"മാവേലിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
== സമ്പദ്‌വ്യവസ്ഥ ==
[[പ്രമാണം:Pulakadavu bridge vmy.JPG|ലഘുചിത്രം|പുഴക്കടവുപുലക്കടവു പാലം]]
പത്ത് പഞ്ചായത്തുകളാണ് മാവേലിക്കര താലൂക്കിലുള്ളത്. ഇവയുടെ സാമ്പത്തിക ചരിത്രം വളരെ ശക്തമാണ്. ചെട്ടിക്കുളങ്ങര, തെക്കേക്കര,മ്പളമേൽ, താമരക്കുളം എന്നീ പഞ്ചായത്തുകളിൽ വിരിപ്പ് കൃഷി വളരെ വ്യാപകമായിരുന്നു. ചെന്നിത്തല പഞ്ചായത്തിൽ പുഞ്ചകൃഷിയും നടന്നു വരുന്നു. തെക്കേക്കരയിലും ചെട്ടിക്കുളങ്ങരയിലും എള്ള് കൃഷിയും അതിനോടനുബന്ധിച്ചുള്ള വ്യവസായ കേന്ദ്രങ്ങളും നിലവിൽ ഉണ്ട്. ചെട്ടിക്കുളങ്ങര പഞ്ചായത്തിൽ മാത്രം 240 ഹെക്റ്ററോളം എള്ള് കൃഷി ചെയ്യുന്നുണ്ട്. റബർ വെറ്റില, നാളികേരം തൂടങങ്ങിയവയാണ് മറ്റു കൃഷികൾ. നൂറനാട്ടിൽ പച്ചകൃഷി വ്യാപകമാണ്. കാലിവളർത്തൽ എല്ലാ പഞ്ചായത്തുകളിലും ചെയ്തു പോരുന്നു. ചെന്നിത്തല, പാലമ്മേൽ, വള്ളിക്കുന്നം എന്നീ പ്രദേശങ്ങളിൽ പാൽ‌-സംഭരണ സഹകരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇറച്ചിക്കോഴി വളർത്തൽ എല്ലാ പഞ്ചായത്തുകളിലും ഒരു പോലെ കാണപ്പെടുന്നു. പാരമ്പര്യരീതിയിൽ കൃഷി ചെയ്യുന്നത് ചെന്നിത്തല പഞ്ചായത്തുകളിൽ മാത്രം കാണപ്പെടുന്നുള്ളൂ. ഈ പഞ്ചായത്തിൽ തന്നെ മത്സ്യബന്ധനവും ശക്തമാണ്. അച്ചൻ കോവിലാറിന്റെ കൈവരികളും ഉള്ളതിനാൽ പുഴമീൻ മത്സ്യബന്ധനവും ഉണ്ട്. വരാൽ, കർപൂരശാല, മൂഴി, കാരി, തിരണ്ടി, കുറുവ, കല്ലുമുട്ടി, ചെമ്മീൻ എന്നിവ ഇവിടെ ലഭ്യമാണ്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2509932" എന്ന താളിൽനിന്ന് ശേഖരിച്ചത്