"യുധിഷ്ഠിരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
യുധിഷ്ഠിരൻ ആരെയും തന്റെ ശത്രുവായി ഗണിക്കുന്നില്ല . അതിനാൽ '''അജാതശത്രു''' എന്ന നാമത്തിൽ അദ്ദേഹം പ്രസിദ്ധനാണ് .
സാക്ഷാൽ [[ധർമ്മദേവൻ|ധർമ്മദേവന്റെ]] സംപൂർണ്ണാവതാരമായിരുന്നു യുധിഷ്ഠിരൻ. ശ്രീകൃഷ്ണന്റെ ഉത്തമ ഭക്തനായിരുന്ന ഇദ്ദേഹം ഉടലോടെ സ്വർഗ്ഗത്തിൽ പോയ മഹാനാണ് . ത്രിശങ്കു , നഹുഷൻ, മരുത്തൻ, ശിബി, ഹരിശ്ചന്ദ്രൻ എന്നിവരാണ് യുധിഷ്ഠിരനു മുൻപ് ഉടലോടെ സ്വർഗ്ഗത്തിൽ പോയവരായ രാജാക്കന്മാർ .
==ധർമ്മപുത്രരുടെ ജീവിതം==
കുന്തിയുടെ രണ്ടാമത്തെ പുത്രനായിരുന്നു ധർമ്മപുത്രർ പഞ്ചപാണ്ഡവരിൽ മൂത്തവനും ലോകത്തിലെ ധാർമ്മികരിൽ വച്ച് ശ്രഷ്ഠനുമായിരുന്നെന്ന് വ്യാസമുനി വ്യക്തമാക്കുന്നുണ്ട് . ചെറുപ്പത്തിൽ തന്നെ പിതാവായ പാണ്ഡു വനത്തിൽ വച്ച് കാലഗതി പ്രാപിച്ചതിനെത്തുടർന്ന് സഹോദരങ്ങളോടും മാതാവിനോടുമൊപ്പം അദ്ദേഹം ഹസ്തിനപുരിയിലെത്തി കൗരവരോടൊപ്പം വാസം തുടങ്ങി . അവിടെ വച്ച് ഭീമൻ കൗരവരിൽ സ്പർദ്ധയുണ്ടാക്കിവച്ചു . അതുകാരണം കൗരവ ജ്യേഷ്ഠനായ ദുര്യോധനൻ പാണ്ഡവരോട് എന്നും ദ്രോഹം പ്രവർത്തിച്ചു പോന്നു .ദ്രോണരുടെ കീഴിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം , ഇദ്ദേഹം യുവരാജാവായി അഭിഷേകം ചെയ്യപ്പെട്ടു . എന്നാൽ പാണ്ഡവരിൽ സ്പർദ്ധയുള്ള ദുര്യോധനൻ പാണ്ഡവരെ അരക്കില്ലത്തിൽ പെടുത്തുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തതിനെത്തുടർന്ന് ധർമ്മപുത്രർ സഹോദരങ്ങളോടൊപ്പം അവിടെ നിന്നും രക്ഷപ്പെടുകയും ഘോരമായ വനത്തിലെത്തിച്ചേർന്നു . അവിടെവച്ചു അവരെല്ലാം ഭീമന്റെ ശക്തിയെ ആശ്രയിച്ചു കഴിഞ്ഞുകൂടി . ഭീമൻ ഹിഡിംബി എന്ന രാക്ഷസിയെ വിവാഹം ചെയ്യുകയും അവർക്കു ഘടോൽക്കചൻ എന്ന പുത്രൻ ജനിക്കുകയും ചെയ്തു . അതോടെ ഘടോൽക്കചന്റെ അനുയായികളായ രാക്ഷസന്മാരും പാണ്ഡവരുടെ സഹായികളായി . തുടർന്ന് ചില രാക്ഷസന്മാരെ അവർ വധിച്ചു .അവിടെ ഒരു ബ്രാഹ്മണ ഭവനത്തിൽ വസിച്ചു വരവേ , അവർ പാഞ്ചാലിയുടെ സ്വയംവരവാർത്ത കേൾക്കുകയും , ഉടനെ പാഞ്ചാലത്തിലെത്തി പാഞ്ചാലിയെ വേൽക്കുകയും ചെയ്തു .
പാഞ്ചാലിയെ വേട്ടതിനു ശേഷം ധർമ്മപുത്രർ വീണ്ടും പാതിരാജ്യത്തിന്റെ രാജാവായി മാറി . തുടർന്ന് അദ്ദേഹം ഒരു രാജസൂയം നടത്തുകയും അസുരശില്പിയായ മയൻ നിർമ്മിച്ചു നൽകിയ ഇന്ദ്രപ്രസ്ഥത്തിലെ ദിവ്യസഭയിലിരുന്ന് ഭരണം നിർവ്വഹിക്കുകയും ചെയ്തു . അതിനെത്തുടർന്നായിരുന്നു ദുര്യോധനനും ശകുനിയും നടത്തിയ ഒരു ചൂതുകളിയിൽ പങ്കെടുത്തു സർവ്വസമ്പത്തുകളും അദ്ദേഹത്തിന് വിട്ടൊഴിയേണ്ടി വന്നത് . തുടർന്ന് സഭയിൽ വച്ച് അപമാനിക്കപ്പെട്ട പാണ്ഡവർ 12 വര്ഷം വനവാസത്തിനു പുറപ്പെട്ടു . 1 വര്ഷം അവർക്കു അജ്ഞാതവാസവും അനുഷ്ഠിക്കേണ്ടി വന്നു . വിരാടരാജധാനിയിൽ ഒരു കൊല്ലക്കാലം അജ്ഞാതവാസം അനുഷ്ഠിച്ചതിനു ശേഷം യുധിഷ്ഠിരൻ സഹോദരങ്ങളോടു കൂടി തിരിച്ചെത്തുകയും കൃഷ്ണനെ സമാധാനദൂതനായി അയച്ച് ദുര്യോധനനോട് തങ്ങൾക്കു അവകാശപ്പെട്ട പാതിരാജ്യം ചോദിക്കുകയും ചെയ്‌തെങ്കിലും ദുര്യോധനൻ അതിനു വഴിപ്പെട്ടില്ല . യുദ്ധമൊഴിവാക്കാൻ അദ്ദേഹം ആത്മാർത്ഥമായി ആഗ്രഹിച്ചു . അതിനായി തങ്ങൾക്കു അഞ്ചു ദേശം മതിയെന്നും അതുമല്ലെങ്കിൽ ഒരു ദേശമെങ്കിലും മതിയെന്നും കുരുക്കളോടു കെഞ്ചി .എന്നാൽ ദുര്യോധനനും കർണ്ണനും ശകുനിയും അതിനു തയാറായില്ല . ഗത്യന്തരമില്ലാതെ അദ്ദേഹം യുദ്ധത്തിന് തയ്യാറായി . തുടർന്ന് പ്രോഷ്ഠപദത്തിലെ കൃഷ്ണപക്ഷത്തിലെ അമാവാസി ദിവസം കുരുക്ഷേത്രയുദ്ധം ആരംഭിച്ചു . പതിനെട്ടു ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ കുരുകുലം മുടിഞ്ഞു . കൗരവരെല്ലാം ചത്തൊടുങ്ങി . പാണ്ഡവപക്ഷത്തു പഞ്ചപാണ്ഡവരും കൃഷ്ണനും സാത്യകിയും ശേഷിച്ചു . കൗരവ പക്ഷത്തു കൃപരും കൃതവർമ്മാവും അശ്വത്ഥാമാവും ശേഷിച്ചു . പാണ്ഡവരുടെ കുലതന്തുവായി മാറിയത് അർജ്ജുനന്റെ പൗത്രനായ പരീക്ഷിത്തായിരുന്നു . ബന്ധുക്കളെല്ലാം മരണപ്പെട്ട പാണ്ഡവർ ദുഃഖിതരായെങ്കിലും വീണ്ടും കുലോദ്ധാരണത്തിനായി രാജ്യഭരണം ഏറ്റെടുത്തു . ആ സമയത്താണ് അവർ കർണ്ണൻ തങ്ങളുടെ ജ്യേഷ്ഠസഹോദരൻ ആണെന്നറിയുന്നതു . ഇതറിഞ്ഞ ധർമ്മപുത്രർ വാവിട്ടു കരഞ്ഞു . തുടർന്ന് അതീവദുഃഖിതനായ അദ്ദേഹം വനവാസത്തിനു തയ്യാറായി . എങ്കിലും കൃഷ്ണന്റെ ചതുരമായ ഉപദേശത്തെത്തുടർന്നും , ഭീഷ്മരുടെ അനുശാസനത്തെത്തുടർന്നും അദ്ദേഹം ഒരുവിധം ദുഃഖത്തെ അടക്കി രാജ്യഭാരം ഏറ്റെടുത്തു .
 
വീണ്ടും പതിനെട്ടു കൊല്ലം കഴിഞ്ഞു .അതിനിടെയാണ് ഭീമന്റെ ഭർത്സനത്തെ തുടർന്നു മനസ്സ് വിഷമിച്ച ഗാന്ധാരിയും ധൃതരാഷ്ട്രരും വനവാസത്തിനു പോകാനൊരുങ്ങിയത് . പാണ്ഡവരുടെ അനുനയങ്ങൾക്കൊന്നും അതിനെ തടയാനായില്ല . എന്നാൽ ഏറ്റവും വലിയ ദുരിതം അതല്ലായിരുന്നു . അത് പാണ്ഡവമാതാവായ കുന്തിയും , ഇളയച്ഛനായ വിദുരരും കൂടെ ധൃതരാഷ്ട്രര്ക്കൊപ്പം വനവാസത്തിനു പോയതായിരുന്നു . മൂത്തപുത്രനായ കർണ്ണൻ മരിച്ചതാണ് കുന്തിയെ അതിനു പ്രേരിപ്പിച്ചത് . തുടർന്ന് പാണ്ഡവർ യുദ്ധത്തിൽ മരണപ്പെട്ട എല്ലാരുടെയും ശ്രാദ്ധം നടത്തുകയും ഗുരുജനങ്ങളെ വനവാസത്തിനു അനുവദിക്കുകയും ചെയ്തു . മൂന്നുകൊല്ലം കഴിഞ്ഞു , വനത്തിൽ വച്ച് ധൃതരാഷ്ട്രരും ഗാന്ധാരിയും കുന്തിയുമെല്ലാം കാട്ടുതീയിൽപ്പെട്ടു മരണമടഞ്ഞു . ഇതും പാണ്ഡവരുടെ ദുഃഖം വർദ്ധിപ്പിച്ചു . തുടർന്ന് പതിനഞ്ചു കൊല്ലം കഴിഞ്ഞപ്പോഴായിരുന്നു കൃഷ്ണന്റെ ദ്വാരക കടലിൽ മുങ്ങിയതും യാദവർ കൊല്ലപ്പെട്ടതും . കൃഷ്ണന്റെയും ബാലരാമന്റെയും മരണം പാണ്ഡവരെ വല്ലാതെ തളർത്തിക്കളഞ്ഞു . അർജ്ജുനൻ ദ്വാരകയിൽ പോയി കൃഷ്ണന്റെയും ബാലരാമന്റെയും ശവദാഹകർമ്മം നടത്തി തിരിച്ചു വരികയും ദ്വാരക കടലിൽ മുങ്ങുകയും ചെയ്തതിനെ തുടർന്ന് പാണ്ഡവർ രാജയത്തെ യുയുത്സുവിനെ ഏൽപ്പിക്കുകയും അടുത്ത രാജാവായി പരീക്ഷിത്തിനെ നിശ്ചയിക്കുകയും ചെയ്തിട്ട് വനവാസത്തിനായി പുറപ്പെട്ടു . മഹാപ്രസ്ഥാനത്തിന്റെ ആ വഴിയിൽ പാണ്ഡവരും ദ്രൗപദിയും മുറയനുസരിച്ച് നടന്നു . ദ്രൗപദി ഏറ്റവും പിറകിലും പിന്നീട് സഹദേവൻ, നകുലൻ, അർജ്ജുനൻ, ഭീമൻ ഏറ്റവും മുന്നിലായി യുധിഷ്ഠിരൻ ഇങ്ങനെ അവർ യാത്ര തുടർന്നു .തുടർന്ന് മുറയനുസരിച്ച് ഓരോരുത്തരായി ഭൂമിയിൽ വീണു തുടങ്ങി . ഏറ്റവും അവസാനമായി ഭീമൻ വീണു . അപ്പോഴും യുധിഷ്ഠിരൻ വീണില്ല . ധർമ്മത്തിന്റെ മൂർത്തിസ്വരൂപമായ അദ്ദേഹത്തിന് ഒരിക്കലും ക്ഷീണമുണ്ടാവുകയില്ല . അദ്ദേഹം യാത്ര തുടർന്നു . ആ സമയം ഒരു നായ അദ്ദേഹത്തെ അനുഗമിച്ചുകൊണ്ടിരുന്നു . അദ്ദേഹവും നായയും സുഹൃത്തുക്കളെപ്പോലെ തിരിഞ്ഞുനോക്കാതെ യാത്ര തുടർന്നു . ഒരു വ്യാഴവട്ടക്കാലം അദ്ദേഹം ഏകനായി നടന്നു . അദ്ദേഹത്തിന് ഭൂമിയിൽ വാഴാനുള്ള സമയം കഴിഞ്ഞിട്ടും മരണം അദ്ദേഹത്തെ ബാധിച്ചില്ല . ഒടുവിൽ ഇന്ദ്രൻ ഒരു തേരുമായി വഴിയിൽ വന്നുനിന്നു അദ്ദേഹത്തോട് തേരിലേറി സ്വർഗ്ഗത്തിലേക്ക് പോരുവാൻ പറഞ്ഞു . എന്നാൽ തന്റെ അനുയായിയായ ആ നായയെ ഉപേക്ഷിച്ചു സ്വർഗ്ഗത്തിലേക്ക് താനില്ലെന്ന് യുധിഷ്ഠിരൻ പറഞ്ഞു . സ്വർഗത്തിൽ നായയെ പ്രവേശിപ്പിക്കാനാകില്ലെന്നു ഇന്ദ്രൻ പറഞ്ഞു . എങ്കിൽ സ്വർഗ്ഗം തനിക്കു വേണ്ടെന്നും യുധിഷ്ഠിരൻ പറഞ്ഞു . ആ സമയം അവിടെ നിന്നിരുന്ന നായ വേഷം മാറുകയും ധർമ്മദേവന്റെ രൂപത്തിൽ പ്രത്യക്ഷനായി യുധിഷ്ഠിരനെ അനുഗ്രഹിക്കുകയും ചെയ്തു . തുടർന്ന് അദ്ദേഹം ഇന്ദ്രനോടൊത്തു സ്വർഗ്ഗത്തിലേക്ക് യാത്രയായി .
 
സ്വർഗ്ഗത്തിലെത്തിയ യുധിഷ്ഠിരൻ അവിടെ സർവ്വരാലും പൂജ്യനായിരിക്കുന്ന ദുര്യോധനനെ കണ്ടു . ദുഷ്ടനായ അവനിരിക്കുന്ന സ്വർഗ്ഗം തനിക്കു വേണ്ടെന്ന് അദ്ദേഹം പറഞ്ഞു . തുടർന്ന് തന്റെ സഹോദരങ്ങളെയും കർണ്ണനേയും കാണണമെന്ന് ശഠിച്ച അദ്ദേഹത്തിന് ദേവദൂതൻ ഒരു നരകം കാട്ടിക്കൊടുത്തു . അവിടെ അർജ്ജുനനും ഭീമനും കർണ്ണനും സഹദേവനും നകുലനും ദ്രൗപദിയുമൊക്കെ കിടന്നു നരകിക്കുന്നത് അദ്ദേഹം കണ്ടു . തുടർന്ന് തനിക്കു സ്വർഗ്ഗം വേണ്ടെന്നും നരകം മതിയെന്നും ദേവദൂതനോട് തിരികെ പൊയ്ക്കൊള്ളാനും പറഞ്ഞു അദ്ദേഹം ആ നരകത്തിൽ തന്നെ നിന്നു . ആ സമയം ദേവന്മാർ അവിടെ വരികയും , ആ നരകം സ്വർഗ്ഗമായി രൂപപ്പെടുകയും ചെയ്തു . വാസ്തവത്തിൽ അവിടെ നരകമില്ലായിരുന്നു . യുധിഷ്ഠിരനെ അദ്ദേഹത്തിൻറെ ചെറിയൊരു പാപത്തിന്റെ ഫലം അനുഭവിപ്പിക്കാനായി ഇന്ദ്രൻ മായ കാണിച്ചതായിരുന്നു . ഇന്ദ്രൻ അത് അദ്ദേഹത്തെ പറഞ്ഞു ബോധ്യപ്പെടുത്തി . ദ്രോണരെ വധിക്കാനായി "അശ്വത്ഥാമാ ഹത കുഞ്ജര" ( അശ്വത്ഥാമാവ് എന്ന ആന മരിച്ചു ) എന്നൊരു അർദ്ധസത്യം അദ്ദേഹം പറഞ്ഞിരുന്നു . അതിന്റെ ഫലമായി അദ്ദേഹത്തിന് മായാനരകം കാണേണ്ടതായി വന്നു .
അതിനുശേഷം അദ്ദേഹം ആകാശഗംഗയിൽ സ്നാനം ചെയ്യുകയും മനുഷ്യദേഹം നഷ്ടപ്പെട്ടു ദിവ്യരൂപം പ്രാപിക്കുകയും ചെയ്തു . അപ്പോൾ അദ്ദേഹത്തിൻറെ ദുര്യോധനനോടുള്ള വൈരം നശിച്ചു .
തുടർന്ന് സഹോദരന്മാരിരിക്കുന്ന സ്വർഗ്ഗം അദ്ദേഹത്തിന് ഇന്ദ്രൻ കാട്ടിക്കൊടുത്തു . സ്വർഗ്ഗത്തിൽ അദ്ദേഹം ബന്ധുക്കളെയെല്ലാം ദർശിച്ചു .
==അവലംബം==
{{Hinduism}}
{{Pandavas}}
"https://ml.wikipedia.org/wiki/യുധിഷ്ഠിരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്