"യുധിഷ്ഠിരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
==യുധിഷ്ഠിരൻ അജാതശത്രുവായത്==
[[രാജസൂയയാഗം|രാജസൂയയാഗം]] സമാപിച്ചതിനു തൊട്ടടുത്ത നിമിഷത്തിൽ വ്യാസമുനി യുധിഷ്ഠിരനെ കണ്ടു . അദ്ദേഹം യുധിഷ്ഠിരനോട് ഇങ്ങനെ പറഞ്ഞു . " അല്ലയോ ധർമ്മപുത്രാ , ഭാവിയിൽ കൊടിയ വിനാശമാണ് ഞാൻ കാണുന്നത് . രാജ്യം മൂലം ക്ഷത്രിയരെല്ലാം നശിക്കും . ദുര്യോധനന്റെയും ശകുനിയുടെയും ദുർനയങ്ങളാണ് അതിനു കാരണമാവുക . കുലത്തിനുള്ളിൽ കടുത്ത സ്പർദ്ധയുണ്ടാകും . ബന്ധുക്കൾ പരസ്പരം കൊന്നു കുലം മുടിക്കും . അതിനാൽ ഭവാൻ യഥോചിതം പ്രവർത്തിച്ചാലും .ഞാൻ വളരെയേറെ ദുർനിമിത്തങ്ങൾ കാണുന്നു .പതിമൂന്നു കൊല്ലക്കാലം ഇതിനു പ്രസക്തിയുണ്ട് . " ഈ വാക്കുകൾ കേട്ട് യുധിഷ്ഠിരൻ വല്ലാതെ ഭയന്നുപോയി . അദ്ദേഹത്തിന് ജീവിതാശ കെട്ട മട്ടായി . അന്ന് മുതൽ അദ്ദേഹം കടുത്തൊരു തീരുമാനമെടുത്തു . " ഇനി ഒരിക്കലും ഞാൻ ആരെയും ശത്രുവായി കാണുകയില്ല . വരുന്ന പതിമൂന്നു കൊല്ലക്കാലം ഞാൻ മൗനിയായും , ആരെയും വെറുക്കാതെയും , ആർക്കും അഹിതം പറയുകയോ പ്രവർത്തിക്കുകയോ ചെയ്യാതെയും കഴിഞ്ഞുകൂടും . ദുഷ്ടനായ ദുര്യോധനനോട് പോലും ക്ഷമിക്കും " . ഈ പ്രതിജ്ഞയെ തുടർന്നാണ് അദ്ദേഹത്തിന് '''അജാതശത്രു''' എന്ന് പേരുണ്ടായത് . ''അജാതശത്രു എന്നാൽ ശത്രുവായി ആരുമില്ലാത്തവൻ എന്നർത്ഥം'' .
 
തുടർന്ന് യുധിഷ്ഠിരൻ സഹോദരങ്ങളോട് ക്ഷമ ശീലമാക്കണമെന്നും , കുലനാശം ഭവിക്കാതെ നോക്കണമെന്നും ഉപദേശിച്ചു . ഇതനുസരിച്ചാണ് സ്വതവേ കോപിഷ്ഠനായ ഭീമസേനൻ പോലും യുദ്ധം തുടങ്ങുന്നതിനു മുൻപ് സമാധാനം ആഗ്രഹിച്ചത് . കുലനാശം ഒഴിവാക്കുവാൻ യുധിഷ്ഠിരനും അർജ്ജുനനും ഭീമനും വളരെയേറെ ക്ഷമിക്കാൻ തയ്യാറായിരുന്നു . ദുര്യോധനൻ അവരോടു കാണിച്ച ക്രൂരതകൾ പോലും അവർ ക്ഷമിക്കാൻ തയ്യാറായിരുന്നു . ഭീമസേനന്റെ ശാന്തിപ്രസ്താവന ഇതിനൊരു ഉദാഹരണമാണ് .
 
==അവലംബം==
"https://ml.wikipedia.org/wiki/യുധിഷ്ഠിരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്