"തേനീച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 173:
മധുവിന്റെ സ്ഥാനം തേനീച്ച കൂട്ടിൽ നിന്നും നൂറ് മീറ്ററിൽ കൂടുതലാണെങ്കിൽ തിരിച്ച് വന്ന ജോലിക്കാരി വാഗിൾ ഡാൻസ് ആയിരിക്കും കാണിക്കുന്നത്. ഇത് മറ്റു തേനീച്ചകൾക്ക് പൂവിന്റെ സ്ഥാനവും ദിശയും നൽകുന്നു. ആദ്യം ഇവൾ അവളുടെ വാൽ അങ്ങോട്ടും ഇങ്ങോട്ടും വേഗതയിൽ ചലിപ്പിച്ച് കൊണ്ട് തിരശ്ചീനമായി ഡാൻസ് ചെയ്യുന്നു. പിന്നെ അത് തിരിഞ്ഞ് ഒരു അർദ്ധവൃത്ത രൂപത്തിൽ നടക്കുന്നു. എന്നിട്ട് എതിർ ഭാഗത്തേക്ക് തിരിഞ്ഞ ശേഷം അർദ്ധവൃത്തരൂപത്തിൽ ഒരു പ്രാവശ്യം കൂടി നടക്കുന്നു. പിന്നെ മടങ്ങി തിരശ്ചീനമായി ഒന്നുക്കൂടി നടക്കുന്നു. ഈ സമയത്ത് അവ അവയുടെ വാൽ വിറപ്പിച്ചുകൊണ്ടിരിക്കും. ഒരു മിനിട്ടിൽ എത്ര സമയം ഇത് ആവർത്തിക്കുന്നു എന്നതിനുസരിച്ചായിരിക്കും കൂട്ടിൽ നിന്നും ലക്ഷ്യ സ്ഥാനത്തേക്കുള്ള ദൂരം. വേഗതയിലുള്ള നൃത്തമാണെങ്കിൽ കൂട്ടിൽ നിന്നും അടുത്തായിരിക്കും, പതുക്കെയുള്ള ഡാൻസ് ആണെങ്കിൽ കൂടിൽ നിന്നും കൂടുതൽ അകലെയായിരിക്കും.തിരശ്ചീനമായ ഡാൻസ് സൂര്യനുമായി ബന്ധപ്പെട്ടതാണ്. കൂടിനെ ലംബമാക്കിയാണ് തേനീച്ചകൾ വഴി കണ്ട് പിടിക്കുന്നത്.
 
 
== തേൻ മതങ്ങളിൽ‍ ==
=== ഇസ്ലാമിൽ ===
നിന്റെ നാഥൻ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നൽകുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യൻ കെട്ടിയുർത്തുന്നവയിലും നീ പാർപ്പിടങ്ങളുണ്ടാക്കി കൊള്ളുക.പിന്നെ എല്ലാതരം ഫലങ്ങളിൽ നിന്നും നീ ഭക്ഷിച്ചുകൊള്ളുക. എന്നിട്ട് നിന്റെ രക്ഷിതാവ് സൗകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാർഗങ്ങളിൽ നീ പ്രവേശിച്ചുകൊള്ളുക. അവയുടെ ഉദരങ്ങളിൽ നിന്ന് വ്യത്യസ്ത വർണങ്ങളുള്ള പാനീയം പുറത്ത് വരുന്നു അതിൽ മനുഷ്യർക്ക് രോഗശമനം ഉണ്ട്. ചിന്തിക്കുന്ന ആളുകൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്.(16:68,69)
[[ഖുർ ആൻ|ഖുർ ആനിലെ]] പതിനാറാമത്തെ അദ്ധ്യായത്തിന്റെ പേര് ‍തേനീച്ച എന്നർത്ഥം വരുന്ന [[നഹ്‌ൽ|അൽ നഹൽ‍]] ആണ്‌‍. ഖുർ ആനിൽ തേനീച്ച എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളത് സ്ത്രീലിംഗമായിട്ടാണ്. പെൺ തേനീച്ചകളാണ് തേനിനു വേണ്ടി മധു ശേഖരിക്കൽ എന്നത് ഈ അടുത്ത കാലത്താണ് കണ്ടെത്തിയത്‌ ‍. എന്നാൽ 1400 വർഷങ്ങൾക്ക് മുമ്പേ ഖുർ ആനിൽ പെൺ തേനീച്ച(തേനീച്ച യുടെ സ്ത്രീലിംഗ രൂപം) എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. ഇത് ഖുർ ആനിന്റെ അമാനുഷികതയായിട്ട് മുസ്ലിം പണ്ഡിതന്മാർ ഉയർത്തിക്കാട്ടാറുണ്ട്.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/തേനീച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്