"ഗുരുവായൂർ നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
കേരളത്തിൽ [[തൃശ്ശൂർ ജില്ല]]യിൽ [[ചാവക്കാട് താലൂക്ക്|ചാവക്കാട് താലൂക്കിൽ]] സ്ഥിതിചെയ്യുന്ന ഒരു തദ്ദേശസ്വയംഭരണസ്ഥാപനമാണ് '''ഗുരുവായൂർ നഗരസഭ'''. പ്രസിദ്ധമായ [[ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം|ശ്രീകൃഷ്ണക്ഷേത്രം]] സ്ഥിതിചെയ്യുന്ന ഇവിടം അറിയപ്പെടുന്ന ഒരു തീർത്ഥാടനകേന്ദ്രമാണ്. അതിർത്തികൾ കിഴക്ക് [[കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത്|കണ്ടാണശ്ശേരി]], [[പാവറട്ടി ഗ്രാമപഞ്ചായത്ത്|പാവറട്ടി]] പഞ്ചായത്തുകളും, വടക്ക് [[പുന്നയൂർ ഗ്രാമപഞ്ചായത്ത്|പുന്നയൂർ]], [[പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്|പുന്നയൂർക്കുളം]] പഞ്ചായത്തുകളും [[കുന്നംകുളം നഗരസഭ]]യും, പടിഞ്ഞാറ് [[ചാവക്കാട് നഗരസഭ]], തെക്ക് [[കടപ്പുറം ഗ്രാമപഞ്ചായത്ത്|കടപ്പുറം പഞ്ചായത്ത്]] എന്നിവയാണ്. കേരളത്തിലെ ഏറ്റവും വിസ്തീർണം കുറഞ്ഞ നഗരസഭകളിലൊന്നാണ് ഗുരുവായൂർ.
 
ദേവഗുരുവായ [[ബൃഹസ്പതി]]യും [[വായു]]ദേവനും ചേർന്ന് [[മഹാവിഷ്ണു]]പ്രതിഷ്ഠ നടത്തിയ സ്ഥലം എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന് 'ഗുരുവായൂർ' എന്ന് പേരുണ്ടായതെന്ന് ഭക്തജനങ്ങൾ വിശ്വസിച്ചുവരുന്നു. എന്നാൽ കുരവക്കൂത്ത് എന്ന കലാരൂപം നടന്ന സ്ഥലം എന്ന അർത്ഥത്തിൽ വന്ന 'കുരുവയ്യൂർ' ആണ് ഗുരുവായൂരായതെന്ന് ചരിത്രരേഖകൾ പറയുന്നു. സ്വാതന്ത്ര്യത്തിനുമുമ്പ് [[സാമൂതിരി]]യുടെ തെക്കൻ അധികാരപരിധിയായിരുന്നു ഗുരുവായൂർ. സാമൂതിരിയുടെ സാമന്തനായിരുന്ന പുന്നത്തൂർ രാജാവാണ് സ്ഥലകാര്യങ്ങൾ നോക്കിയിരുന്നത്. തന്റെ മലബാർ ആക്രമണകാലത്ത് [[ടിപ്പു സുൽത്താൻ]] ഗുരുവായൂരും ആക്രമിച്ചിരുന്നു. പ്രധാന ദേവാലയമായ ശ്രീകൃഷ്ണക്ഷേത്രമൊഴിച്ചുള്ള ക്ഷേത്രങ്ങൾ മിക്കതും ഈ ആക്രമണത്തിൽ തകർക്കപ്പെട്ടു.
ആദ്യം [[തൈക്കാട് ഗ്രാമപഞ്ചായത്ത്|തൈക്കാട് ഗ്രാമപഞ്ചായത്തിന്റെ]] ഭാഗമായിരുന്ന ഗുരുവായൂരിനെ 1962 ജനുവരി 26-നാണ് പ്രാധാന്യം കണക്കിലെടുത്ത് ടൗൺഷിപ്പാക്കി ഉയർത്തിയത്. 1995-ൽ ഇതിനെ നഗരസഭയാക്കി ഉയർത്തി. [[പി.കെ. ശാന്തകുമാരി]]യായിരുന്നു ആദ്യ അദ്ധ്യക്ഷ. 2010-ൽ സമീപത്തുണ്ടായിരുന്ന തൈക്കാട്, [[പൂക്കോട് ഗ്രാമപഞ്ചായത്ത്|പൂക്കോട്]] ഗ്രാമപഞ്ചായത്തുകൾ]] നഗരസഭയിൽ ലയിച്ചു. 2015-ൽ നടന്ന തിരഞ്ഞെടുപ്പിൽ
 
1962 ജനുവരി 26-നാണ് ഗുരുവായൂരിനെയും സമീപസ്ഥലങ്ങളായ [[ഇരിങ്ങപ്രം]], [[ചാവക്കാട്]], [[തൈക്കാട്]] എന്നിവയെയും കൂട്ടിച്ചേർത്ത് ഗുരുവായൂർ ടൗൺഷിപ്പ് രൂപവത്കരിച്ചത്. 1995-ൽ ഇതിനെ നഗരസഭയാക്കി ഉയർത്തി. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസിലെ]] പി.കെ. ശാന്തകുമാരിയായിരുന്നു ആദ്യ അദ്ധ്യക്ഷ. 2010-ൽ സമീപത്തുണ്ടായിരുന്ന തൈക്കാട്, [[പൂക്കോട് ഗ്രാമപഞ്ചായത്ത്|പൂക്കോട്]] ഗ്രാമപഞ്ചായത്തുകൾ]] നഗരസഭയിൽ ലയിച്ചു. 2015-ൽ നടന്ന തിരഞ്ഞെടുപ്പിൽ [[എൽ.ഡി.എഫ്.]] അധികാരത്തിലേറുകയും കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട ശാന്തകുമാരി ഇടതുപക്ഷപിന്തുണയോടെ മത്സരിച്ച് വീണ്ടും നഗരസഭാദ്ധ്യക്ഷയായി സ്ഥാനമേൽക്കുകയും ചെയ്തു.
 
പ്രശസ്ത ചലച്ചിത്രപിന്നണിഗായകൻ [[ഉണ്ണി മേനോൻ]], സംവിധായകൻ [[പി.ടി. കുഞ്ഞുമുഹമ്മദ്]] തുടങ്ങിയവർ ഗുരുവായൂർ നഗരസഭയിൽ നിന്നുള്ളവരാണ്.
Line 51 ⟶ 53:
 
===ഭൂപ്രകൃതി===
ഗുരുവായൂരിലെ ഭൂപ്രകൃതി സമതല മേഖലയിൽപെടുന്നു. ചരിവുകളോ കുന്നീൻകുന്നിൻ പുറങ്ങളോ ഇല്ലാത്ത നിരപ്പായ ഭൂപ്രകൃതിയാണ് ഇവിടുത്തേത്. ഭുരിഭാഗവും പൂഴി പ്രദേശമാണ്. കടലിനോട് വളരെ അടുത്ത് കിടക്കുന്നതിനാൽ പൊതുവേ ഇവിടത്തെ ജലത്തിന് ഉപ്പുരസമാണ്.
 
===ജലപ്രകൃതി===
കിണറുകളും കുളങ്ങളുമാണ് ഇവിടുത്തെ പ്രധാന ജലസ്രോതസ്സുകൾ. നദികളോ തടാകങ്ങളോ ഒന്നും നഗരസഭയുടെ പരിധിയിലില്ല.
 
===വിനോദസഞ്ചാര കേന്ദ്രങ്ങൾ===
നാലപത്തി രണ്ട്42 ആനകളെ വളരെ ശ്രദ്ധയോടെ സംരക്ഷിച്ചു വരുന്ന ഗുരുവായൂരിലെ [[പുന്നത്തൂർ കോട്ട]] ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്. [[ഗുരുവായൂർ ദേവസ്വം|ഗുരുവായൂർ ദേവസ്വത്തിന്റെ]] ഉടമസ്ഥതയിലാണ് പുന്നത്തൂർ കോട്ട. ആദ്യം പുന്നത്തൂർ രാജാവിന്റെ കീഴിലായിരുന്ന ഈ സ്ഥലം 1975-ലാണ് ദേവസ്വത്തിന് ലഭിച്ചത്. [[ഗുരുവായൂർ കേശവൻ|ഗജരാജൻ ഗുരുവായൂർ കേശവന്റെ]] നേതൃത്വത്തിൽ 38 ആനകളാണ് അന്നത്തെ ആനത്താവളമായിരുന്ന സാമൂതിരി കോവിലകപ്പറമ്പിൽ നിന്ന് ഘോഷയാത്ര നടത്തിയത്. ഗുരുവായൂരിൽ വരുന്നവർ ഇവിടെയും സന്ദർശനം നടത്താറുണ്ട്.
 
അക്ഷരേഖക്ക് 10°-35’ വടക്കും ധൃവരേഖയ്ക്ക് 76°00’ കിഴക്കുമായിട്ടാണ് ഗുരുവായൂർ നഗരസഭ സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽപ്പെട്ടതാണ് ഗുരുവായൂർ നഗരസഭ. സമുദ്രനിരപ്പിൽ നിന്നും ശരാശരി 11 അടിയാണ് ഉയരം. സമുദ്രതീരത്തേക്ക് 4 കീലോമീറ്ററോളം ദൂരം വരും. പ്രധാനകൃഷി തെങ്ങാണ്. പുരയിടങ്ങളിലും ഏറ്റവും ചെറിയ സ്ഥലങ്ങളിൽപോലും ഈ കൃഷിയുണ്ട്.<ref>http://www.guruvayoormunicipality.in/</ref>
"https://ml.wikipedia.org/wiki/ഗുരുവായൂർ_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്