No edit summary
No edit summary
വരി 4:
തിരുവനന്തപുരം സ്വദേശിയാണ് .
ജനനം തിരുവനന്തപുരത്തു .ആയൂർവേദ വിദ്യാർഥിയാണ് [ doing BASM ].മതങ്ങളിലെ മൃഗഹിംസയും വർഗ്ഗീയതയും വെറുത്തതിനാൽ യുക്തിവാദം സ്വീകരിച്ചു . മനുഷ്യനന്മയിൽ വിശ്വസിക്കുന്നു . ജന്തുസ്നേഹിയാണ് . സസ്യാഹാരം ഇഷ്ടപ്പെടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു . ശ്രീ ബുദ്ധന്റെ അഹിംസയും , ഗാന്ധിജിയുടെ സത്യാന്വേഷണതല്പരതയും ജീവിതാദർശമായി സ്വീകരിച്ചു . വർഗ്ഗീയതയ്ക്കും , ജാതി -മത വേർതിരിവിനുമെതിരായി പ്രവർത്തിക്കുന്നു . മൃഗഹിംസയ്‌ക്കെതിരെ പ്രവർത്തിക്കുന്നു . വായനയും എഴുത്തും ഇഷ്ടമാണ് .ദൈവവിശ്വാസിയല്ല .Sreejith.S.A 01:07, 21 മാർച്ച് 2017 (UTC)
 
=='''ഇന്നത്തെ രാഷ്ട്രീയം'''-എന്റെ അഭിപ്രായം==
കഷ്ടപ്പെട്ട് പഠിച്ച് IAS പാസ്സായ മിടുക്കന്മാരും മിടുക്കികളും നാലാം ക്ളാസ് നാല്പതുവട്ടം എഴുതിത്തോറ്റ ഒരുവന്റെ മുന്നിൽ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചു നിൽക്കുന്നു . വലിയ വലിയ ഉദ്യോഗസ്ഥർ പോലും കയറിച്ചെല്ലാൻ അറയ്ക്കുന്ന ; പോലീസും സെക്യൂരിറ്റിയും ഒക്കെയുള്ള കേരളത്തിലേയും കേന്ദ്രത്തിലേയും ഭരണസിരാ കേന്ദ്രങ്ങളിൽ , ഭരിക്കുന്നവന്റെ ശിങ്കിടികളായ അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പുകുത്തിയും ഗുണ്ടയും വേശ്യയുമൊക്കെ യാതൊരു കൂസലുമില്ലാതെ സ്വന്തം തറവാട് പോലെ കയറിയിറങ്ങുന്നു . അവന്റെയൊക്കെ മുന്നിൽ ഉദ്യോഗസ്ഥർ പോലും ഭവ്യതയോടെ ഒഴിഞ്ഞു മാറിക്കൊടുക്കുന്നു . ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥന് പോലും Appointment-ഉം വാങ്ങി കാത്തു കെട്ടിയിരുന്നു കാണേണ്ട ഭരണത്തലവനെ ഇവർക്ക് എപ്പോഴും ഏതു സമയത്തും പോയിക്കാണാൻ അനുവാദമുണ്ട് . കാരണം മന്ത്രിയായിരിക്കുന്ന ജനസേവകന്റെ അടുത്ത ആളാണ് .
 
കഷ്ടം !!!
നമ്മുടെ രാജ്യത്തിന്റെ ഭരണം എങ്ങോട്ടാണ് പോകുന്നത് ?
 
നമ്മുടെ രാജ്യത്തിന്റെ ഭരണം നിർവഹിക്കേണ്ടത് വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത , ജനപിന്തുണ മാത്രമുള്ള കഴുതകളല്ല . രാജ്യത്തിന്റെ ഭരണം കയ്യാളേണ്ടത് മതവാദിയോ , വർഗ്ഗീയവാദിയോ അല്ല . നമ്മുടെ രാജ്യം ഭരിക്കേണ്ടത് ഭൂരിപക്ഷ പിന്തുണയുള്ള സ്ഥാപിത താല്പര്യക്കാരല്ല . ജാതി-മത-വർഗ്ഗീയ ചായ്‌വോടു കൂടിയ പാർട്ടികളല്ല . '''പാർട്ടിഭരണം കലഹരണപ്പെട്ടിരിക്കുന്നു''' . അതിന്റെ സത്യസന്ധത കാലഹരണപ്പെട്ടു പോയി . അതിന്റെ നിഷ്പക്ഷ നിലപാട് നശിച്ചുപോയി . പാർട്ടികളുടെ ആദർശം കാലഹരണപ്പെട്ടു . ഇനിയും പാർട്ടി ഭരിക്കേണമോ ?
 
ഭരണത്തിന്റെ മാതൃകയാക്കേണ്ട ചില ഉദാഹരണങ്ങൾ
 
* പ്രധാനമന്ത്രി ആകേണ്ടത് രാഷ്ട്രതന്ത്രത്തിൽ ഡോക്ട്രേറ്റ് നേടിയ , ജനസേവനം നടത്തി അനുഭവസമ്പത്തും ലോകപരിചയവുമുള്ള , രാജ്യം മുഴുവൻ ബഹുമാനിക്കുന്ന , ലോകം മുഴുവൻ ബഹുമാനിക്കുന്ന , നിഷ്പക്ഷ ചിന്താഗതിയുള്ള , മികച്ചൊരു രാഷ്ടതന്ത്രജ്ഞനാണ്.
 
* വിദ്യാഭ്യാസമന്ത്രിയാകേണ്ടത് വിവരവും വിദ്യാഭ്യാസവുമില്ലാത്ത ജനപിന്തുണ മാത്രമുള്ള വോട്ടു കിട്ടി ജയിച്ചു വന്ന ഒരു കഴുതയല്ല . മറിച്ചു നല്ല വിദ്യാഭ്യാസവും ഡോക്ട്രേറ്റുമുള്ള ,വിദ്യാഭ്യാസരംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ ഒരു വിദ്യാഭ്യാസ വിദഗ്ധനാണ് .
 
* ആരോഗ്യമന്ത്രി ആകേണ്ടത് , നല്ലൊരു ആരോഗ്യ വിദഗ്ദ്ധനോ ഡോക്ടറോ ആണ് .
 
* ധനകാര്യമന്ത്രി ആകേണ്ടത് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ട്രേറ്റ് നേടിയ , ഏതെങ്കിലും ധനകാര്യ മേഖലയിൽ പ്രവർത്തിച്ചു നല്ല തഴക്കവും പഴക്കവുമുള്ള , രാജ്യത്തെ ഏറ്റവും പ്രഗത്ഭനായ , നല്ലൊരു സാമ്പത്തിക വിദഗ്ധനാണ് .
 
* പ്രതിരോധമന്ത്രി ആകേണ്ടത് നല്ലൊരു പ്രതിരോധ വിദഗ്ധനാണ് .
 
* * ഇത്തരത്തിലുള്ള ആൾക്കാരെ പരീക്ഷകളുടെയും , രാജ്യത്തിനു അവർ നൽകിയ സംഭാവനകളുടേയും, അവർ നേടിയെടുത്ത അംഗീകാരത്തിന്റെയും മാനദണ്ഡത്തിൽ തിരഞ്ഞെടുക്കണം .
 
ഇത്തരത്തിലാണ് ഭരണം പോകേണ്ടത് . ഭാരതം 130 കോടി ജനങ്ങളുള്ള വലിയൊരു രാജ്യമാണ് . ജനസംഖ്യയുടെ കാര്യത്തിൽ ഒന്നാമത് നിൽക്കുന്നു . അനേകം മതങ്ങളും ജാതികളും ഒരുമിച്ചു വാഴുന്നു . അങ്ങിനെയുള്ള നമ്മുടെ രാജ്യം ഭരിക്കേണ്ടത് വിവരവും വിദ്യാഭ്യാസവുമുള്ള, വിദഗ്ധന്മാരായ, നിഷ്പക്ഷ ഭരണാധികാരികളാണ് . അല്ലാതെ പാർട്ടികൾ തിരഞ്ഞെടുക്കുന്ന , വിവരവും വിദ്യാഭ്യാസവുമില്ലാത്ത , ജനപിന്തുണ മാത്രമുള്ള ഏതെങ്കിലും വിവരദോഷികളല്ല . ഭരണകേന്ദ്രം രാജ്യത്തിന്റെ തലച്ചോറാകുന്നു . തല ശെരിയല്ലെങ്കിൽ , ബാക്കി പറയാനുണ്ടോ ?
 
* * പാർട്ടികളെയെല്ലാം നിരോധിക്കുക . ഭരണരീതിയിൽ സമൂലമായ മാറ്റം വരുത്തുക . ഭരണഘടന നവീകരിക്കുക .Sreejith.S.A 01:07, 21 മാർച്ച് 2017 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവ്:Sreeram_Sree" എന്ന താളിൽനിന്ന് ശേഖരിച്ചത്