബോൾ മത്സരങ്ങളിൽ പലപ്പോഴും യഹൂദരുടെ കൂടെ അദ്ദേഹം കളിച്ചിരുന്നു. ഒരിക്കൽ ഒരു യഹൂദപെൺകുട്ടിയെ അദ്ദേഹം അതിസാഹസികമായി രക്ഷപ്പെടുത്തിയത് ഇതിന് ഉദാഹരണം. [[നാസി പാർട്ടി|നാസി]] ലേബർ ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ട് റെയിൽവേ ട്രാക്കിൽ തളർന്നുവീണ ഈഡിത് സയറർ എന്ന പതിനാലുകാരിയെയാണ് കാരോൾ പട്ടാളക്കാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുത്തിയത്.
 
1939-ൽ [[രണ്ടാം ലോകമഹായുദ്ധം]] പൊട്ടിപ്പുറപ്പെട്ടപ്പോൾ [[അഡോൾഫ് ഹിറ്റ്‌ലർ|ഹിറ്റ്‌ലറുടെ]] നേതൃത്വത്തിലുള്ള ജർമ്മൻ സൈന്യം പോളണ്ടിനെ ആക്രമിച്ചു. ധാരാളം ജൂതന്മാർ ഇതിനിടയിൽ കൊല്ലപ്പെട്ടു. ക്രാക്കോവിലും അതിന്റെ ആഘാതമുണ്ടായി. ക്രാക്കോവ് സർവ്വകലാശാല അടച്ചുപൂട്ടി. പഠനം പാതിവഴിയിൽ നിർത്തിയ കാരോൾ തുടർന്ന് നിർബന്ധിത പട്ടാളസേവനത്തിൽ നിന്ന് രക്ഷപ്പെടാൻ ഒളിവിൽ കഴിച്ചുകൂട്ടി. ഇതിനിടയിൽ പാറമടയിലും വെടിമരുന്നുശാലയിലും അദ്ദേഹത്തിന് പണിയെടുക്കേണ്ടി വന്നു.
 
1941-ൽ കാരോൾ വോയ്റ്റീവ സീനിയർ അന്തരിച്ചു. അച്ഛന്റെ മരണം കാരോൾ ജൂനിയറിനെ തളർത്തിക്കളഞ്ഞു. തുടർന്ന് അദ്ദേഹം വൈദികനാകാൻ തീരുമാനിക്കുകയായിരുന്നു. ക്രാക്കോവിലെ സെമിനാരിയിൽ ചേർന്ന് അവിടത്തെ ആർച്ച്ബിഷപ്പിന്റെ കീഴിൽ രഹസ്യപരിശീലനം നടത്തി.
 
1944 ഓഗസ്റ്റ് 6-ന് നിരവധി പോളണ്ടുകാരെ പട്ടാളക്കാർ അതിക്രൂരമായി കൊലപ്പെടുത്തി. ഈ ദിവസം ബ്ലാക്ക് സൺഡേ (കറുത്ത ഞായറാഴ്ച) എന്നറിയപ്പെടുന്നു. ക്രാക്കോവിലും പരിസരത്തുമായി ആയിരങ്ങളാണ് മരിച്ചുവീണത്. ക്രാക്കോവ് സെമിനാരിയിലും പട്ടാളക്കാരെത്തിയെങ്കിലും സെമിനാരിക്കാരെ [[ളോഹ]] ധരിപ്പിച്ച് ആർച്ച് ബിഷപ്പ് സംരക്ഷിച്ചു. ഇതിനിടയിൽ കാരോളിനെ തിരഞ്ഞ് പട്ടാളക്കാർ അദ്ദേഹം പണിയെടുത്തിരുന്ന പാറമടയിലും വന്നെങ്കിലും അദ്ദേഹത്തെ കണ്ടുപിടിയ്ക്കാൻ കഴിഞ്ഞില്ല. തുടർന്ന് അദ്ദേഹത്തെ നാടുകടത്തിയവനാക്കി പ്രഖ്യാപിച്ചു. ഇതിനിടയിൽ, കാരോളിന്റെ ബുദ്ധിശക്തിയും നിരീക്ഷണപാടവവും മനസ്സിലാക്കിയ ആർച്ച്ബിഷപ്പ് 1944 സെപ്റ്റംബർ 9-ന് അദ്ദേഹത്തിന് പുതിയ പട്ടം നൽകി.
 
=== പൗരോഹിത്യത്തിലേക്ക് ===
"https://ml.wikipedia.org/wiki/ജോൺ_പോൾ_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്