"മാരാമൺ കൺവൻഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
 
[[മാർത്തോമ്മാ സഭ|മാർത്തോമ്മാ സഭയുടെ]] ഒരു പോഷകസംഘടനയായ [[മാർത്തോമ സുവിശേഷ പ്രസംഗ സംഘം|മാർത്തോമ സുവിശേഷ പ്രസംഗ സംഘത്തിന്റെ]] ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരുന്ന ക്രിസ്തീയ കൂട്ടായ്‌മയാണ് മാരാമൺ കൺവൻഷൻ. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്‌മയായി ഇത് കണക്കാക്കപ്പെടുന്നു<ref>http://in.news.yahoo.com/indiaabroad/20080209/r_t_ians_nl_general/tnl-kerala-set-for-asia-s-biggest-christ-b9e311f.html</ref>.
 
എല്ലാ വർഷവും ഫെബ്രുവരി മാസം [[പത്തനംതിട്ട (ജില്ല)|പത്തനംതിട്ട ജില്ലയിലെ]] മാരാമണ്ണിൽ[[പമ്പാ നദി|പമ്പാനദിയുടെ]] തീരത്താണ് കൺവൻഷൻ നടത്തപ്പെടാറുള്ളത്. 8 ദിവസം നീണ്ടു നിൽക്കുന്ന കൺവൻഷൻ 1896-ലാണ് ആരംഭിച്ചത്. 121122-മത് കൺവൻഷൻ 20162017 ൽ ആയിരുന്നു.
 
മാരാമൺ പരിസരത്തുള്ള എല്ലാ മാർത്തോമ്മാ ഇടവകകളിലേയും ജനങ്ങൾ ഒരാഴ്ച്ച മുൻപു തന്നെ പന്തൽകെട്ടുവാനുള്ള ഓല, മുള തുടങ്ങിയ സാമഗ്രികളുമായി പമ്പാതീരത്തെത്തി പന്തൽ നിർമ്മാണത്തിനു സഹായിക്കുന്നു. ഏകദേശം ഒരുലക്ഷത്തി അൻപതിനായിരം (150,000) ആളുകൾക്ക് ഒരേ സമയം ഇരിക്കുവാൻ സൗകര്യമുള്ള പന്തലാണ് നിർമ്മിക്കുന്നത്. വലിയ പന്തലിനടുത്തായി കൊച്ചുകുട്ടികളുമായി വരുന്ന സ്ത്രീകൾക്കായി കുട്ടിപന്തലുമുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2509935" എന്ന താളിൽനിന്ന് ശേഖരിച്ചത്