"യുധിഷ്ഠിരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
സ്വർഗ്ഗത്തിലെത്തിയ യുധിഷ്ഠിരൻ അവിടെ സർവ്വരാലും പൂജ്യനായിരിക്കുന്ന ദുര്യോധനനെ കണ്ടു . ദുഷ്ടനായ അവനിരിക്കുന്ന സ്വർഗ്ഗം തനിക്കു വേണ്ടെന്ന് അദ്ദേഹം പറഞ്ഞു . തുടർന്ന് തന്റെ സഹോദരങ്ങളെയും കർണ്ണനേയും കാണണമെന്ന് ശഠിച്ച അദ്ദേഹത്തിന് ദേവദൂതൻ ഒരു നരകം കാട്ടിക്കൊടുത്തു . അവിടെ അർജ്ജുനനും ഭീമനും കർണ്ണനും സഹദേവനും നകുലനും ദ്രൗപദിയുമൊക്കെ കിടന്നു നരകിക്കുന്നത് അദ്ദേഹം കണ്ടു . തുടർന്ന് തനിക്കു സ്വർഗ്ഗം വേണ്ടെന്നും നരകം മതിയെന്നും ദേവദൂതനോട് തിരികെ പൊയ്ക്കൊള്ളാനും പറഞ്ഞു അദ്ദേഹം ആ നരകത്തിൽ തന്നെ നിന്നു . ആ സമയം ദേവന്മാർ അവിടെ വരികയും , ആ നരകം സ്വർഗ്ഗമായി രൂപപ്പെടുകയും ചെയ്തു . വാസ്തവത്തിൽ അവിടെ നരകമില്ലായിരുന്നു . യുധിഷ്ഠിരനെ അദ്ദേഹത്തിൻറെ ചെറിയൊരു പാപത്തിന്റെ ഫലം അനുഭവിപ്പിക്കാനായി ഇന്ദ്രൻ മായ കാണിച്ചതായിരുന്നു . ഇന്ദ്രൻ അത് അദ്ദേഹത്തെ പറഞ്ഞു ബോധ്യപ്പെടുത്തി . ദ്രോണരെ വധിക്കാനായി "അശ്വത്ഥാമാ ഹത കുഞ്ജര" ( അശ്വത്ഥാമാവ് എന്ന ആന മരിച്ചു ) എന്നൊരു അർദ്ധസത്യം അദ്ദേഹം പറഞ്ഞിരുന്നു . അതിന്റെ ഫലമായി അദ്ദേഹത്തിന് മായാനരകം കാണേണ്ടതായി വന്നു .
അതിനുശേഷം അദ്ദേഹം ആകാശഗംഗയിൽ സ്നാനം ചെയ്യുകയും മനുഷ്യദേഹം നഷ്ടപ്പെട്ടു ദിവ്യരൂപം പ്രാപിക്കുകയും ചെയ്തു . അപ്പോൾ അദ്ദേഹത്തിൻറെ ദുര്യോധനനോടുള്ള വൈരം നശിച്ചു .
തുടർന്ന് സഹോദരന്മാരിരിക്കുന്ന സ്വർഗ്ഗം അദ്ദേഹത്തിന് ഇന്ദ്രൻ കാട്ടിക്കൊടുത്തു . സ്വർഗ്ഗത്തിൽ അദ്ദേഹം ബന്ധുക്കളെയെല്ലാം ദർശിച്ചു .(വ്യാസഭാരതം).
 
==അവലംബം==
1,199

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2511631" എന്ന താളിൽനിന്ന് ശേഖരിച്ചത്