"യുധിഷ്ഠിരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
സാക്ഷാൽ [[ധർമ്മദേവൻ|ധർമ്മദേവന്റെ]] സംപൂർണ്ണാവതാരമായിരുന്നു യുധിഷ്ഠിരൻ. ശ്രീകൃഷ്ണന്റെ ഉത്തമ ഭക്തനായിരുന്ന ഇദ്ദേഹം ഉടലോടെ സ്വർഗ്ഗത്തിൽ പോയ മഹാനാണ് . ത്രിശങ്കു , നഹുഷൻ, മരുത്തൻ, ശിബി, ഹരിശ്ചന്ദ്രൻ എന്നിവരാണ് യുധിഷ്ഠിരനു മുൻപ് ഉടലോടെ സ്വർഗ്ഗത്തിൽ പോയവരായ രാജാക്കന്മാർ .
==ധർമ്മപുത്രരുടെ ജീവിതം==
കുന്തിയുടെ രണ്ടാമത്തെ പുത്രനായിരുന്ന ധർമ്മപുത്രർ പഞ്ചപാണ്ഡവരിൽ മൂത്തവനും ലോകത്തിലെ ധാർമ്മികരിൽ വച്ച് ശ്രഷ്ഠനുമായിരുന്നെന്ന് വ്യാസമുനി വ്യക്തമാക്കുന്നുണ്ട് . ചെറുപ്പത്തിൽ തന്നെ പിതാവായ പാണ്ഡു വനത്തിൽ വച്ച് കാലഗതി പ്രാപിച്ചതിനെത്തുടർന്ന് സഹോദരങ്ങളോടും മാതാവിനോടുമൊപ്പം അദ്ദേഹം ഹസ്തിനപുരിയിലെത്തി കൗരവരോടൊപ്പം വാസം തുടങ്ങി . അവിടെ വച്ച് ഭീമൻ കൗരവരിൽ സ്പർദ്ധയുണ്ടാക്കിവച്ചു . അതുകാരണം കൗരവ ജ്യേഷ്ഠനായ ദുര്യോധനൻ പാണ്ഡവരോട് എന്നും ദ്രോഹം പ്രവർത്തിച്ചു പോന്നു .ദ്രോണരുടെ കീഴിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം , ഇദ്ദേഹം യുവരാജാവായി അഭിഷേകം ചെയ്യപ്പെട്ടു . എന്നാൽ പാണ്ഡവരിൽ സ്പർദ്ധയുള്ള ദുര്യോധനൻ പാണ്ഡവരെ അരക്കില്ലത്തിൽ പെടുത്തുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തതിനെത്തുടർന്ന് ധർമ്മപുത്രർ സഹോദരങ്ങളോടൊപ്പം അവിടെ നിന്നും രക്ഷപ്പെടുകയും ഘോരമായ വനത്തിലെത്തിച്ചേർന്നു വസിക്കുകയും ചെയ്തു
. അവിടെവച്ചു അവരെല്ലാം ഭീമന്റെ ശക്തിയെ ആശ്രയിച്ചു കഴിഞ്ഞുകൂടി . ഭീമൻ ഹിഡിംബി എന്ന രാക്ഷസിയെ വിവാഹം ചെയ്യുകയും അവർക്കു ഘടോൽക്കചൻ എന്ന പുത്രൻ ജനിക്കുകയും ചെയ്തു . അതോടെ ഘടോൽക്കചന്റെ അനുയായികളായ രാക്ഷസന്മാരും പാണ്ഡവരുടെ സഹായികളായി . തുടർന്ന് ചില രാക്ഷസന്മാരെ അവർ വധിച്ചു .അവിടെ ഒരു ബ്രാഹ്മണ ഭവനത്തിൽ വസിച്ചു വരവേ , അവർ പാഞ്ചാലിയുടെ സ്വയംവരവാർത്ത കേൾക്കുകയും , ഉടനെ പാഞ്ചാലത്തിലെത്തി പാഞ്ചാലിയെ വേൽക്കുകയും ചെയ്തു .
പാഞ്ചാലിയെ വേട്ടതിനു ശേഷം ധർമ്മപുത്രർ വീണ്ടും പാതിരാജ്യത്തിന്റെ രാജാവായി മാറി . തുടർന്ന് അദ്ദേഹം ഒരു രാജസൂയം നടത്തുകയും അസുരശില്പിയായ മയൻ നിർമ്മിച്ചു നൽകിയ ഇന്ദ്രപ്രസ്ഥത്തിലെ ദിവ്യസഭയിലിരുന്ന് ഭരണം നിർവ്വഹിക്കുകയും ചെയ്തു . അതിനെത്തുടർന്നായിരുന്നു ദുര്യോധനനും ശകുനിയും നടത്തിയ ഒരു ചൂതുകളിയിൽ പങ്കെടുത്തു സർവ്വസമ്പത്തുകളും അദ്ദേഹത്തിന് വിട്ടൊഴിയേണ്ടി വന്നത് . തുടർന്ന് സഭയിൽ വച്ച് അപമാനിക്കപ്പെട്ട പാണ്ഡവർ 12 വര്ഷം വനവാസത്തിനു പുറപ്പെട്ടു . 1 വര്ഷം അവർക്കു അജ്ഞാതവാസവും അനുഷ്ഠിക്കേണ്ടി വന്നു . വിരാടരാജധാനിയിൽ ഒരു കൊല്ലക്കാലം അജ്ഞാതവാസം അനുഷ്ഠിച്ചതിനു ശേഷം യുധിഷ്ഠിരൻ സഹോദരങ്ങളോടു കൂടി തിരിച്ചെത്തുകയും കൃഷ്ണനെ സമാധാനദൂതനായി അയച്ച് ദുര്യോധനനോട് തങ്ങൾക്കു അവകാശപ്പെട്ട പാതിരാജ്യം ചോദിക്കുകയും ചെയ്‌തെങ്കിലും ദുര്യോധനൻ അതിനു വഴിപ്പെട്ടില്ല . യുദ്ധമൊഴിവാക്കാൻ അദ്ദേഹം ആത്മാർത്ഥമായി ആഗ്രഹിച്ചു . അതിനായി തങ്ങൾക്കു അഞ്ചു ദേശം മതിയെന്നും അതുമല്ലെങ്കിൽ ഒരു ദേശമെങ്കിലും മതിയെന്നും കുരുക്കളോടു കെഞ്ചി .എന്നാൽ ദുര്യോധനനും കർണ്ണനും ശകുനിയും അതിനു തയാറായില്ല . ഗത്യന്തരമില്ലാതെ അദ്ദേഹം യുദ്ധത്തിന് തയ്യാറായി . തുടർന്ന് പ്രോഷ്ഠപദത്തിലെ കൃഷ്ണപക്ഷത്തിലെ അമാവാസി ദിവസം കുരുക്ഷേത്രയുദ്ധം ആരംഭിച്ചു . പതിനെട്ടു ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ കുരുകുലം മുടിഞ്ഞു . കൗരവരെല്ലാം ചത്തൊടുങ്ങി . പാണ്ഡവപക്ഷത്തു പഞ്ചപാണ്ഡവരും കൃഷ്ണനും സാത്യകിയും ശേഷിച്ചു . കൗരവ പക്ഷത്തു കൃപരും കൃതവർമ്മാവും അശ്വത്ഥാമാവും ശേഷിച്ചു . പാണ്ഡവരുടെ കുലതന്തുവായി മാറിയത് അർജ്ജുനന്റെ പൗത്രനായ പരീക്ഷിത്തായിരുന്നു . ബന്ധുക്കളെല്ലാം മരണപ്പെട്ട പാണ്ഡവർ ദുഃഖിതരായെങ്കിലും വീണ്ടും കുലോദ്ധാരണത്തിനായി രാജ്യഭരണം ഏറ്റെടുത്തു . ആ സമയത്താണ് അവർ കർണ്ണൻ തങ്ങളുടെ ജ്യേഷ്ഠസഹോദരൻ ആണെന്നറിയുന്നതു . ഇതറിഞ്ഞ ധർമ്മപുത്രർ വാവിട്ടു കരഞ്ഞു . തുടർന്ന് അതീവദുഃഖിതനായ അദ്ദേഹം വനവാസത്തിനു തയ്യാറായി . എങ്കിലും കൃഷ്ണന്റെ ചതുരമായ ഉപദേശത്തെത്തുടർന്നും , ഭീഷ്മരുടെ അനുശാസനത്തെത്തുടർന്നും അദ്ദേഹം ഒരുവിധം ദുഃഖത്തെ അടക്കി രാജ്യഭാരം ഏറ്റെടുത്തു .
 
"https://ml.wikipedia.org/wiki/യുധിഷ്ഠിരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്