"എല്ലാ ബേക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം, എല്ല ഷോ സർവ്വകലാശാലയിൽ ബിരുദ പഠനത്തിനായി ചേർന്നു. കറുത്ത വർഗ്ഗക്കാർക്കു വേണ്ടിയുള്ള നോർത്ത് കരോളിനയിലെ ഒരു സർവ്വകലാശാലയായിരുന്നു ഇത്. തന്റെ ഇരുപത്തിനാലാമത്തെ വയസ്സിൽ എല്ല ബിരുദം പൂർത്തിയാക്കി. തന്റെ വിദ്യാഭ്യാസ കാലത്തിൽ അനീതി എന്നതിനെയെല്ലാം ചോദ്യം ചെയ്യാൻ എല്ലാ ബേക്കർ ശ്രമിച്ചിരുന്നു. ബിരുദം പൂർത്തിയാക്കിയശേഷം, എല്ല ന്യൂയോർക്ക് നഗരത്തിലേക്കു കുടിയേറി. അടിമത്വത്തിൽ നിന്നും ഒരു മോചനം നേടി, കറുത്തവർഗ്ഗക്കാർ ഗ്രാമങ്ങൾ വിട്ട് നഗരങ്ങളിലേക്കു കുടിയേറുന്ന ഒരു സമയമായിരുന്നു അത്.
==സാമൂഹ്യപ്രവർത്തനം==
1929 മുതൽ 1930 വരെ എല്ല American West Indian News എന്ന പത്രത്തിൽ ജോലി ചെയ്തിരുന്നു. ഒരു വർഷത്തിനുശേഷം, എല്ല Negro National News. എന്ന പത്രത്തിൽ എഡിറ്റോറിയൽ അസിസ്റ്റന്റായി നിയമിക്കപ്പെട്ടു. അമേരിക്കൻ പ്രസിഡന്റായിരുന്നു ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റ് നടപ്പാക്കിയ വർക്സ് പ്രോഗ്രസ്സ് അഡ്മിനിസ്ട്രേഷൻ എന്ന പദ്ധതിയിൽ എല്ല അധ്യാപികയായി ജോലി ചെയ്തിരുന്നു. ഇറ്റലി നടത്തിയ ഏത്യോപ്യൻ കടന്നാക്രമണത്തെ എല്ല ശക്തമായ ഭാഷയിൽ വിമർശിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/എല്ലാ_ബേക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്