"രുക്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53:
 
==രുക്മിയുടെ മരണം==
രുക്മി കൃഷ്ണനാലും പാണ്ഡവരാലും തീർത്തും അപമാനിതനായെങ്കിലും അദ്ദേഹം തന്റെ മകളെ കൃഷ്ണന്റെ പുത്രനായ പ്രദ്യുമ്നനാണ് വിവാഹം കഴിച്ചു നൽകിയത് . സ്വയംവരത്തിൽ വച്ച് പ്രദ്യുമ്നൻ രുക്മിയുടെ പുത്രിയാൽ സ്വയംവരിക്കപ്പെടുകയായിരുന്നു . രുക്മിപുത്രി രഹസ്യമായി പ്രദ്യുമ്നനെ സ്നേഹിച്ചിരുന്നതാണ് കാരണം . രുക്മി ഇതറിഞ്ഞെങ്കിലും എതിരഭിപ്രായമൊന്നും പറഞ്ഞില്ല . രുക്മിയുടെ പുത്രിയിൽ പ്രദ്യുമ്നന് '''അനിരുദ്ധൻ''' എന്ന പുത്രനുണ്ടായി .
 
അനുരുദ്ധനാകട്ടെ , രുക്മിയുടെ പൗത്രിയായ ( മകന്റെ പുത്രി ) '''രുക്മാവതി'''യാൽ സ്വയംവരത്തിൽ വച്ച് വരിക്കപ്പെട്ടു .ഇത്തരത്തിൽ സർവ്വ തരത്തിലും കൃഷ്ണന്റെ കുലബന്ധുവായി മാറിയ രുക്മി , അനിരുദ്ധന്റെ വിവാഹം ആഘോഷപൂർവ്വം കൊണ്ടാടി , കൃഷ്ണനിൽ നിന്നും തനിക്കേറ്റ അപമാനം മറയ്ക്കുവാൻ പരിശ്രമിച്ചു . രുക്മി കൃഷ്ണനോടുള്ള വൈരം വിസ്മരിച്ചു . എങ്കിലും തനിക്കേറ്റ അപമാനഭാരം അദ്ദേഹത്തിൻറെ ഹൃദയത്തെ മഥിച്ചുകൊണ്ടിരുന്നു . ഈ വിവരം അദ്ദേഹത്തിൻറെ സുഹൃത്തായ കലിംഗരാജാവിനു അറിയാമായിരുന്നു .
അദ്ദേഹത്തിൻറെ ദുരവസ്ഥ കണ്ടു മനസ്സലിഞ്ഞ കലിംഗ രാജാവ് ,രുക്മിയെ സമീപിച്ചു , ബലരാമനെ ചൂതിനു വിളിക്കാൻ ഉപദേശിച്ചു . ബലരാമന് ചൂത് വലിയ നിശ്ചയമില്ലെന്നും , അതിനാൽ , ചൂതില് തോല്പ്പിച്ചു അപമാനിക്കാമെന്നും അറിയിച്ചു .
അദ്ദേഹത്തിൻറെഅനിരുദ്ധന്റെ വിവാഹവേദിയിൽ വച്ച് രുക്മിയുടെ ദുരവസ്ഥ കണ്ടു മനസ്സലിഞ്ഞ കലിംഗ രാജാവ് ,രുക്മിയെ സമീപിച്ചു , ബലരാമനെ ചൂതിനു വിളിക്കാൻ ഉപദേശിച്ചു . ബലരാമന് ചൂത് വലിയ നിശ്ചയമില്ലെന്നും , അതിനാൽ , ചൂതില് തോല്പ്പിച്ചു അപമാനിക്കാമെന്നും അറിയിച്ചു .
ഇതനുസരിച്ച് ,[[ബലരാമൻ|ബലരാമൻ]] ചൂതിനു വന്നു . ഓരോ കളിയിലും ബലരാമൻ തോറ്റു. അവസാനം ഒരു കോടി നിഷ്ക്കം പണയം വച്ച് ഒരു കളി നടത്തി . അതില് ബലരാമൻ ജയിക്കുന്നു . എന്നാൽ രുക്മി സമ്മതിച്ചില്ല .
ഞാൻ ജയിച്ചിരിക്കുന്നു എന്ന് പറഞ്ഞു രുക്മി അട്ടഹസിച്ചു .കലിംഗ രാജാവും ഇതിനെ അനുകൂലിച്ചു.
"https://ml.wikipedia.org/wiki/രുക്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്